Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർണ്ണക്കടത്തു കേസ് അന്വേഷിക്കാൻ എൻഐഎ സംഘം യുഎഇയിലേക്ക്; സംഘത്തിന് ദുബായിലേക്ക് പോകാൻ അനുമതി; ഒരു എസ്‌പി. അടക്കം രണ്ടംഗസംഘം ദുബായിലെത്തും; ദുബായി പൊലീസ് കസ്റ്റഡിയിൽ എടുത്ത കേസിലെ മുഖ്യകണ്ണി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും; കേസിലെ മറ്റൊരു പ്രതിയായ റെബിൻസണെ കസ്റ്റഡിയിൽ എടുക്കാനും എൻഐഎ സംഘം ദുബായി പൊലീസീന്റെ സഹായം തേടിയേക്കും; പ്രതികളെടു സ്വത്തു കണ്ടുകെട്ടാൻ ശ്രമം തുടങ്ങി എൻഫോഴ്‌സ്‌മെന്റ്

സ്വർണ്ണക്കടത്തു കേസ് അന്വേഷിക്കാൻ എൻഐഎ സംഘം യുഎഇയിലേക്ക്; സംഘത്തിന് ദുബായിലേക്ക് പോകാൻ അനുമതി; ഒരു എസ്‌പി. അടക്കം രണ്ടംഗസംഘം ദുബായിലെത്തും; ദുബായി പൊലീസ് കസ്റ്റഡിയിൽ എടുത്ത കേസിലെ മുഖ്യകണ്ണി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും; കേസിലെ മറ്റൊരു പ്രതിയായ റെബിൻസണെ കസ്റ്റഡിയിൽ എടുക്കാനും എൻഐഎ സംഘം ദുബായി പൊലീസീന്റെ സഹായം തേടിയേക്കും; പ്രതികളെടു സ്വത്തു കണ്ടുകെട്ടാൻ ശ്രമം തുടങ്ങി എൻഫോഴ്‌സ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്തു കേസിൽ യുഎഇയിലുള്ള പ്രതികൾക്കാായി എൻഐഎ സംഘം യുഎഇയിലേക്ക് പോകും. കേസിലെ പ്രതി ഫൈസൽ ഫരീദിനെ ചോദ്യംചെയ്യാനാണ് എൻഐഎ ഉദ്യോഗസ്ഥർ യുഎഇയിലേക്ക് പോകുന്നത്. എൻഐഎ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. അന്വേഷണ സംഘത്തിന്റെ ദുബായി യാത്രക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഒരു എസ്‌പി. അടക്കം രണ്ടംഗസംഘം ദുബായിലെത്തും.

സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് എൻ.ഐ.എ. സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലേക്ക് പോകാൻ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയതും. എൻ.ഐ.എയ്ക്ക് അനുമതി ലഭിച്ചു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ എൻ.ഐ.എയുടെ രണ്ടംഗ സംഘം ദുബായിലേക്ക് യാത്ര തിരിക്കും. സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുക എന്നതാണ് എൻ.ഐ.എ. സംഘത്തിനു മുന്നിലുള്ള പ്രധാന ദൗത്യം. കേസിലെ മറ്റൊരു പ്രതിയായ റെബിൻസൺ എന്നയാളെ കസ്റ്റഡിയിലെടുക്കാനും ഇതിനായി ദുബായ് പൊലീസിന്റെ സഹായം എൻ.ഐ.എ. തേടുമെന്നും വിവരമുണ്ട്.

ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പൊലീസിന്റെ ഭാഗത്തുനിന്നോ യു.എ.ഇ. സർക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. സ്വർണക്കടത്ത് ഒരു ഫെഡറൽ കുറ്റമായാണ് യു.എ.ഇ. കണക്കാക്കുന്നത്. അതിനാൽ ഫൈസലിനെ അബുദാബി പൊലീസിന് കൈമാറിയിരിക്കാമെന്നും സൂചനയുമുണ്ട്.

ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിനൊപ്പം ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യവും എൻ.ഐ.എ. അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ട്. കേരളത്തിൽനിന്ന് പോയ യു.എ.ഇയുടെ അറ്റാഷെ ഇപ്പോൾ ദുബായിലുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയം വഴി ഒരു കത്ത് ഇന്ത്യ നൽകിയിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയവും ദുബായ് അധികൃതരുമായോ യു.എ.ഇ. അധികൃതരുമായോ എൻ.ഐ.എ. ചർച്ച ചെയ്യാനും സാധ്യതയുണ്ട്.

സ്വർണക്കടത്തിലെ ഏറ്റവും പ്രധാനകണ്ണി ഫൈസൽ ഫരീദാണ്. സ്വർണം യു.എ.ഇയിൽനിന്ന് അയച്ചത് ഫൈസലിന്റെ പേരിലാണ്. എന്നാൽ ഫൈസലിനെയും റെബിൻസണെയും ചോദ്യം ചെയ്യുന്നതിനു മുൻപാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എൻ.ഐ.എ. ചോദ്യം ചെയ്തത്. അതിനാൽ തന്നെ ഫൈസലിനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്വർണക്കടത്തിന് പണവും സഹായവും നൽകിയത് ആരൊക്കെ എന്നുള്ളതാണ് കണ്ടെത്തേണ്ടത്. സ്വർണക്കടത്തിന് ആവശ്യമായ പണം ഹവാല ഇടപാടിലൂടെയാണ് ഫൈസലിന് കൈമാറിയിരിക്കുന്നത് എന്നാണ് വിവരം. ഈ വിഷയങ്ങൾ എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ വരും. ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതിനിടെ ഫൈസൽ ഫാസൽ ഫരീദ് അടക്കമുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിരുന്നു. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷൻ ഐ ജി ക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫരീദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ തെളിവു ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന സ്വപ്ന സുരേഷിന്റെ വാദത്തിന് ശക്തമായ എതിർവാദങ്ങളാണ് കസ്റ്റംസ് ഇന്നലെ കോടതിയിൽ അവതരിപ്പിച്ചത്. സർക്കാരിൽ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കോൺസുലേറ്റ് ഉദ്യോസ്ഥ എന്ന നിലയിൽ ഭരണത്തിൽ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു ജാമ്യാപേക്ഷയിൽ സ്വപ്നയുടെ വാദം. അത്തരം സ്വാധീനത്തിൽ എന്ത് തെറ്റാണുള്ളത്? സ്വർണക്കടത്തിന് ഒത്താശ ചെയ്‌തെന്ന കുറ്റത്തിന് കഴിഞ്ഞ ഒരു മാസമായിട്ടും തെളിവ് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷ് കോടതിയിൽ വാദിച്ചു. പൊലീസിൽ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ പൊലീസിലെ സ്വാധീനം കൊണ്ട് എന്ത് ഗുണമാണ് ഉള്ളതെന്നും സ്വപ്ന വാദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP