Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രി മുഴുവൻ ആശുപത്രികൾ തോറും കയറി ഇറങ്ങി; രാവിലെ മിംസിലെത്തിയപ്പോൾ അറിഞ്ഞത് ആ രണ്ടു വയസ്സുകാരി ഇനി ഇല്ലെന്ന്: കുഞ്ഞു ഷെസയുടെ മരണത്തിൽ തേങ്ങി ബന്ധുക്കൾ

രാത്രി മുഴുവൻ ആശുപത്രികൾ തോറും കയറി ഇറങ്ങി; രാവിലെ മിംസിലെത്തിയപ്പോൾ അറിഞ്ഞത് ആ രണ്ടു വയസ്സുകാരി ഇനി ഇല്ലെന്ന്: കുഞ്ഞു ഷെസയുടെ മരണത്തിൽ തേങ്ങി ബന്ധുക്കൾ

സ്വന്തം ലേഖകൻ

തിരൂർ: വെള്ളിയാഴ്ച രാത്രി വിമാനാപകടം ഉണ്ടായതിന് പിന്നാലെ തന്നെ കുഞ്ഞ് ഷെസയ്ക്കായുള്ള തിരച്ചിലിലായിരുന്നു അവളുടെ ബന്ധുക്കൾ. പരിക്കേറ്റവരെ കൊണ്ടു പോയ ആശുപത്രികളിലെല്ലാം കയറി ഇറങ്ങി തിരച്ചിൽ നടത്തി. രാത്രി ഒന്നിന് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലെത്തിയ യുവാവ് മൊബൈലിലെ ചിത്രം കാണിച്ചു ചോദിച്ചു ''ഈ കുഞ്ഞ് ഇവിടെയുണ്ടോ ?'' കുഞ്ഞുടുപ്പിട്ടു ചിരിച്ചുനിൽക്കുന്ന രണ്ട് വയസ്സുകാരി ഷെസ ഫാത്തിമയുടെ ചിത്രം. ഇല്ലെന്ന് മറുപടി കിട്ടിയപ്പോൾ അടുത്ത ആശുപത്രിയിലേക്ക് അവർ ഓടി.

രാത്രി എട്ടിന് തുടങ്ങിയ അന്വേഷണത്തിനിടെയാണ് അവർ മേഴ്‌സി ആശുപത്രിയിലെത്തിയത്. പിന്നെയും പലയിടത്തു തിരഞ്ഞ് പുലർച്ചെ കോഴിക്കോട് മിംസിലെത്തുമ്പോഴേക്കും ആ കുരുന്ന് ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. ഷെസയെ മിംസിലും ഉമ്മ ഷഹദ് ബാനു, സഹോദരൻ മുഹമ്മദ് ഷഹീം എന്നിവരെ ബേബി മെമോറിയൽ ആശുപത്രിയിലുമാണ് എത്തിച്ചിരുന്നത്. ഷാർജയിൽ ജോലി ചെയ്യുന്ന തിരൂർ കോട്ട് കല്ലിങ്ങൽ കീഴേടത്തിൽ ഷൗക്കത്തലിയുടെ മകളാണു ഷെസ.

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ആശുപത്രികളിലേക്ക് മാറ്റിയപ്പോൾ ഒറ്റപ്പെട്ടു പോയതാണ് കുഞ്ഞ് ഷെസ. രക്ഷാപ്രവർത്തകർ ഉമ്മയേയും സഹോദരനെയും ബേബി മെമോറിയൽ ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോൾ ഷെസയെ മറ്റാരൊക്കെയോ ചേർന്ന് മിംസിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തി ഓർമ്മ കിട്ടിയപ്പോഴാണ് കുഞ്ഞു മകൾ ഷെസയ്ക്കായി ആ മാതാവ് അലമുറ ഇടാൻ തുടങ്ങിയത്. അപ്പോൾ മുതൽ കുഞ്ഞിനായി ബന്ധുക്കൾ ആശുപത്രികൾ തോറും കയറി ഇറങ്ങി തിരച്ചിലും തുടങ്ങി. എന്നാൽ ഉറ്റവർ തേടി എത്തുമ്പോഴേക്കും ആ കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞ് പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP