Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

10 വർഷത്തോളമായി അക്കൗണ്ടന്റായ ഭർത്താവിനൊപ്പം ദുബായിൽ; കോവിഡ് പ്രതിസന്ധിക്കിടയിൽ മൂന്ന് കുട്ടികളുമായി വന്ദേഭാരത് മിഷനിൽ തനിച്ച് നാട്ടിലേക്ക്; ഇളയ മകനൊപ്പം വിമാന ദുരന്തത്തിൽ മരണവും; കൊടിയത്തൂരിനെ കണ്ണീരിലാഴ്‌ത്തി സാഹിറ ബാനുവിന്റെയും മകൻ അസം മുഹമ്മദിന്റെയും യാത്രയാകൽ

10 വർഷത്തോളമായി അക്കൗണ്ടന്റായ ഭർത്താവിനൊപ്പം ദുബായിൽ; കോവിഡ് പ്രതിസന്ധിക്കിടയിൽ മൂന്ന് കുട്ടികളുമായി വന്ദേഭാരത് മിഷനിൽ തനിച്ച് നാട്ടിലേക്ക്; ഇളയ മകനൊപ്പം വിമാന ദുരന്തത്തിൽ മരണവും; കൊടിയത്തൂരിനെ കണ്ണീരിലാഴ്‌ത്തി സാഹിറ ബാനുവിന്റെയും മകൻ അസം മുഹമ്മദിന്റെയും യാത്രയാകൽ

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഇന്നലെ രാത്രിയിൽ കരിപ്പൂരിലുണ്ടായ അപകടം കോഴിക്കോട് കൊടിയത്തൂരിനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ദുരന്തത്തിൽ സാരമായി പരിക്കേറ്റിരുന്നു കക്കാട് മഞ്ചറ മുഹമ്മദാലിയുടെ മകൾ സാഹിറ ബാനുവിന്റെയും മകൻ അസം മുഹമ്മദിന്റെയും മരണമാണ് കൊടിയത്തൂരിനെ കണ്ണീരിലാഴ്‌ത്തിയത്.

അതേ സമയം സാഹിറ ബാനുവിന്റെ മറ്റു രണ്ട് മക്കൾ ലഹൻ മുഹമ്മദ്, മറിയം ബിൻത് മുഹമ്മദ് എന്നിവർ സുരക്ഷിതരായി ആശുപത്രികളിലുള്ളത് ആശ്വാസം പകരുന്നതുമാണ്. കഴിഞ്ഞ 10 വർഷത്തോളമായി സാഹിറബാനു ഭർത്താവിനൊപ്പം ദുബായിലാണ് താമസം. ഭർത്താവ് കോഴിക്കോട് വെള്ളിമാട് കുന്ന് സ്വദേശി മുഹമ്മജ് നിജാസ് ദുബൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്.

കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് സാഹിറ മക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്. ജോലിക്കാര്യത്താൽ ഭർ്ത്താവ് മുഹമ്മദ് നിജാസ് വിദേശത്ത് തന്നെ നിൽക്കുകയായിരുന്നു. വിമാനത്താവളത്തിൽ സാഹിറ ബാനുവിനെയും മക്കളെയും സ്വീകരിക്കാൻ ബന്ധുക്കളെത്തിയിരുന്നു. എന്നാൽ അപകട വിവരം അറിഞ്ഞതോടെ ബന്ധുക്കൾ മക്കളെയും സാഹിറബാനുവിനെയും തിരഞ്ഞ് ആശുപത്രികൾ കയറിയിറങ്ങി.

എന്നാൽ ആദ്യം മകൻ അസംമുഹമ്മദിന്റെ മരണവാർത്തയാണ് അറിഞ്ഞത്. പിന്നീട് സാഹിറ ബാനുവും മരണപ്പെട്ടു എന്ന വാർത്തയും കുടുംബത്തിന് ലഭിച്ചു. മറ്റു കുട്ടികൾക്കായുള്ള അന്വേഷണങ്ങൾ അവസാനിച്ചത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും. മുതിർന്ന കുട്ടികൾ രണ്ട് പേരും ഇപ്പോൾ കോഴിക്കോട്ടെ മെയ്ത്ര, ബേബി മെമോറിയൽ ആശുപത്രികളിൽ ചികിത്സയിലാണ്.

ഈ വരവോട് കൂടി ദുബായ് ജീവിതം അവസാനിപ്പിക്കണമെന്നും നാട്ടിൽ സ്ഥിരതാമസമാക്കണമെന്നും സാഹിറബാനു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയിൽ സുഹൃത്തിന്റെ പിതാവ് മരണപ്പെട്ട വാർത്തയറിഞ്ഞപ്പോൾ ആളുകളൊക്കെ എത്രപെട്ടെന്നാണ് മരിച്ചു പോകുന്നത് എന്നാണ് സാഹിറ ബാനു സങ്കടത്തോടെ പ്രതികരിച്ചതെന്നും സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു.

അതേ സമയം സാഹിറ ബാനുവിന്റെ ഭർത്താവ് കോഴിക്കോട് വെള്ളിമാട് കുന്ന് സ്വദേശി മുഹമ്മദ് നിജാസ് ദുബൈയിൽ നിന്നും ഇന്ന് നാട്ടിലെത്തു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ നടപടിക്രമങ്ങൾക്ക് ശേഷം വെള്ളിമാടുകുന്നുള്ള ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ട് പോകും. അവിടെയായിരിക്കും ഖബറടക്കമെന്നാണ് ലഭ്യമായ വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP