Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് ഉള്ളത് 375 കോടി രൂപയുടെ ഇൻഷുറൻസ്; മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരുകോടിവരെ ലഭിച്ചേക്കും; ഇനി പുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പത്ത് ലക്ഷം രൂപ വീതം സഹായ ധനവും; പരിക്കേറ്റവർക്ക് ഇൻഷുറൻസ് തുക കിട്ടാൻ കടമ്പകൾ ഏറെ; മംഗളൂരുവിനെ പോലെ കരിപ്പൂരിലെ ദുരന്തവും കോടതിയിലെത്താൻ സാധ്യത

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് ഉള്ളത് 375 കോടി രൂപയുടെ ഇൻഷുറൻസ്; മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരുകോടിവരെ ലഭിച്ചേക്കും; ഇനി പുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പത്ത് ലക്ഷം രൂപ വീതം സഹായ ധനവും; പരിക്കേറ്റവർക്ക് ഇൻഷുറൻസ് തുക കിട്ടാൻ കടമ്പകൾ ഏറെ; മംഗളൂരുവിനെ പോലെ കരിപ്പൂരിലെ ദുരന്തവും കോടതിയിലെത്താൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരിപ്പൂരിൽ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരുകോടിവരെ ലഭിച്ചേക്കും. വിമാനത്തിന്റെ ഇൻഷുറൻസ് പരിരക്ഷയിൽ 95 ശതമാനത്തിൽ കൂടുതൽ റീ ഇൻഷുറൻസ് ആണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന ആശ്വാസതുകയ്ക്കുപുറമേയാണ് ഇൻഷുറൻസ് മുഖേനയുള്ള നഷ്ടപരിഹാരം. അധികം വൈകാതെ ആശ്രിതർക്ക് ഇൻഷുറൻസ് തുക കിട്ടുമെന്നാണ് സൂചന. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്്്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസാണുള്ളത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര കീഴ്‌വഴക്കമനുസരിച്ച് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷംമുതൽ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൺസോർഷ്യമാണ് വിമാനം ഇൻഷുർ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാൻ വിദേശത്തെ ഇൻഷുറൻസ് കമ്പനികളിൽ പുനർ ഇൻഷുറൻസ് (റീ ഇൻഷുറൻസ്) നൽകിയിട്ടുമുണ്ട്. പരിക്കേൽക്കുന്നവരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ വ്യക്തതയില്ല. മംഗളൂരു ദുരന്തത്തിൽ ഇതിനായി കോടതിയെ സമീപിക്കേണ്ട സ്ഥിതിവരെ ഉണ്ടായി.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറ ിപ്പോർട്ടിനും ഇൻഷുറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടിനും ശേഷം മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം കിട്ടും. ഇതിന് സമയമെടുക്കും. മംഗളൂരു വിമാനദുരന്തത്തിൽ ഇപ്പോഴും ഇൻഷുറൻസ് തുക ലഭിക്കാനുള്ളവരുണ്ട്. കരിപ്പൂരിൽ ഈ അവസ്ഥയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇതിന് പുറമേയുള്ള ഇൻഷുറൻസ് തുകകളും കിട്ടാൻ യാത്രക്കാർക്ക് സാധ്യതകളുണ്ട്. വിമാനടിക്കറ്റ് എടുക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ക്രെഡിറ്റ് കാർഡുള്ള യാത്രക്കാരാണെങ്കിൽ, കാർഡ് എടുക്കുമ്പോൾ പ്രത്യേക ഇൻഷുറൻസ് അപേക്ഷാഫോറം നൽകിയിട്ടുണ്ടെങ്കിൽ അപകടമരണം സംഭവിച്ചാൽ ആ ഇൻഷുറൻസിനും അർഹരാണ്.

രണ്ടുലക്ഷംമുതൽ മുകളിലേക്കാണ് ഇത്തരം നഷ്ടപരിഹാരത്തുക. ഇതിനുപുറമേ ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ പ്രീമിയം അനുസരിച്ച് ആ തുകയും ലഭിക്കും. പ്രവാസികളുമായി ദുബായിൽനിന്നു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ പറന്നിറങ്ങവേ രണ്ടായി പിളർന്ന് പൈലറ്റും സഹപൈലറ്റും അടക്കം 19 പേരാണ് മരിച്ചത്. അൻപതോളം പേർക്ക് പരുക്ക്. കുന്നിന്മുകളിലുള്ള ടേബിൾ ടോപ് റൺവേയിൽ മോശം കാലാവസ്ഥയ്ക്കിടെയുള്ള ലാൻഡിങ്ങിനിടെ റൺവേയിൽനിന്നു തെന്നി മാറി 35 അടി താഴ്ചയിലേക്കു വീണാണു വൻദുരന്തം.

കോവിഡിനെത്തുടർന്ന് പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള ഐ.എക്സ്.ബി 1344 വിമാനസർവീസ് ആണ് ദുരന്തത്തിൽപ്പെട്ടത്. 177 യാത്രക്കാർ ഉൾപ്പെടെ 190 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. 42 പേർ കുട്ടികളാണ്. യാത്രക്കാരിൽ നാലുതമിഴ്‌നാട് സ്വദേശിയും ഒരാൾ കർണാടക സ്വദേശിയുമാണ്. ലാൻഡിങ് പിഴച്ച വിമാനം രണ്ടായി പിളർന്നു.

മുൻവാതിൽ മുതൽ ചിറകുവരെയുള്ള ഭാഗം പിളർന്നുമാറി. കനത്ത മഴയിൽ, ഇന്നലെ രാത്രി 7.38ന് ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽനിന്ന് തെന്നിനീങ്ങിയ വിമാനം കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP