Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടെൻഡർ വിളിച്ച് പണി ഏൽപ്പിക്കണമെന്ന് പറഞ്ഞത് അശോകിനെ ശത്രുവാക്കി; കടുംപിടത്തം തുടർന്നപ്പോൾ അദീല അബ്ദുള്ളയ്ക്കും സ്ഥാന ചലനം; ഹരിശങ്കറിന് വേഗത പോരെന്ന് പറഞ്ഞതും ശിവശങ്കര ബുദ്ധി; ഊരാളുങ്കലിനെ മുന്നിൽ നിർത്തി കളിച്ച് താക്കോൽ സ്ഥാനം നേടി; ഒരു കോടി കമ്മീഷൻ കിട്ടാൻ മൂലയ്ക്കിരുത്തിയത് ഇരട്ട ചങ്കുള്ള ഐഎഎസുകാരെ; ലൈഫ് മിഷനെ ശിവശങ്കർ സ്വന്തമാക്കിയതും മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന ലേബലിൽ; സ്വപ്‌നാ സുരേഷിന്റെ ലോക്കറിൽ കമ്മീഷൻ എത്തിയ കഥ

ടെൻഡർ വിളിച്ച് പണി ഏൽപ്പിക്കണമെന്ന് പറഞ്ഞത് അശോകിനെ ശത്രുവാക്കി; കടുംപിടത്തം തുടർന്നപ്പോൾ അദീല അബ്ദുള്ളയ്ക്കും സ്ഥാന ചലനം; ഹരിശങ്കറിന് വേഗത പോരെന്ന് പറഞ്ഞതും ശിവശങ്കര ബുദ്ധി; ഊരാളുങ്കലിനെ മുന്നിൽ നിർത്തി കളിച്ച് താക്കോൽ സ്ഥാനം നേടി; ഒരു കോടി കമ്മീഷൻ കിട്ടാൻ മൂലയ്ക്കിരുത്തിയത് ഇരട്ട ചങ്കുള്ള ഐഎഎസുകാരെ; ലൈഫ് മിഷനെ ശിവശങ്കർ സ്വന്തമാക്കിയതും മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന ലേബലിൽ; സ്വപ്‌നാ സുരേഷിന്റെ ലോക്കറിൽ കമ്മീഷൻ എത്തിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരട്ട ചങ്കുള്ള ഐഎഎസുകാരാണ് ബി അശോകും അദീല അബുദുള്ളയും. ലൈഫ് മിഷനിലും അവർ അത് തെളിയിച്ചു. അതുകൊണ്ട് തന്നെ ഊരാളുങ്കൽ സൊസൈറ്റിയെ താരമാക്കാനുള്ള സിപിഎമ്മിലെ ഉന്നതരുടെ നീക്കങ്ങൾക്ക് ഇരുവരും കുട പിടിച്ചില്ല. ഇതോടെ ഇവർ സർക്കാരിന് കണ്ണിലെ കരടായി. ഈ അവസരം മുതലെടുത്താണ് സ്വപ്‌നാ സുരേഷിന് ഒരു കോടി കമ്മീഷൻ തരപ്പെടുത്താനുള്ള കള്ളകളികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് എം ശിവശങ്കർ നടത്തിയത്. അങ്ങനെ പദ്ധതിയുടെ തലപ്പത്ത് ശിവശങ്കർ എത്തിയ ഇതോടെ ലൈഫ് പദ്ധതിയും സ്വപ്‌നയുടേതായി മാറുകയായിരുന്നു.

ഐടി സെക്രട്ടറിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്നു 2018ൽ എം ശിവശങ്കർ. ഊരാളുങ്കൽ വിവാദത്തിന്റെ മറപടിച്ചാണ് ലൈഫ് മിഷനിലും ശിവശങ്കർ പിടിമുറുക്കിയത്. ബി അശോകും അദില അബുദുള്ളയും വഴങ്ങില്ലെന്ന് കണ്ടതോടെ എസ് ഹരികിഷോറിനെ ലൈഫ് മിഷനിൽ നിയമിച്ചു. ഇതിനിടെയാണ് ശിവശങ്കർ കള്ളക്കളി തുടങ്ങിയത്. എസ് ഹരികിഷോറിനെ മാറ്റി. മുഖ്യമന്ത്രിക്ക് എല്ലാം നോക്കി നടത്താമെന്ന പ്രചരണവുമായി ശിവശങ്കർ എത്തി. ഇടതു സർക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് വേഗം നൽകാനെന്നായിരുന്നു ഏവരും കരുതിയത്.

ഇതിലൂടെ തീരുമാനങ്ങൾ മുഖ്യമന്ത്രിക്ക് നേരിട്ട് ഏറ്റെടുക്കാം എന്ന സ്ഥിതി വന്നു. പദ്ധതി പ്രതീക്ഷിച്ച വേഗത്തിൽ മുന്നേറാൻ കഴിയാതെ വന്നതോടെയാണ് ലൈഫ് മിഷന്റെ ചുമതലയേൽപ്പിച്ച ഐ എ എസ് ഓഫീസർ എസ് ഹരികിഷോറിനെ മാറ്റി യുദ്ധകാലടിസ്ഥാനത്തിൽ ശിവശങ്കറിനെ നിയമിച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇ എം എസ് ഭവനനിർമ്മാണ പദ്ധതിക്ക് ശേഷം ഇടതു സർക്കാർ വിജയംകാണാനൊരുങ്ങിയ സ്വപ്‌ന പദ്ധതിയാണ് ലൈഫ് മിഷൻ. ഇതിലാണ് സ്വപ്‌നയ്ക്ക് കമ്മീഷൻ കിട്ടുന്നത്.

പിണറായി സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ലൈഫ് മിഷനെ കുറിച്ച് ഉറപ്പു നൽകിയിരുന്നു. പദ്ധതിയുടെ ആദ്യനടത്തിപ്പിൽ എസ് ഹരികിഷോറിന്റെ മേൽനോട്ടത്തിലാണ് പദ്ധതികൾ നടപ്പിലാക്കിയിരുന്നതെങ്കിലും ഇതിൽ ഒട്ടേറെ പാളിച്ചകൾ വന്നെന്ന ആക്ഷേപം ഉയർന്നു. സിപിഎമ്മിന്റെ ഇഷ്ടക്കാരായ ഊരാളുങ്കൽ സൊസൈറ്റ്ക്ക് ടെൻഡർ പോലും വിളിക്കാതെ കരാർ നടപ്പിലാക്കിയതായിരുന്നു ആദ്യമുയർന്ന ആക്ഷേപം. ഊരാളുങ്കലിനെ അനുകൂലിക്കാൻ മടിച്ചതിന് പലർക്കും സ്ഥാനം നഷ്ടമായി.

ലൈഫ് മിഷൻ പദ്ധതിയുടെ തലപ്പത്ത് എത്തുന്ന ഐ എ എസുകാർക്ക് അധികകാലം തുടരാൻ കഴിഞ്ഞിട്ടില്ല. ആദ്യം ചുമതലയേറ്റ ബി അശോകനും പിന്നീട് ചുമതലയേറ്റ അദീൽ അബ്ദുള്ളക്കും ചുമതല ഒഴിയേണ്ടി വന്നു. മലപ്പുറം ജില്ലയിലെ പെരുന്തൽ മണ്ണയിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ കരാർ ചട്ടങ്ങൾ പാലിക്കാതെ ഊരാളുങ്കൾ സൊസൈറ്റിക്കു നൽകാനുള്ള താൽപ്പര്യമായിരുന്നു ഇതിനെല്ലാം കാരണം. ഹരിശങ്കർ എത്തിയിട്ടും ഒന്നും ഊരാളുങ്കലിന് അനുകൂലമായില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ പദ്ധതി ഏൽപ്പിക്കുന്നത്.

കെ എസ് ആർ ടി സിയിലെ ടിക്കറ്റ് ബുക്കിങ് കരാറും ആയിടെ ഊരാളുങ്കലിന് നഷ്ടമായിരുന്നു. ടോമിൻ തച്ചങ്കരിയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. അതുകൊണ്ട് തന്നെ ലൈഫ് മിഷനിലും അവർക്ക് തിരിച്ചടിയുണ്ടാകരുതെന്ന് സിപിഎമ്മിലെ ചില നേതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷനിൽ സിപിഎം നേതാക്കൾ പറഞ്ഞാൽ കേൾക്കുന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിനെ നിയമിച്ചത്. എന്നാൽ ഇത് അനുകൂലമായത് സ്വപ്‌നാ സുരേഷിനും.

അതിനിടെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കമ്മീഷൻ വാങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിൽ പരിശോധിച്ച് നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിൽ സഹകരിക്കാനെത്തിയ റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓർഗനൈസേഷനാണ്. അവർ ചെലവഴിച്ച പണത്തിൽ സ്വപ്ന തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കാം. ആ തട്ടിപ്പ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് അവർ നടത്തിയതല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ചട്ടം പാലിക്കാതെയാണ് ലൈഫ് മിഷനിൽ യുഎഇ സ്ഥാപനം സഹകരിക്കുന്നതെന്ന വാദവം സജീവമാണ്. ഇക്കാര്യം കേന്ദ്ര സർക്കാരും പരിശോധിക്കും.

എന്നാൽ സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നാണ് പിണറായി പറയുന്നത്. റെഡ് ക്രസന്റ് യുഎഇയുടെ ചാറിറ്റി ഓർഗനൈസേഷനാണ്. നേരത്തെ അവർ ഇവിടെ സഹകരിക്കാൻ തയ്യാറായി. അന്ന് സഹകരിപ്പിക്കാനായില്ല. പിന്നീട് അവർ മറ്റൊരു പദ്ധതിയിൽ സഹകരിക്കാൻ തയ്യാറായി വന്നു. റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓർഗനൈസഷൻ. അവർ സഹായം ചെയ്യാനായി വന്നപ്പോൾ അവർക്ക് സ്ഥലം കാണിച്ചുകൊടുത്തു. അതിന് ശേഷം ഉള്ളതെല്ലാം അവർ നേരിട്ട് ചെയ്തതാണ്. അതിൽ സർക്കാർ ഭാഗമല്ല. അവർ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു. യുഎഇയുടെ ചാരിറ്റി ഓർഡഗനൈസേഷനാണ് റെഡ് ക്രസന്റ്. അവർ ഒരു പദ്ധതിക്ക് ഇവിടെ പണം ചെലവഴിച്ചിട്ടുണ്ടെങ്കിൽ അതിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അത് മനസിലാക്കിയാൽ അത് പരിശോധിക്കാം-ഇതാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP