Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വിവാഹിതനാകുന്നു; വധു നർത്തകിയും നൃത്തസംവിധായികയുമായ ധനശ്രീ വർമ: സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ച് ചെഹൽ: ആശംസകൾ നേർന്ന് സഹതാരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വിവാഹിതനാകുന്നു; വധു നർത്തകിയും നൃത്തസംവിധായികയുമായ ധനശ്രീ വർമ: സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ച് ചെഹൽ: ആശംസകൾ നേർന്ന് സഹതാരങ്ങൾ

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വിവാഹിതനാകുന്നു. വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ ചെഹൽ തന്നെയാണ് വെളിപ്പെടുത്തിയത്. നർത്തകിയും നൃത്തസംവിധായികയുമായ ധനശ്രീ വർമയാണ് വധു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞു. ധനശ്രീക്കും കുടുംബാംഗങ്ങൾക്കും ഒപ്പമുള്ള വിവാഹനിശ്ചയ ചടങ്ങിൽനിന്നുള്ള ചിത്രങ്ങളും ചെഹൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇരുവർക്കും ആശംസകളുമായി സഹതാരങ്ങളും ചലച്ചിത്ര രംഗത്തെ പ്രമുഖരും ആരാധകരും രംഗത്തെത്തി.

      View this post on Instagram

We said “Yes” along with our families❤️ #rokaceremony

A post shared by Yuzvendra Chahal (@yuzi_chahal23) on Aug 8, 2020 at 3:45am PDT

ചെഹലിനെപ്പോലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് വധു ധനശ്രീയും. അറിയപ്പെടുന്ന യൂട്ഊബർ കൂടിയാണ് ധനശ്രീ. ധനശ്രീയുടെ യുട്യൂബ് ചാനൽ 15 ലക്ഷത്തിലധികം പേരാണ് പിന്തുടരുന്നത്. ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ് മുപ്പതുകാരനായ ചെഹൽ. ഇന്ത്യയ്ക്കായി ഇതുവരെ 52 ഏകദിനങ്ങളിലും 42 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് ഹരിയാന സ്വദേശിയായ ചെഹൽ. ഇതുവരെ പേരിലാക്കിയത് 55 വിക്കറ്റുകൾ.

അടുത്ത മാസം യുഎഇയിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിനുള്ള ഒരുക്കത്തിലാണ് താരം. ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ചെഹൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP