Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയോധ്യ ക്ഷേത്ര ശിലാസ്ഥാപനം; ന്യൂയോർക്കിൽ ഒരേ സമയം ആഹ്ലാദപ്രകടനവും പ്രതിഷേധവും

അയോധ്യ ക്ഷേത്ര ശിലാസ്ഥാപനം; ന്യൂയോർക്കിൽ ഒരേ സമയം ആഹ്ലാദപ്രകടനവും പ്രതിഷേധവും

പി.പി. ചെറിയാൻ

ന്യൂയോർക്ക്: അയോധ്യയിൽ റാം ടെംപിൾ ശിലാസ്ഥാപനം നടത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഓഗസ്റ്റ് 5ന് ടൈം സ്‌ക്വയർ ട്രാഫിക്ക് ഐലന്റിന് ചുറ്റും ആയിരത്തിലധികം ഇന്ത്യൻ അമേരിക്കൻ ഹൈന്ദവർ ഒത്തു ചേർന്നപ്പോൾ പാക്കിസ്ഥാൻ, കാലിസ്ഥാൻ ഗ്രൂപ്പിലുള്ളവർ ട്രാഫിക്ക് ഐലന്റിന് ചുറ്റും കൂടി നിന്നു പ്രതിഷേധിച്ചു.

രണ്ട് എതിർചേരികളായി കൂടി നിന്നവർ അയോധ്യ ക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം വിളിക്കുകയും പ്ലാക്കാർഡുകൾ ഉയർത്തി കാണിക്കുകയും ചെയ്തത് സംഘർഷത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് ഇവരുടെ മധ്യത്തിൽ ന്യുയോർക്ക് പൊലീസ് നിലയുറപ്പിച്ചു. രാം ജന്മഭൂമി സിലിന്യാസ് സെലിബറേഷൻ യുഎസ്എ കമ്മിറ്റിയാണ് ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകിയത്. അയോധ്യ ക്ഷേത്രത്തെക്കുറിച്ചും രാമ ഭഗവാനെക്കുറിച്ചും പ്രദർശിപ്പിച്ച വീഡിയോ ഇസ്ലാമിക് ഗ്രൂപ്പിന്റെ പ്രതിഷേധത്തെ തുടർന്ന് ഓഫ് ചെയ്തു.

ചരിത്ര മുഹൂർത്തം ആഘോഷിക്കുന്നതിനാണ് ഞങ്ങൾ ഇവിടെ കൂടി വന്നതെന്ന് രാമജന്മ ഭൂമി ശിലന്യാസ് കമ്മിറ്റി ചെയർമാൻ ജഗദീഷ സുഹാനി പറഞ്ഞു. വീഡിയോ പ്രദർശിപ്പിക്കുവാൻ കഴിയാത്തതിൽ ഞങ്ങൾക്ക് ദുഃഖമില്ലെന്നും ഇതൊരു സന്തോഷ മുഹൂർത്തമാണെന്നും ജഗദീഷ പറഞ്ഞു. ഇതേസമയം ഇസ്ലാമിക് കമ്മിറ്റി ബാബറിനെ ആദരിക്കുന്ന മോസ്‌ക്കിന്റെ വിഡിയോയും പ്രദർശിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP