Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭിണിയായ മനാലിനെ ആതിഫ് നാട്ടിലേക്ക് യാത്രയാക്കിയത് കുഞ്ഞ് ജനിക്കുമ്പോൾ ഓടിയെത്താമെന്ന വാഗ്ദാനം നൽകി; ഒരുമിച്ച് കണ്ട സ്വപ്‌നവും ജീവിതവും ബാക്കിയാക്കി മനാൽ കരിപ്പൂരിൽ പൊലിഞ്ഞപ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ ആതിഫ് എത്തി

ഗർഭിണിയായ മനാലിനെ ആതിഫ് നാട്ടിലേക്ക് യാത്രയാക്കിയത് കുഞ്ഞ് ജനിക്കുമ്പോൾ ഓടിയെത്താമെന്ന വാഗ്ദാനം നൽകി;  ഒരുമിച്ച് കണ്ട സ്വപ്‌നവും ജീവിതവും ബാക്കിയാക്കി മനാൽ കരിപ്പൂരിൽ പൊലിഞ്ഞപ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ ആതിഫ് എത്തി

സ്വന്തം ലേഖകൻ

ദുബായ്: കുഞ്ഞ് ജനിക്കുമ്പോൾ ഇക്ക ഓടി എത്താമെന്ന വാഗ്ദാനം നൽകിയാണ് പ്രിയതമയായ മനാൽ അഹമ്മദിനെ (25) ആതിഫ് മുഹമ്മദ് യാത്രയാക്കിയത്. വിമാന യാത്രയിൽ ഗർഭിണിയായ ഭാര്യ ഒറ്റയ്ക്കാണല്ലോ എന്നുള്ള സങ്കടം ഉള്ളിലുണ്ടായിരുന്നെങ്കിലും അതൊന്നും പുറമേ കാണിക്കാതെ വലിയ സന്തോഷത്തോടെയാണ് ആതിഫ് മനാലിനെ വിമാനം കയറ്റിയത്. എന്നാൽ ആ യാത്ര ആതിഫിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുകയായിരുന്നു.

ഗർഭിണിയായ കോഴിക്കോട് സ്വദേശിനി മനാൽ അബുദാബിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ആതിഫ് മുഹമ്മദിന്റെ അരികിൽ നിന്ന് അപകടമുണ്ടായ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് നാട്ടിലേക്ക് യാത്രയായത്. ഭാര്യയെ പിരിയുന്ന വിരഹദുഃഖത്തോടെ മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ പക്ഷേ, കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്തയും. ഒരുമിച്ച് കണ്ട സ്വപ്‌നവും ജീവിതവും ബാക്കിയാക്കി മനാൽ കരിപ്പൂരിൽ പൊലിഞ്ഞപ്പോൾ പ്രിയപ്പെട്ടവളുടെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ ആതിഫും തന്നോടൊപ്പമുണ്ടായിരുന്ന മാതാവ് സഫിയയും നാട്ടിലെത്തി.

സന്ദർശക വിസയിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് മനാൽ ഭർത്താവിന്റെ അരികിലെത്തിയത്. ഓഗസ്റ്റ് 10ന് മുൻപ് സന്ദർശക വീസക്കാർ യുഎഇയിൽ നിന്ന് തിരിച്ചുപോകണമെന്ന നിയമമുള്ളതിനാലാണ് വെള്ളിയാഴ്ച മനാൽ മടക്കയാത്ര നടത്തിയത്. ഭാര്യയെ യാത്രയയച്ച ശേഷം പിതാവ് ഇസ്മായിലിനോടൊപ്പം അബുദാബിയിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും ഞെട്ടിക്കുന്ന വാർത്തയെത്തി. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അതെന്ന് ഇസ്മായീൽ പറയുന്നു.

2019 ഓഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം. അജ്മാനിൽ ജോലി ലഭിച്ചതിനാൽ അടുത്തിടെ അങ്ങോട്ട് മാറിയിരുന്നു. ഫെബ്രുവരിയിലാണ് മനാൽ ഭർത്താവിനരികിലെത്തിയത്. ഓഗസ്റ്റ് 17ന് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചു. ഇതിനിടെ മനാൽ ഗർഭിണിയാണെന്ന സന്തോഷവാർത്തയുമെത്തി. പ്രസവമടുക്കുമ്പോൾ നാട്ടിലേയ്ക്ക് പോകാനായിരുന്നു ആതിഫിന്റെയും ഉദ്ദേശ്യം. എന്നാൽ, അതിന് മുൻപേ വിധി ഈ യുവാവിൽ നിന്ന് പ്രിയപ്പെട്ടവളെ തട്ടിയെടുത്തു. യുവതിയുടെ പിതാവ് കഴിഞ്ഞ മാർച്ചിൽ അപകടത്തിൽ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP