Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി അഖിലേഷ് പോയി; കരിപ്പൂർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട എയർഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ സഹപൈലറ്റിന്റെ വിയോ​ഗവാർത്ത താങ്ങാനാകാതെ സുഹൃത്തുക്കളും സഹപ്രവർത്തകരും

ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി അഖിലേഷ് പോയി; കരിപ്പൂർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട എയർഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ സഹപൈലറ്റിന്റെ വിയോ​ഗവാർത്ത താങ്ങാനാകാതെ സുഹൃത്തുക്കളും സഹപ്രവർത്തകരും

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട എയർഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ സഹപൈലറ്റിന്റെ വിയോ​ഗവാർത്ത താങ്ങാനാകാതെ സുഹൃത്തുക്കളും സഹപ്രവർത്തകരും. വളരെ കഠിനാധ്വാനിയായ ഒരു പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റ് ആയിരുന്നു അഖിലേഷ് എന്ന് സഹപ്രവർത്തകർ ഓർക്കുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അനുശോചിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണ് ക്യാപ്റ്റൻ അഖിലേഷ് കുമാർ. ഗർഭിണിയായ ഭാര്യ മേഘയെ തനിച്ചാക്കിയാണ് അഖിലേഷ് മടങ്ങുന്നത്. ഡിസംബർ 2017 ലായിരുന്നു അവരുടെ വിവാഹം.

അപകടത്തിൽപെട്ട വിമാനത്തിന്റെ ക്യാപ്റ്റൻ ആയ വിങ് കമാണ്ടർ ദിലീപ് വസന്ത് സാഥേയുടെ ഒപ്പം ഈ പൈലറ്റും ഉണ്ടായിരുന്നു. അപകടത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല എങ്കിലും, ഈ ഘട്ടത്തിൽ അധികാരികൾ സൂചിപ്പിക്കുന്നത് ഈ രണ്ടു പൈലറ്റുമാരും സ്വന്തം ജീവൻ ബലികഴിച്ച് വിമാനത്തിലെ 170 യാത്രക്കാരുടെ ജീവൻ പൊലിയാതെ കാത്ത ധീരനായകർ തന്നെയാണ് എന്നാണ്.

2020 മെയ് 8 - ക്യാപ്റ്റൻ അഖിലേഷ് കുമാറിന്റെ കരിപ്പൂരേക്കുള്ള കഴിഞ്ഞ വരവിൽ അദ്ദേഹത്തെ എയർപോർട്ടിൽ കാത്തുനിന്ന ജനക്കൂട്ടം സ്വീകരിച്ചത് നിറഞ്ഞ കയ്യടിയോടെയായിരുന്നു. അന്ന് എയർപോർട്ടിലെ സകലരും അദ്ദേഹത്തെ സ്വീകരിച്ചത് ഒരു വീരനായകന്റെ പരിവേഷത്തോടെയാണ്. വന്ദേ ഭാരത് മിഷൻന്റെ ഭാഗമായി, ദുബായിൽ നിന്നുള്ള ആദ്യ എയർഇന്ത്യാ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ മെയ് 8 -ന് വന്നിറങ്ങിയപ്പോൾ അതിന്റെ ക്യാപ്റ്റൻ അഖിലേഷ് കുമാർ ആയിരുന്നു. അന്ന് അഖിലേഷിന്റെ സേവന സന്നദ്ധതയിൽ രാജ്യം അഭിമാനം കൊണ്ടു. എന്നാൽ, അതേ അഖിലേഷ് കുമാർ കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു എയർഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ സഹപൈലറ്റായി അഖിലേഷ് വീണ്ടും കരിപ്പൂരിലെ റൺവേയിൽ ടച്ച് ഡൗൺ ചെയ്തു. അത് അദ്ദേഹത്തിന്റെ അവസാനത്തെ ലാൻഡിങ് ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP