Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്ത്; ബ്ലുംബർഗ് പട്ടികയിൽ ഒന്നാം സ്ഥാനം ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്ത്; ബ്ലുംബർഗ് പട്ടികയിൽ ഒന്നാം സ്ഥാനം ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ ഏറ്റവും സമ്പന്നനായ നാലാമൻ. ഓഗസ്റ്റ് ഏഴിലെ കണക്കുകൾ പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 32.6 ദശലക്ഷം ഡോളർ ഉയർന്ന്, 80.6 ബില്യൺ ഡോളർ (6.04 ലക്ഷം കോടി രൂപ) ആയി. ബ്ലുംബർഗ് പുറത്തുവിട്ട ശതകോടീശ്വരുടെ പട്ടികയിലാണ് എൽ‌വി‌എം‌എച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ടിനെ മറികടന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയായി മുകേഷ് അംബാനി മാറിയത്. ഇതോടെ സമ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിൽ മുകേഷ് അംബാനിക്ക് എതിരാളികളില്ലാതായി. റിലയൻസിന്റെ ടെലികോം വിഭാ​ഗമായ ജിയോയിലേക്ക് കഴിഞ്ഞ മാസങ്ങളിൽ വന്ന നിക്ഷേപങ്ങളാണ് അംബാനിയുടെ കുതിപ്പിന് കാരണമായത്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മനുഷ്യൻ. 187 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് 121 ബില്യൺ ഡോളർ ആസ്തിയുണ്ട്. ഫേസ്‌ബുക്ക് സിഇഒ മാർക്ക് സക്കർബർഗാണ് അംബാനിക്ക് തൊട്ടുമുകളിൽ സ്ഥാനമുള്ള ആൾ. 102 ബില്യൺ ഡോളറാണ് സക്കർബർ​ഗിന്റെ ആസ്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP