Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യനിർമ്മാണശാല നടത്തിയിരുന്ന നാല് വി​ദേശികൾ കുവൈറ്റിൽ അറസ്റ്റിലായി; പിടിച്ചെടുത്തത് നൂറുകണക്കിന് കുപ്പികളിലെ വ്യാജമദ്യം

മദ്യനിർമ്മാണശാല നടത്തിയിരുന്ന നാല് വി​ദേശികൾ കുവൈറ്റിൽ അറസ്റ്റിലായി; പിടിച്ചെടുത്തത് നൂറുകണക്കിന് കുപ്പികളിലെ വ്യാജമദ്യം

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ് സിറ്റി: അനധിക‍ൃതമായി മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന നാല് വിദേശികൾ കുവൈറ്റിൽ പിടിയിലായി. ഫിന്റാസിൽ നിന്നും അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബാരലുകളിൽ സൂക്ഷിച്ചിരുന്ന മദ്യവും നിർമ്മാണത്തിനും മറ്റും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പെം കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതരും ചേർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്. നിരവധി ബാരലുകളിൽ സൂക്ഷിച്ചിരുന്ന മദ്യവും നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുക്കുകയായിരുന്നു.

സംശയകരമായ സാഹചര്യത്തിൽ ബാഗുമായി പോവുകയായിരുന്ന ഒരാളെ പരിശോധിച്ചപ്പോഴാണ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളുടെ ബാഗിൽ നിരവധി മദ്യക്കുപ്പികൾ കിട്ടിയതോടെ ഉറവിടം അന്വേഷിക്കുകയായിരുന്നു. താനും മറ്റ് മൂന്ന് പേരും ചേർന്ന് നടത്തുന്ന മദ്യ നിർമ്മാണ കേന്ദ്രത്തെക്കുറിച്ച് ഇയാൾ ഉദ്യോഗസ്ഥർക്ക് വിവരം നൽകി. പിടിയിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP