Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെയ്യാത്ത കൊലപാതകത്തിന് ഒന്നര വർഷമായി ജയിലിൽ കിടക്കുന്നത് മൂന്നുപേർ; 'കൊല്ലപ്പെട്ട' സഹോദരിയെ കണ്ടെത്തി യുവാവ്; ഇനി 'പ്രതികളെ' മോചിപ്പിക്കണമെന്നും ആവശ്യം

ചെയ്യാത്ത കൊലപാതകത്തിന് ഒന്നര വർഷമായി ജയിലിൽ കിടക്കുന്നത് മൂന്നുപേർ; 'കൊല്ലപ്പെട്ട' സഹോദരിയെ കണ്ടെത്തി യുവാവ്; ഇനി 'പ്രതികളെ' മോചിപ്പിക്കണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ചെയ്യാത്ത കൊലക്കുറ്റത്തിന് ഒന്നര വർഷമായി ജയിലിൽ കഴിയുന്ന തന്റെ പിതാവിനെയും സഹോദരനെയും ഉൾപ്പെടെ മൂന്ന് പേരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് യുവാവ് രം​ഗത്ത്. ഉത്തർപ്രദേശിലെ അമ്രോഹ സ്വ​ദേശിയായ രാഹുൽ എന്ന യുവാവാണ് കൊല്ലപ്പെട്ട സഹോദരിയെ ഉൾപ്പെടെ ജീവനോടെ കണ്ടെത്തി പ്രതികളുടെ മോചനം ആവശ്യപ്പെടുന്നത്. യുവാവിന്റെ സഹോദരിയായ യുവതിയെ കൊലപ്പെടുത്തി എന്നാരോപിച്ചാണ് പിതാവും ഇളയ സഹോദരനും അയൽക്കാരനും ജയിൽ വാസം അനുഭവിക്കുന്നത്. എന്നാൽ, യുവതി കാമുകനൊപ്പം സമീപ ​ഗ്രാമത്തിൽ തന്നെയുണ്ടെന്ന് രാഹുൽ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഒന്നര വർഷം മുൻപ് കാണാതായ യുവതിലെ കൊലപ്പെടുത്തിയ കേസിൽ പിതാവും സഹോദരനും ജയിൽ ശിക്ഷ അനുഭവിക്കവേയാണ് യുവതിയെ സമീപ ഗ്രാമത്തിൽ നിന്നും കാമുകനൊപ്പം പിടികൂടിയത്. കൊല്ലപ്പെട്ട യുവതിയുടെ വസ്ത്രങ്ങളും കൊലയ്ക്ക് ഉപയോഗിച്ച തോക്കും തിരകളും അടക്കമുള്ള 'തെളിവുകളുമായി' പിതാവും സഹോദരനും അയൽവാസിയുമടക്കം അറസ്റ്റിലായിരുന്നു.

യു.പിയിലെ അമ്രോഹ ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ കാൺമാനില്ലെന്ന് സഹോദരനായ രാഹുൽ ആണ് 2019 ഫെബ്രുവരി ആറിന് ആദംപുർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പെൺകുട്ടിയെ കുടുംബം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയ പൊലീസ് പിതാവ് സുരേഷ്, മറ്റൊരു സഹോദരനായ രൂപ് കിഷോർ, അയൽനാട്ടുകാരനായ ദേവേന്ദ്ര എന്നിവരെ ഫെബ്രുവരി 18ന് അറസ്റ്റു ചെയ്തു.

എന്നാൽ സഹോദരി പൗരാര എന്ന ഗ്രാമത്തിൽ രാകേഷ് എന്ന യുവാവിനൊപ്പം താമസിക്കുന്നതായി രാഹുൽ കണ്ടെത്തുകയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. ഇതോടെയാണ് പിതാവ് അടക്കമുള്ളവർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ രംഗത്തെത്തിയത്. പിതാവിനെയും കൂട്ടരേയും പൊലീസ് ക്രൂരമായി മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും രാഹുൽ പറയുന്നു. നടക്കാത്ത കൊലപാതകത്തിന്റെ പേരിൽ വ്യാജമായി കേസെടുത്ത പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP