Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൈനിക പരിപാടിയിൽ ഹിന്ദി പാട്ടു പാടുന്ന നാവികസേനാ ഉദ്യോഗസ്ഥൻ; പക്ഷെ ആ വീഡിയോയിലുള്ളത് സാഠെ അല്ല: വീഡിയോ പ്രചരിപ്പിക്കുന്നത് യഥാർത്ഥ വീഡിയോയിൽ നിന്നും ഗായകന്റെ പേര് വെട്ടിമാറ്റിയ ശേഷം

സൈനിക പരിപാടിയിൽ ഹിന്ദി പാട്ടു പാടുന്ന നാവികസേനാ ഉദ്യോഗസ്ഥൻ; പക്ഷെ ആ വീഡിയോയിലുള്ളത് സാഠെ അല്ല: വീഡിയോ പ്രചരിപ്പിക്കുന്നത് യഥാർത്ഥ വീഡിയോയിൽ നിന്നും ഗായകന്റെ പേര് വെട്ടിമാറ്റിയ ശേഷം

സ്വന്തം ലേഖകൻ

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ക്യാപ്റ്റൻ ഡി.വി. സാഠെയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോകളിലൊന്ന് വ്യാജം. സൈനിക പരിപാടിയിൽ ഹിന്ദി പാട്ടു പാടുന്നു എന്ന പേരിൽ സാഠേയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ ആണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഡി.വി. സാഠെയുടെ പാട്ട് എന്ന പേരിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ആ വീഡിയോയിൽ ഉള്ളത് സാഠെയല്ല.

യഥാർത്ഥ വീഡിയോയിൽ നിന്നും ഗായകന്റെ പേര് വെട്ടിമാറ്റിയ ശേഷമാണ് സാഠെ എന്ന പേരിൽ ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാൽ യഥാർഥത്തിൽ ആ വിഡിയോയിലുള്ളത് നാവിക സേനയുടെ മുൻ കമാൻഡർ ഇൻ ചീഫ് വൈസ് അഡ്‌മിറൽ ഗിരീഷ് ലൂത്രയാണ്. വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ ഷൂട്ട് ചെയ്തതാണ് വിഡിയോ. യഥാർഥ വിഡിയോയുടെ ആരംഭത്തിൽ വൈസ് അഡ്‌മിറൽ ഗിരീഷ് ലൂത്രയുടെ പേര് അനൗൺസ് ചെയ്യുന്നുണ്ട്. എന്നാൽ ഈ ഭാഗം ഒഴിവാക്കിയാണ് വിഡിയോ പ്രചരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP