Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ചമി ദിനമായ ഇന്നും ഷഷ്ഠി ദിനങ്ങളായ ഒൻപതിനും പത്തിനും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടൽ എടുക്കൂ; തുടർന്നുള്ള 3 ദിവസങ്ങളും അപകടകരം; അഷ്ടമി, നവമി, ദശമി ദിനങ്ങളിൽ കടൽ തീരെ വെള്ളം എടുക്കില്ല; ഏകാദശി ദിനത്തിലേ വെള്ളം കടലിലേക്കിറങ്ങൂ! ഈ ദിവസങ്ങളിൽ ന്യൂനമർദ്ദം വന്നാൽ കേരളത്തെ കടലെടുക്കും; പഴമകളിൽ വിശ്വസിക്കുന്നവരും ചൂണ്ടിക്കാട്ടുന്നത് മഹാപ്രളയത്തിന്റെ സാധ്യതകൾ; പേമാരിയിലെ 'പഞ്ചമി' വിശ്വാസം ചർച്ചയാകുമ്പോൾ

പഞ്ചമി ദിനമായ ഇന്നും ഷഷ്ഠി ദിനങ്ങളായ ഒൻപതിനും പത്തിനും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടൽ എടുക്കൂ; തുടർന്നുള്ള 3 ദിവസങ്ങളും അപകടകരം; അഷ്ടമി, നവമി, ദശമി ദിനങ്ങളിൽ കടൽ തീരെ വെള്ളം എടുക്കില്ല; ഏകാദശി ദിനത്തിലേ വെള്ളം കടലിലേക്കിറങ്ങൂ! ഈ ദിവസങ്ങളിൽ ന്യൂനമർദ്ദം വന്നാൽ കേരളത്തെ കടലെടുക്കും; പഴമകളിൽ വിശ്വസിക്കുന്നവരും ചൂണ്ടിക്കാട്ടുന്നത് മഹാപ്രളയത്തിന്റെ സാധ്യതകൾ; പേമാരിയിലെ 'പഞ്ചമി' വിശ്വാസം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കലാവാസ്ഥാ പ്രവചനങ്ങൾ നൽകുന്നത് കേരളത്തിലെ മഹാ മഴയുടെ സൂചനയാണ്. ഇതിനൊപ്പം പഴമകളിൽ വിശ്വസിക്കുന്നവർക്കും ഇത് തന്നെയാണ് പറയാനുള്ളത്. മഹാ പ്രളയത്തിന് ഏറെ സാധ്യതയുള്ള ദിനങ്ങൾ. കരുതിയില്ലെങ്കിൽ വീണ്ടും മഹാ ദുരന്തം കേരളത്തിലെത്തുമെന്ന് പഴമക്കാർ പറയുന്നു. അവരുടെ വാക്കുകളിൽ ഇന്ന് പഞ്ചമി ദിനമാണ്. പഞ്ചമി കഴിഞ്ഞാൽ ഒരാഴ്ച മഴ പെയ്യുമെന്നാണ് വിശ്വാസം. ഇതിനെ മുറുകെ പിടിക്കുന്നവരാണ് കരുതലുകൾക്ക് നിർദ്ദേശം നൽകുന്നത്. മത്സ്യ തൊഴിലാളികൾ അടക്കം ഈ വിശ്വസാത്തെ ഗൗരവത്തോടെ എടുത്ത് ജീവിക്കുന്നവരാണ്.

ഇനി 8 ദിവസം കേരളത്തിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള നാളുകളാണെന്ന പരമ്പരാഗത അറിവുമായി പഴമക്കാർ. ഈ വർഷം ഇതുവരെ മഴ വലിയ ദുരിതങ്ങളുണ്ടാക്കിയില്ലെങ്കിലും ഇന്നു മുതൽ ഒരാഴ്ചക്കാലം പെയ്യുന്ന മഴയെ ആശ്രയിച്ചായിരിക്കും സംസ്ഥാനത്തെ പ്രളയ സാധ്യതയെന്നു പുത്തൻവേലിക്കര സ്വദേശിയായ മത്സ്യത്തൊഴിലാളി കെ.എസ്. ആന്റണി അഭിപ്രായപ്പെട്ടതായി മനോരമ പറയുന്നു. കടൽ കരയിലുള്ളവർക്കാണ് പഞ്ചമിയുടെ അടുത്ത ദിവസങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതത്രേ. അതുകൊണ്ടാണ് അവർ ഈ ദിവസങ്ങളിൽ മുൻകരുതലെടുക്കുന്നത്.

2018ലെ പ്രളയ സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് വീട്ടുപകരണങ്ങൾ വീടിന്റെ മേൽക്കൂരയിൽ കയർ കൊണ്ടു കെട്ടിസൂക്ഷിക്കുകയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറുകയും ചെയ്തിരുന്നു ഈ മത്സ്യത്തൊഴിലാളി. പഞ്ചമിയുമായി ബന്ധപ്പെട്ട വിശ്വാസമാണ് ഇതിന് കാരണം. ഇത്തവണയും അദ്ദേഹം മുൻകരുതലെടുക്കുന്നു. എല്ലാ വർഷവും പഞ്ചമി മുതൽ ഏകാദശി വരെ 7 ദിവസങ്ങളാണ്. ഇക്കുറി ഷഷ്ഠി 2 ദിവസങ്ങളിൽ ആയതിനാൽ 8-ാം ദിവസമാണ് ഏകാദശി. അതുകൊണ്ട് എട്ട് ദിവസത്തേക്ക് കരുതൽ വേണമെന്നാണ് ആന്റണിയുടെ അഭിപ്രായം.

പഞ്ചമി ദിനമായ ഇന്നും ഷഷ്ഠി ദിനങ്ങളായ 9, 10 തീയതികളിലും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടൽ എടുക്കൂ. തുടർന്നുള്ള 3 ദിവസങ്ങളാണു കൂടുതൽ അപകടകരം. അഷ്ടമി, നവമി, ദശമി ദിനങ്ങളായ 12, 13, 14 തീയതികളിൽ കടൽ തീരെ വെള്ളം എടുക്കില്ല. ഏകാദശി ദിനമായ 15ാ-ം തീയതി മുതലേ പിന്നീടു വെള്ളം കടലിലേക്കിറങ്ങൂവെന്നും ആന്റണിയെ പോലുള്ളവർ പറയുന്നു.

അതിനാൽ, ഇന്നു മുതൽ 14 വരെയുള്ള പെയ്യുന്ന മഴ നിർണായകമാണ്. ഈ ദിവസങ്ങളിൽ ന്യൂനമർദം ഉണ്ടാകുകയും അതി തീവ്രമഴ പെയ്യുകയും ചെയ്താലുണ്ടാകുന്ന പെരുവെള്ളം കടൽ സ്വീകരിക്കില്ല. അതു വെള്ളപ്പൊക്കത്തിനു കാരണമാകാമെന്നാണ് വിലയിരുത്തൽ. അതായത് കേരളത്തിന്റെ തീരമേഖലയിൽ ദുരന്തസാധ്യതകൾ ഏറെയാണ് ഇനിയുള്ള ഒരാഴ്ച.

സംസ്ഥാനത്ത് ഞായറാഴ്ചയും പലയിടത്തും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ചുവപ്പ് ജാഗ്രത (റെഡ് അലർട്ട്) പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയാണ്. മലയോരമേഖലകളിൽ കനത്ത മേഘസാന്നിധ്യമുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടും. ഒഡിഷയ്ക്കും പശ്ചിമബംഗാളിനും സമീപത്താണിത്. എന്നാൽ, ഇത് ശക്തിപ്രാപിക്കില്ലെന്നാണ് കരുതുന്നത്. കേരളത്തെ ബാധിക്കാൻ സാധ്യതയില്ല. അതിനാൽ ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞേക്കും.

14 മുതൽ 20 വരെ സാധാരണതോതിലായിരിക്കും മഴ. ഓഗസ്റ്റ് അഞ്ചുവരെയുള്ള ആഴ്ചയിൽ കേരളത്തിലും മാഹിയിലും ശരാശരിയുടെ ഇരട്ടിയിലേറെ (101 ശതമാനം) മഴപെയ്തു. 12.9 സെന്റീമീറ്റർ മഴയാണ് പെയ്യേണ്ടിയിരുന്നത്. 25.9 സെന്റീമീറ്റർ പെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP