Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാർത്ഥിച്ചവർക്കും ആരോ​ഗ്യ പ്രവർത്തകർക്കും നന്ദി; താനും കോവിഡ് മുക്തനായെന്ന് അഭിഷേക് ബച്ചൻ

പ്രാർത്ഥിച്ചവർക്കും ആരോ​ഗ്യ പ്രവർത്തകർക്കും നന്ദി; താനും കോവിഡ് മുക്തനായെന്ന് അഭിഷേക് ബച്ചൻ

മറുനാടൻ ഡെസ്‌ക്‌

താനും കോവിഡ് മുക്തമായെന്ന് വ്യക്തമാക്കി ബോളിവുഡ് താരം അഭിഷേക് ബച്ചൻ. തന്റെ കോവിഡ് ഫലം നെ​ഗറ്റീവായെന്ന് അറിയിച്ച അഭിഷേക് തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും നാനാവതി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സ്മാർക്കും മറ്റു ആരോ​ഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞു. ഇതോടെ ബച്ചൻ കുടുംബത്തിൽ എല്ലാവരും കോവിഡ് വിമുക്തരായി.

ജൂലൈ 12നാണ് അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇരുവരും. തൊട്ടുപിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിക്കും മകൾ ആരാധ്യയും കോവിഡ് സ്ഥിരീകരിച്ചു. ഇവരും നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ ഫലം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നെ​ഗറ്റീവാകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP