Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 63,994പേർക്ക്; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 21,50,858; രോ​ഗമുക്തി നേടിയത് 14,76,994 പേർ; ചികിത്സയിൽ കഴിയുന്ന 6,30,418 പേരിൽ 8,944 പേരുടെ നില അതീവ​ഗുരുതരം; രാജ്യത്തെ കോവിഡ് മരണസംഖ്യ 43,446 ആയി

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 63,994പേർക്ക്; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 21,50,858; രോ​ഗമുക്തി നേടിയത് 14,76,994 പേർ; ചികിത്സയിൽ കഴിയുന്ന 6,30,418 പേരിൽ 8,944 പേരുടെ നില അതീവ​ഗുരുതരം; രാജ്യത്തെ കോവിഡ് മരണസംഖ്യ 43,446 ആയി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 63,994പേർക്ക്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 21,50,858 ആയി. 24 മണിക്കൂറിനിടെ 868 പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 43,446 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്ന 6,30,418 പേരിൽ 8,944 പേരുടെ നില അതീവ​ഗുരുതരമാണ്. രാജ്യത്ത് 14,76,994 പേർ ഇതുവരെ രോ​ഗമുക്തി നേടി. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെയാണ്. 51,12,816 കോവിഡ് കേസുകളും 1,64,465 കോവിഡ് മരണങ്ങളുമായി അമേരിക്ക തന്നെയാണ് പട്ടികയിൽ ഒന്നാമത്. 29,88,796 വൈറസ് ബാധിതരും 1,00,240 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തുണ്ട്.

മഹാരാഷ്ട്രയിൽ 12,822 പേർക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 503,084. ഇതിൽ 1,47,048 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് രോഗം ബാധിച്ച് മരിച്ചത് 275 പേരാണ്. തമിഴ്‌നാട്ടിൽ പുതിയതായി 5883 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 118 പേരാണ് ശനിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 2,90,907 ആയി. 4808 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 53,481.

ചെന്നൈയിൽ മാത്രം 108,124 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,734 പേർ ചികിത്സയിൽ കഴിയുന്നതായി സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശിൽ 10,080 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,17,040 ആയി. 85486 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1939 പേർ ഇതുവരെ രോഗംബാധിച്ച് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP