Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചുതെങ്ങിൽ 476 പേരെ പരിശോധിച്ചതിൽ 125 പേർക്കും കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരത്ത് സമൂഹവ്യാപന ആശങ്കയുയർത്തി പരിശോധനാ ഫലം

അഞ്ചുതെങ്ങിൽ 476 പേരെ പരിശോധിച്ചതിൽ 125 പേർക്കും കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരത്ത് സമൂഹവ്യാപന ആശങ്കയുയർത്തി പരിശോധനാ ഫലം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗബാധ അതിവേഗമാണ് ഉയരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഇതിൽ തന്നെ ഏറ്റവും കുടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യുന്നത്. ഇവിടെ ആശങ്ക ഉയർത്തുന്ന ഫലമാണ് വീണ്ടും പുറത്തുവരുന്നത്. അഞ്ചുതെങ്ങിൽ 476 പേരെ പരിശോധിച്ചതിൽ 125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂത്തുറ, മാമ്പള്ളി, അഞ്ചുതെങ്ങ് ജങ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് 26 ശതമാനത്തോളം പേരിൽ രോഗം സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥരീകരിച്ചവരിൽ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ എന്നിവരും ഉൾപ്പെടുന്നു. നിലവിൽ ആയിരത്തിൽ അധികം പേർക്ക് അഞ്ചുതെങ്ങിൽ കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

പ്രദേശത്ത് വലിയ ക്ലസ്റ്റർ രൂപപ്പെട്ടതായും അതിതീവ്ര വ്യാപനം നടന്നതായും നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രദേശത്തെ ജനങ്ങളിൽ നാലിലൊന്നിനും രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ സമൂഹവ്യാപനത്തിലേയ്ക്ക് കാര്യങ്ങൾ എത്തിയതായുള്ള ആശങ്ക ഉയരുന്നുണ്ട്. ക്ലസ്റ്ററിന് പുറത്തേയ്ക്കും രോഗവ്യാപനം ഉണ്ടാകുന്നുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ 104 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ പ്രതിദിനം അമ്പത് പേരെ പരിശോധിക്കുമ്പോൾ 15ഓളം പേർക്ക രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. നിലവിൽ അഞ്ചുതെങ്ങിൽ മൂന്ന് മരണങ്ങളുണ്ടായിട്ടുണ്ട്.

കൊല്ലം ജില്ലാ ജയിലിലും രോഗവ്യാപനമുണ്ട്. തടവുകാരിൽ 97 പേർക്കും ഒരു ജയിൽ ജീവനക്കാരനും ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ജയിലിനു പുറത്ത് പ്രത്യേക ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP