Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പമ്പ കരകവിഞ്ഞൊഴുകുമ്പോഴും നിറപുത്തിരി ചടങ്ങുകൾക്ക് മുടക്കമില്ലാതെ ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം; സന്നിധാനത്ത് കൃഷി ചെയ്ത നെൽക്കതിർ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നേതൃത്വത്തിൽ വിളവെടുത്തു

പമ്പ കരകവിഞ്ഞൊഴുകുമ്പോഴും നിറപുത്തിരി ചടങ്ങുകൾക്ക് മുടക്കമില്ലാതെ ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം; സന്നിധാനത്ത് കൃഷി ചെയ്ത നെൽക്കതിർ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നേതൃത്വത്തിൽ വിളവെടുത്തു

സ്വന്തം ലേഖകൻ

ശബരിമല: നിറപുത്തിരി പൂജയ്ക്കായി ശബരിമല ധർമ്മശാസ്താക്ഷേത്ര നട ഇന്ന് തുറന്നു. കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്രശ്രീകോവിൽ നടതുറന്ന് ദീപം തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകൾ ഒന്നുംതന്നെ ഉണ്ടാവില്ല.

പൂജക്കായി ക്ഷേത്രനട നാളെ പുലർച്ചെ 4 മണിക്ക് തുറക്കും.തുടർന്ന് നിർമ്മാല്യദർശനവും അഭിഷേകവും നടക്കും.കിഴക്കേമണ്ഡപത്തിൽ പൂജചെയ്ത് വച്ചിരിക്കുന്ന നെൽകതിരുകൾ ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിക്കും 5.50നും 6.20 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നിറപുത്തരിപൂജ നടക്കും.തുടർന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലിൽ പൂജിച്ച നെൽകതിരുകൾ വിതരണം ചെയ്യും.ശേഷം വൈകിട്ട് 7.30 ന് ഹരിവരാസനം സങ്കീർത്തനം പാടി ശ്രീകോവിൽ നടഅടയ്ക്കും.

സന്നിധാനത്ത് കൃഷി ചെയ്ത നെൽക്കതിർ കൊണ്ട് നിറപുത്തരി നടത്തുന്നതെന്നതാണ് ഇത്തവണത്തെ പ്രത്യേക. ശബരീശന്റെ നിറപുത്തരി ചടങ്ങുകൾക്ക് വേണ്ട നെൽക്കതിർ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തുകയായിരുന്നു.

2018 ലെ ആദ്യ പ്രളയത്തിൽ നിറപുത്തിരി പൂജകൾക്കായി നെൽക്കതിർ എത്തിച്ചത് പമ്പ നീന്തിക്കടന്നായിരുന്നു. അതിനുശേഷം നിറപുത്തിരിക്കായുള്ള നെല്ല് സന്നിധാനത്തുതന്നെ കൃഷിചെയ്യുകയായതിനാൽ പമ്പ കരകവിഞ്ഞ് കിടക്കുന്ന സാഹചര്യത്തിലും മുടക്കമില്ലാതെ ചടങ്ങുകൾ നടക്കും.

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത് ഓഗസ്റ്റ് 16 ന് വൈകുന്നേരം ആയിരിക്കും.ഇക്കുറി നിറപുത്തരിപൂജ ചടങ്ങുകൾ മാത്രമായിട്ടാണ് നടത്തുന്നത്.ശബരിമലയിൽ കൃഷിചെയ്ത കരനെൽ കതിരുകളും ദേവസ്വംബോർഡ് മറ്റിടങ്ങളിൽ നിന്ന് എത്തിക്കുന്ന നെൽകതിരുകളും കലിയുഗവരദന് പൂജയ്ക്കായി സമർപ്പിക്കും. കൊറോണയുടെ പശ്ചാതലത്തിൽ ഭക്തർക്ക് പ്രവേശനമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP