Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം

ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം

ആർ പീയൂഷ്

കൊച്ചി: കോവിഡ് മഹാമാരിക്കെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത സംപ്രേഷണം ചെയ്ത ട്വന്റിഫോർ ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സ്വദേശാഭിമാനിയുടെയും കേസരിയുടെയും പിൻ തലമുറക്കാരാണ് മാധ്യമ പ്രവർത്തകരെന്നും സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാവണമെന്നും സത്യ സന്ധമായ വാർത്തകൾ പുറത്തു വിടുക എന്നതാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകന്റെ ധർമ്മമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. ഇന്നലെയാണ് ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും രാപകലോളം പരിശ്രമിക്കുമ്പോൾ തെറ്റായ വാർത്ത പ്രചരിപ്പിച്ചത് ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് വലിയ കുറ്റ കൃത്യമാണെന്നും ഹൈക്കോടതി പറഞ്ഞു. വ്യാജ വാർത്തയ്‌ക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ശ്രീകണ്ഠൻ നായർക്കെതിരെ കടുത്ത വിമർശനം നടത്തിയത്. മാധ്യമ പ്രവർത്തനത്തെ കുറിച്ച് മഹാത്മാ ഗാന്ധി പറഞ്ഞ വചനങ്ങൾ ഉൾപ്പെടുത്തിയാണ് വിധി ഹൈക്കോടതി പുറപ്പെടുവിച്ചതെന്നതും ശ്രദ്ധേയമാണ്.

ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്. കോടതിയുടെ അനുമതി ഇല്ലാതെ വിദേശ യാത്ര നടത്താൻ പാടില്ല. കേസെടുത്തിരിക്കുന്ന പൊലീസ് സ്റ്റേഷനിൽ ഹാജരായി 50,000 രൂപ കെട്ടിവച്ച് രണ്ടാൾ ജാമ്യത്തിലാണ് ശ്രീകണ്ഠൻ നായർക്ക് ജാമ്യം നൽകിയിരിക്കുന്നത്. ഇനി ഒരു കാരണവശാലും വ്യാജ വാർത്തകൾ പ്രക്ഷേപണം ചെയ്യരുതെന്നും ജാമ്യ ഉപാധികൾ ലംഘിച്ച് പ്രവർത്തിച്ചാൽ ഏതു സമയംവും ജാമ്യം റദ്ദു ചെയ്യുമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഇതോടെ ശ്രീകണ്ഠൻ നായരുടെ വ്യാജ വാർത്തകൾക്ക് കടിഞ്ഞാൺ വീണിരിക്കുകയാണ്. കേട്ടുകേൾവികൾ വാർത്തായാക്കി ശ്രീകണ്ഠൻ നായർ ഒരു മുതിർന്ന ജേണലിസ്റ്റാണെന്ന കാര്യം മറക്കരുത്-കോടതി പറയുന്നു

പൊതു മനസ്സിനെ ബോധവൽക്കരിക്കുക എന്നതാകണം പത്ര പ്രവർത്തനമെന്ന് മഹാത്മാ ഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒരു വിഭാഗം പത്ര പ്രവർത്തകർ ഈ വാക്കുകൾ മറക്കുന്നു. എന്ത് പ്രസിദ്ധീകരിക്കണം എന്ത് പ്രസിദ്ധീകരിക്കരുതെന്ന് വിവേക പൂർവ്വം തീരുമാനിക്കണം. പത്ര പ്രവർത്തകർ യാഥാർത്ഥ്യത്തിലേക്ക് മടങ്ങണം. മാധ്യമ പ്രവർത്തകരുടെ കടമ സത്യം പറയുക എന്നതാണ്. വാർത്ത പ്രസിദ്ധീകരിക്കും മുമ്പ് അത് ആരുടേയും പ്രതിച്ഛായയ്ക്ക് കളങ്കമാകുന്നില്ലെന്ന് ഉറപ്പാക്കണം. ഒരു വാർത്ത നൽകി കഴിഞ്ഞാൽ അത് തിരിച്ചെടുക്കാൻ കഴിയില്ല. പിന്നീട് മാധ്യമങ്ങൾ നടത്തുന്ന ക്ഷമാപണം ആളുകൾ കാണാനും ഇടയില്ല. തിരുത്തൽ വാർത്തകളും ആരും ശ്രദ്ധിക്കാറില്ല-വിധിന്യായത്തിൽ ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ പറയുന്നു.

മാർച്ച് മാസം ശ്രീകണ്ഠൻ നായർ ഷോയിലൂടെ കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതിനാണ് ശ്രീകണ്ഠൻ നായർക്കെതിരെയും ഡോക്ടർ ഷിനു ശ്യാമളനെതിരെയും പൊലീസ് കേസെടുത്തത്. തൃശൂർ ഡിഎംഒയുടെ പരാതിയിലായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതോടെയാണ് ഡിഎംഒ പരാതി നൽകിയത്. കോവിഡ് രോഗി ക്ലിനിക്കിലെത്തിയെന്നുള്ള വാർത്തയാണ് സംപ്രേഷണം ചെയ്തത്. ഈ രോഗിയുടെ വിവരങ്ങളും തെറ്റായ നിഗമനങ്ങളും വാർത്തയിലൂടെ ചാനൽ പുറത്ത് വിട്ടിരുന്നു.

സമൂഹ വ്യാപനം നടക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയാണെന്നും പരാമർശിക്കുകയും ചെയ്തു. ഡോ.ഷിനു ശ്യാമളനുമായി ശ്രീകണ്ഠൻ നായർ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ പരാമർശം. എന്നാൽ വാർത്തയിൽ പറഞ്ഞിരിക്കുന്ന വ്യക്തിക്ക് കോവിഡ് രോഗം ഇല്ലായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. ഇതിനെ തുടർന്നാണ് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ വാടനാപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് സമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി ഐ.പി.സി 505(1) ബി, കെപി ആക്ട് 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തത്.

മൂന്ന് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കോവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവർ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ട്വന്റിഫോറിലൂടെ ശ്രീകണ്ഠൻ നായർ ആരോപിച്ചത്. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചാനൽ ശ്രമിച്ചത് എന്നാണ് ഡി.എം.ഒയുടെ പരാതിയിൽ പറയുന്നത്. ജനുവരി 31 നാണ് ചാനൽ ആരോപിക്കുന്ന യുവാവ് ഖത്തറില് നിന്ന് നാട്ടിലെത്തിയത്. ഇൻകുബേഷൻ കാലാവധി ഫെബ്രുവരി 14ന് അവസാനിച്ചിരുന്നു. 28 ദിവസമെന്ന ക്വാറന്റൈൻ കാലാവധിയും കഴിഞ്ഞ് 10 ദിവസം പിന്നിട്ടപ്പോഴാണ് ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ ജാഗ്രത കാണിക്കാതെ വിദേശത്ത് നിന്നെത്തിയ ആൾ എന്ന നിലയിൽ കോവിഡ് 19 ആണെന്ന തെറ്റായ നിഗമനത്തിൽ എത്തുകയായിരുന്നു.

ഖത്തറിലേക്ക് മടങ്ങിയെത്തിയ ശേഷം യുവാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നു പറയുന്നത് കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. വിദേശത്ത് നിന്നെത്തുന്ന എല്ലാവരും ഖത്തർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഉറപ്പാക്കുന്നുണ്ട്. ക്ലിനിക്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് ഡി.എം.ഒ യുവാവിനെ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് മറച്ചുവെച്ചുകൊണ്ടാണ് ചാനൽ അരോഗ്യവകുപ്പിനനെ മോശമാക്കുന്ന വിധം പ്രചരണം നടത്തിയത്.

ഹൈക്കോടതി ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച വിധിയുടെ പൂർണ്ണ രൂപം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP