Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ച് വർഷം കാത്തിരുന്നു കിട്ടിയ കൺമണിയെ നാട്ടിലേക്ക് യാത്രയാക്കിയത് പൊന്നുമ്മ നൽകി; ഭാര്യയും മകളും സുരക്ഷിതരായി വീട്ടിലെത്തി എന്ന ഫോൺ കോളിനായി കാത്തിരുന്ന മുർത്താസയെ തേടി എത്തിയത് മകളുടെ മരണ വാർത്തയും; ഒന്നും അറിയാതെ ഉമ്മ സുമയ്യ ആശുപത്രിയിൽ: എയർപോർട്ടിൽ വെച്ച് അവസാനമായി പകർത്തിയ മകളുടെ ഫോട്ടോ കെട്ടിപ്പിടിച്ച് കരഞ്ഞ് മുർത്താസ നാട്ടിലേക്ക്

അഞ്ച് വർഷം കാത്തിരുന്നു കിട്ടിയ കൺമണിയെ നാട്ടിലേക്ക് യാത്രയാക്കിയത് പൊന്നുമ്മ നൽകി; ഭാര്യയും മകളും സുരക്ഷിതരായി വീട്ടിലെത്തി എന്ന ഫോൺ കോളിനായി കാത്തിരുന്ന മുർത്താസയെ തേടി എത്തിയത് മകളുടെ മരണ വാർത്തയും; ഒന്നും അറിയാതെ ഉമ്മ സുമയ്യ ആശുപത്രിയിൽ: എയർപോർട്ടിൽ വെച്ച് അവസാനമായി പകർത്തിയ മകളുടെ ഫോട്ടോ കെട്ടിപ്പിടിച്ച് കരഞ്ഞ് മുർത്താസ നാട്ടിലേക്ക്

സ്വന്തം ലേഖകൻ

ദുബായ്: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുർതാസയുടേയും സുമയ്യയുടേയും ജീവിതത്തിലേക്ക് സന്തോഷം പരത്തിക്കൊണ്ട് കുഞ്ഞ് ആയിഷാ ദുആ എത്തിത്. എന്നാൽ രണ്ട് വയസ്സ് വരെ മാത്രമേ ആ സൗഭാഗ്യം അനുഭവിക്കാനുള്ള യോഗം ആ മാതാപിതാക്കൾക്ക് ഉണ്ടായുള്ളു. കരിപ്പൂരിലെ വിമാനപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞപ്പോൾ അക്കൂട്ടത്തിൽ ആ കുഞ്ഞു റോസാ പുഷ്പവും പൊലിഞ്ഞു പോയി. ഭാര്യയും മകളും സുരക്ഷിതരായി വീട്ടിലെത്തി എന്ന ഫോൺ കോളിനായി കാത്തിരുന്ന പിതാവ് ഫൈസലിനെ തേടി എത്തിയത് മകളുടെ മരണ വാർത്തയായിരുന്നു. ഭാര്യ സുമയ്യ തസ്‌നീമി(27) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകളുടെ വിയോഗ വാർത്ത ഇനിയും ഈ അമ്മയെ അറിയിച്ചിട്ടും ഇല്ല.

മാർച്ചിൽ വാപ്പിച്ചിയെ കാണാൻ ഉമ്മയുമൊത്ത് മൂന്ന് മാസത്തെ വിസിറ്റിങ്ങ് വിസക്ക് ദുബായിലേക്ക് പോയതാണ് കുഞ്ഞ് ആയിഷ. കോവിഡ് മടക്കയാത്ര വൈകിച്ചു. ഒടുവിൽ മടങ്ങിയത് ഇന്നലെ പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസിൽ. ചങ്ക് പറിച്ചെറിയുന്ന വേദനയോടെയാണ് ഫൈസൽ മകളെ ഭാര്യയ്‌ക്കൊപ്പം വിമാനത്തിൽ കയറ്റി വിട്ടത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് ആയിഷയ്‌ക്കൊപ്പം വിമാനത്താവളത്തിൽ വെച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാൽ അത് തന്റെ മകളുടെ അവസാനത്തെ ചിത്രമാകുമെന്ന് ഈ പിതാവ് ഒരിക്കലും വിചാരിച്ചില്ല. മകളുടെ വിയോഗ വാർത്തയറിഞ്ഞ് നാട്ടിലേക്ക വരാനുള്ള തയ്യാറെടുപ്പിലാണ് ഫൈസൽ.

ആയിഷയെ കാണാൻ മണ്ണാർകാട്ടെ വീട്ടിൽ ഒരു കുടുംബം കാത്തിരിക്കുകയായിരുന്നു. കുഞ്ഞ് ആയിഷയുടെ ചിരികളികളും കുസൃതികളും കാണാനായി തിടുക്കം കൂട്ടി ഇരിക്കുമ്പോഴാണ് വിമാനാപകട വാർത്തയും ഒടുവിൽ ആയിഷയുടെ മരണ വാർത്തയും ഈ കുടുംബത്തിലും എത്തുന്നത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ആയിഷ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ുരുതര പരിക്കേറ്റ സുമയ്യ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ആയിഷയുടെ മരണ വാർത്ത യുഎഇയിലെ മലയാളി സമൂഹത്തെയും അതീവ ദുഃഖത്തിലാഴ്‌ത്തി. റാഷിദിയ്യയിലെ വില്ലയിൽ താമസിച്ചിരുന്ന കുടുംബം ഇവിടെയുള്ള മറ്റു കുടുംബങ്ങളുമായി വലിയ അടുപ്പത്തിലായിരുന്നു. കുഞ്ഞു അയിഷയുടെ കളിചിരിയാൽ മുഖരിതമായിരുന്നു വില്ലയെന്ന് ഇവിടെ താമസിക്കുന്ന ജിജു മനോരമ ഓൺലൈനിനോട് പറഞ്ഞു. കുട്ടിയുടെ ജന്മദിനാഘോഷവും അടുത്തിടെ വില്ലയിൽ എല്ലാവരും ചേർന്ന് ആഘോഷിച്ചിരുന്നു.

മാർച്ച് ഒന്നിന് സന്ദർശക വീസയിലെത്തിയ കുടുംബത്തിന്റെ നാട്ടിലേയ്ക്കുള്ള മടക്കം ലോക്ഡൗൺ കാരണം നീണ്ടതാണ്. കുടുംബത്തെ യാത്രയയക്കാൻ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ചെന്നപ്പോൾ അയിഷയെയും എടുത്ത് മുർതസ നിൽക്കുന്ന ചിത്രവും വിമാനത്താവളത്തിലെ കസേരയിൽ കുട്ടി ഒറ്റയ്ക്കിരിക്കുന്ന ചിത്രവും എല്ലാവരുടെയും കരളലിയിച്ചു. ഇതായിരുന്നു മുർതസയുടെ മകളോടൊപ്പമുള്ള അവസാന ചിത്രം. അപകടശേഷം സുമയ്യയുടെയും അയിഷയുടെയും വിവരം ലഭ്യമായിരുന്നില്ല. അതുമൂലം മുർതസയും ബന്ധുക്കളും സുഹൃത്തുക്കളും ഏറെ വിഷമത്തിലായിരുന്നു. ഒടുവിൽ ഇന്ന് രാവിലെയോടെയാണ് അയിഷയുടെ ഞെട്ടിക്കുന്ന വിയോഗ വാർത്ത അറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP