Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ സുശാന്തിന്റെ ബേബു; നടന്റെ ജീവിതത്തിലെ എല്ലാ പ്രണയവും തന്നോടായിരുന്നു എന്ന അവകാശവാദവുമായി റിയ ചക്രബർത്തി; തെളിവായി ഡയറിക്കുറിപ്പും

താൻ സുശാന്തിന്റെ ബേബു; നടന്റെ ജീവിതത്തിലെ എല്ലാ പ്രണയവും തന്നോടായിരുന്നു എന്ന അവകാശവാദവുമായി റിയ ചക്രബർത്തി; തെളിവായി ഡയറിക്കുറിപ്പും

മറുനാടൻ ഡെസ്‌ക്‌

നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തെ തുടർന്ന് ബോളിവുഡിൽ നിരവധി വിവാദങ്ങളാണ് ഉയർന്ന് വന്നത്. അതിനിടെ സുശാന്തിന്റെ കാമുകി റിയാ ചക്രബർത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി സുശാന്തിന്റെ കുടുംബാം​ഗങ്ങൾ രം​ഗത്ത് വന്നിരുന്നു. സുശാന്തിന്റെ പണം തട്ടിയെടുത്തെന്നും ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നുമടക്കം അനേകം ആരോപണങ്ങളാണ് നടന്റെ കുടുംബം റിയക്കെതിരെ ഉയർത്തിയത്. ഇ​പ്പോഴിതാ, തന്നോട് നന്ദി രേഖപ്പെടുത്തി കുറിച്ച സുശാന്തിന്റെ കൈപ്പടയിലുള്ള ഡയറിക്കുറിപ്പുമായി ചക്രബർത്തി രം​ഗത്തെത്തി. ഡയറിയിൽ​ തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും സുശാന്തിനുണ്ടായിരുന്ന അടുപ്പം വ്യക്തമാക്കുന്നതെന്ന് അവകാശപ്പെട്ടുള്ള ഡയറികുറിപ്പിന്റെ ചിത്രം റിയ പുറത്തുവിട്ടു.

താനുൾപ്പെടെ തന്റെ കുടുംബത്തിലെ എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പാണ് ഇതെന്ന് റിയ പറയുന്നു. '' എന്റെ ഈ ജീവിതത്തിന് നന്ദി, എന്റെ ജീവിതത്തിലെ ലില്ലുവിന് നന്ദി, എന്റെ ജീവിതത്തിലെ ബേബുവിന് നന്ദി, എന്റെ ജീവിതത്തിലെ സാറിന് നന്ദി, എന്റെ ജീവിതത്തിലെ മാമിന് നന്ദി, എന്റെ ജീവിതത്തിലെ ഫഡ്ജിന് നന്ദി. എന്റെ ജീവിതത്തിലെ എല്ലാ പ്രണയത്തിനും നന്ദി'' എന്നിങ്ങനെ വരിവരിയായി എഴുതിയ പേജിന്റെ ചിത്രമാണ് റിയ പങ്കുവെച്ചത്. ''ലില്ലു സഹോദരൻ ഷൗവിക്, ബേബു താൻ, സർ പിതാവ്, മാം മാതാവ്, ഫഡ്ജ് തന്റെ വളർത്തുനായ'' റിയ പറയുന്നു. 2019 ൽ പുറത്തിറങ്ങിയ സുശാന്ത് നായകനായ ഹിറ്റ് ചിത്രം ചിച്ചോരേയിൽ ഉപയോഗിച്ച വാട്ടർ ബോട്ടിലിന്റെ ചിത്രവും ഇതിനൊപ്പമുണ്ട്.

സുശാന്തിന്റേതായി തന്റെ പക്കൽ ഇനിയുള്ളത് ഇത് മാത്രമാണെന്ന് താരം പറയുന്നു. സുശാന്തിന്റെ മരണത്തിന് കാരണം റിയയാണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്തിന്റെ പണം മുഴുവൻ റിയ തട്ടിയെടുത്തു എന്നും കുടുംബത്തിൽ നിന്നും താരത്തെ അകറ്റിയെന്നും ആരോപിച്ചിട്ടുണ്ട്. അതേസമയം തനിക്ക് നീതിന്യായത്തിലും ദൈവത്തിലും വിശ്വാസം ഉണ്ടെന്നും തനിക്കെതിരെ ഇലക്‌ട്രോണിക് മാധ്യമങ്ങളിൽ അനേകം ഞെട്ടിക്കുന്ന കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോൾ അഭിഭാഷകന്റെ ഉപദേശം അനുസരിച്ച് മാത്രമോ പ്രതികരിക്കാനാകൂ എന്നാണ് താരം സ്വയം ചിത്രീകരിച്ച വീഡിയോയിലൂടെ വ്യക്തമാക്കിയത്. അതിനിടയിൽ സിബിഐ അന്വേഷണവും പരിഗണിക്കുന്നുണ്ട്.

അതിനിടെ, സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ നടി റിയ ചക്രബർത്തിയെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ മുംബൈ ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. ഹാജരാകാൻ സമയം നീട്ടി ചോദിച്ച റിയയുടെ അപേക്ഷ എൻഫോഴ്സ്മെൻറ് തള്ളിയിരുന്നു. സുപ്രീംകോടതി അടുത്ത ആഴ്ച ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സാവകാശം വേണമെന്നായിരുന്നു റിയയുടെ അഭിഭാഷകൻ എൻഫോഴ്സ്മെൻറിനെ അറിയിച്ചത്.

എന്നാൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ മറുപടി. തുടർന്ന് ഇന്നലെ 12 മണിയോടെ റിയ ചോദ്യം ചെയ്യലിന് ഹാജരായി. അതിനിടെ, സുശാന്തിന്റെ മുൻ ബിസിനസ് മാനേജർ ശ്രുതി മോദി, സുഹൃത്ത് സിദ്ധാർത്ഥ് പട്ടാനി എന്നിവർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെൻറ് നോട്ടീസ് നൽകിയിട്ടുണ്ട്. റിയയുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. സുശാന്തിനെ കള്ളപ്പണം വെളുപ്പിക്കാൻ റിയയും റിയയുടെ സഹോദരനും ഉപയോഗിച്ചെന്ന സുശാന്തിന്റെ അച്ഛന്റെ പരാതി ഗൗരവമുള്ളതായാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കാണുന്നത്. സുശാന്തിന്റെ പേരിലുള്ള കമ്പനികളിലെല്ലാം റിയയും സഹോദരൻ ഷൗവിക് ചക്രബർത്തിയും പങ്കാളികളാണ്.

15 കോടിയിലധികം ഷൗവിക് ഈ കമ്പനികൾ മറയാക്കി വെളുപ്പിച്ചെന്നാണ് ബീഹാർ പൊലീസിന് നൽകിയ പരാതി. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബീഹാർ പൊലീസെടുത്ത എഫ്ഐആറിന്റെ പക‍ർപ്പും ഇഡി ശേഖരിച്ചിട്ടുണ്ട്. സുശാന്തുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി റിയ മുംബൈ പൊലീസിന് മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മുൻപ് അവസാനമായി സുശാന്ത് പല തവണ റിയയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP