Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെ മുതൽ അജ്മാനിലെ ഹുക്ക കഫേകൾ തുറക്കും; ശാരീരിക അകലം പാലിക്കണമെന്നും ശുചീകരണം നടത്തണമെന്നും നിർദ്ദേശം

നാളെ മുതൽ അജ്മാനിലെ ഹുക്ക കഫേകൾ തുറക്കും; ശാരീരിക അകലം പാലിക്കണമെന്നും ശുചീകരണം നടത്തണമെന്നും നിർദ്ദേശം

സ്വന്തം ലേഖകൻ

അജ്മാൻ: കോവിഡ് പ്രതിസന്ധിക്ക് ശമനമുണ്ടായതോടെ അജ്മാനിലെ ഹുക്ക കഫേകൾ നാളെ മുതൽ വീണ്ടും തുറക്കും. ഇതിനുള്ള അനുമതി നഗരസഭ നൽകി. പ്രത്യേകം നിർദേശിക്കപ്പെട്ട സ്ഥലങ്ങളിലെ ഹുക്ക കഫേകളാണ് നാളെ മുതൽ തുറക്കുക.

തുറന്നു പ്രവർത്തിക്കുന്ന ഹുക്ക കഫേകൾ കോവിഡ് സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിച്ചിരിക്കണമെന്ന് നഗരസഭ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ദിവസേന തുറക്കുന്നതിനുമുമ്പ് കഫേകൾ അണുവിമുക്തമാക്കുകയും സന്ദർശകരുടെ ഓരോ ഉപയോഗത്തിനും മുമ്പും ശേഷവും എല്ലാ ഭാഗങ്ങളും ശുചീകരിക്കണമെന്നും ഇതിനായി ശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ യോഗ്യതയുള്ള വ്യക്തിയെ നിയമിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മാത്രമല്ല, രണ്ടുമീറ്റർ ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും ഓരോ ടേബിളിനുമിടയിൽ ആവശ്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നഗരസഭ നിർദേശിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ നിർദേശങ്ങൾ പാലിക്കാത്ത 11 സ്ഥാപനങ്ങൾ അജ്മാൻ നഗരസഭ അടച്ചുപൂട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP