Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക്ക് ടോക്കുമായുള്ള ഇടപാട് വിഷം നിറച്ച പാന പാത്രം പോലെ; ആ ഇടപാടിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്ക് അറിയാം; മൈക്രോ സോഫ്റ്റിന് മുന്നറിയിപ്പുമായി ബിൽ ഗേറ്റ്‌സ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ് ടൺ: ടിക്ക് ടോക്കുമായിട്ടുള്ള മെക്രോ സോഫ്റ്റിന്റെ ഇടപാടിനെ വിഷം നിറച്ച പാന പാത്രം എന്ന് വിശേഷിപ്പിച്ച് കമ്പനിയുടെ സഹസ്ഥാപകൻ ബിൽഗേറ്റ്‌സ്. ടിക് ടോക്കിന്റെ ഭാഗങ്ങൾ സ്വന്തമാക്കാനുള്ള നീക്കം എളുപ്പമോ ലളിതമോ ആയിരിക്കില്ലെന്ന് വയർഡിന് നൽകിയ അഭിമുഖത്തിൽ ഗേറ്റ്സ് വ്യക്തമാക്കുന്നു.

''ആ ഇടപാടിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കറിയാം, എങ്കിലും അതെ, ഇത് ഒരു വിഷം നിറച്ച പാനപാത്രമാണ്.'' സോഷ്യൽ മീഡിയ വ്യവസായത്തിൽ ഒരു വലിയ കളിക്കാരനായിരിക്കുക എന്നത് ലളിതമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കാരണം മൈക്രോസോഫ്റ്റിന് പുതിയ തലത്തിലുള്ള ഉള്ളടക്ക മോഡറേഷനുമായി പൊരുത്തപ്പെടേണ്ടി വരും.

ഫേസ്‌ബുക്കിന് വിപണിയിൽ കൂടുതൽ മത്സരം ഉണ്ടാകുന്നത് ഒരു പക്ഷെ ഒരു നല്ലകാര്യമാണ്. അതിനുള്ള ഒരേ ഒരു എതിരാളിയെ ട്രംപ് കൊന്നൊടുക്കുന്നത് വളരെ വിചിത്രമാണെന്നും അദ്ദേഹം പറയുന്നു.

ടിക് ടോക്കിന്റെ വിൽപനയുമായി ബന്ധപ്പെട്ട് എല്ലാവരെയും പോലെ തന്നെ ബിൽ ഗേറ്റ്സും ആശയക്കുഴപ്പത്തിലാണ്. എന്ത് തരം ഇടപാട് നടന്നാലും അതിൽ നിന്നും ഒരു പങ്ക് യുഎസ് ട്രഷറിയിലേക്ക് വരണമെന്ന ട്രംപിന്റെ നിബന്ധന വിചിത്രമാണെന്ന് അദ്ദേഹം പറയുന്നു. എന്തായാലും മൈക്രോസോഫ്റ്റിന് അതെല്ലാം തരണം ചെയ്യേണ്ടി വരും.

ടിക് ടോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കമ്പനിയുടെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് തന്നെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും ഡയറക്ടർ ബോർഡിൽ നിന്നും പിന്മാറിയിരുന്നു. നിലവിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തിവരികയാണ് അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP