Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചികിത്സയിലിരിക്കെ മരിച്ച കരിച്ചാറ സ്വദേശിനിക്ക് കോവിഡ് ബാധിച്ചിട്ടില്ല; ആരോപണത്തിന് മറുപടിയുമായി തിരുവനന്തപുരം മെഡി.കോളേജ് സൂപ്രണ്ട്

ചികിത്സയിലിരിക്കെ മരിച്ച കരിച്ചാറ സ്വദേശിനിക്ക് കോവിഡ് ബാധിച്ചിട്ടില്ല; ആരോപണത്തിന് മറുപടിയുമായി തിരുവനന്തപുരം മെഡി.കോളേജ് സൂപ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണിയാപുരം കരിച്ചാറ സ്വദേശിനി വിജയമ്മ(51) യുടെ കോവിഡ് പരിശോധനാ ഫലം ഒരു തവണ പോലും പോസിറ്റീവായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. മോർച്ചറിയിൽ നിന്നും മൃതദേഹം വിട്ടുകൊടുത്ത ശേഷം പുറത്തു വന്ന കോവിഡ് പരിശോധനാ ഫലം പോസിറ്റീവായെന്ന ആരോപണത്തിന് മറുപടിയായാണ് സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

രോഗിയെ അഡ്‌മിറ്റാക്കിയ ദിവസവും മരണശേഷവും നടത്തിയ പരിശോധനകളെല്ലാം നെഗറ്റീവായിരുന്നു. ഇക്കാര്യം ഉറപ്പാക്കിയ ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. ശ്വാസതടസത്തെ തുടർന്ന് ജൂലായ് 21നാണ് വിജയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് അഞ്ചിന് ഇവർ മരിച്ചു. എന്നാൽ രോഗിയുടെ അവസാന കോവിഡ് പരിശോധനാ ഫലം പോസിറ്റീവാകുകയായിരുന്നുവെന്ന് പത്രമാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതേ തുടർന്നാണ് ആശുപത്രി സൂപ്രണ്ട് വിഷയത്തിൽ വ്യക്തത വരുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP