Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വർണ്ണക്കടത്തു കേസിൽ എൻഐഎ അന്വേഷണം പുരോഗമിക്കുന്നത് തീവ്രവാദ ബന്ധത്തിന്റെ അടിവേരുകൾ തേടി; അന്വേഷണം മുറുകുമ്പോൾ വെട്ടിലായി വിറച്ചിരിക്കുന്നത് ചെറുകിട സ്വർണ്ണക്കടത്തുകാർ; സ്വർണ്ണക്കടത്തിൽ കണ്ണികളായ മലബാറിലെ നിരവധി യുവാക്കൾ ആശങ്കയിൽ; എൻഐഎയ്ക്ക് പിടികൊടുക്കാതെ നയതന്ത്ര ബാഗേജിന്റെ മറവിലെ സ്വർണക്കടത്തുമായി ബന്ധമുള്ളവർ സ്വയംസന്നദ്ധരായി കസ്റ്റംസിനു മുന്നിൽ കീഴടങ്ങാൻ എത്തുന്നു; ഭീതിയോടെ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയിൽ എത്തുന്നവരും നിരവധി

സ്വർണ്ണക്കടത്തു കേസിൽ എൻഐഎ അന്വേഷണം പുരോഗമിക്കുന്നത് തീവ്രവാദ ബന്ധത്തിന്റെ അടിവേരുകൾ തേടി; അന്വേഷണം മുറുകുമ്പോൾ വെട്ടിലായി വിറച്ചിരിക്കുന്നത് ചെറുകിട സ്വർണ്ണക്കടത്തുകാർ; സ്വർണ്ണക്കടത്തിൽ കണ്ണികളായ മലബാറിലെ നിരവധി യുവാക്കൾ ആശങ്കയിൽ; എൻഐഎയ്ക്ക് പിടികൊടുക്കാതെ നയതന്ത്ര ബാഗേജിന്റെ മറവിലെ സ്വർണക്കടത്തുമായി ബന്ധമുള്ളവർ സ്വയംസന്നദ്ധരായി കസ്റ്റംസിനു മുന്നിൽ കീഴടങ്ങാൻ എത്തുന്നു; ഭീതിയോടെ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയിൽ എത്തുന്നവരും നിരവധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസ് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ അന്വേഷണം മുറുകുകയാണ്. മൂന്ന് ഏജൻസികളാണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്. എൻഫോഴ്‌സ്‌മെന്റും കസ്റ്റംസും എൻഐഎയും കേസ് അന്വേഷിക്കുന്നുണ്ട്. ഇതിൽ തീവ്രവാദബന്ധം കൂടി ഉൾപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കവേ കേരളത്തിലെ ചെറുകിട സ്വർണ്ണക്കടത്തുകാരുടെയും നെഞ്ചിടിപ്പ് വർദ്ധിക്കുകയാണ്. സാധാരണ കസ്റ്റംസും അതിനപ്പുറം ഇ.ഡി.യും മാത്രം അന്വേഷിച്ചിരുന്ന സ്വർണക്കടത്ത് കേസിലേക്ക് എൻഐഎ കൂടി വന്നതാണ് ചെറുകിട സ്വർണ്ണക്കടത്തു സംഘങ്ങളേ ബേജാറിലാക്കുന്നത്.

നയതന്ത്ര ബാഗിന് മറവിൽ നടന്ന സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണിവർ. എൻഐഎയുടെ അന്വേഷണവഴിയിൽപ്പെടാതിരിക്കാനാണ് ഈ നീക്കം. രാജ്യത്ത് ആദ്യമായാണ് സ്വർണക്കടത്ത് എൻഐഎ അന്വേഷിക്കുന്നത്. യു.എ.പി.എ. സെക്ഷൻ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകർക്കുന്ന ഏതൊരു പ്രവൃത്തിയും തീവ്രവാദപ്രവർത്തനമായാണ് കാണുന്നത്. കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തിരിക്കുന്ന എല്ലാവരുടെയുംപേരിൽ യു.എ.പി.എ. പ്രകാരമാണ് കേസെടുത്തത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടവർ മുൻപില്ലാത്തവിധം മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയിലെത്തുന്നത് ഈ ഭീതിയുടെ ഭാഗമാണെന്ന് നിയമവൃത്തങ്ങൾ പറയുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സംജുവിന്റെ ബന്ധു കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ഷംസുദ്ദീൻ മുൻകൂർ ജാമ്യംതേടി കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കസ്റ്റംസ് അറസ്റ്റ് ചെയ്ത മറ്റ് മൂന്നുപേരും ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തുമായി ഏതെങ്കിലും ബന്ധമുള്ളവർ സ്വയംസന്നദ്ധരായി കസ്റ്റംസിനു മുന്നിൽ കീഴടങ്ങാൻ എത്തുന്നതായും വിവരമുണ്ട്. എൻ.ഐ.എ.യുടെ അന്വേഷണം നടക്കുന്നതിനാൽ മുൻകരുതൽ എന്ന നിലയിലാണ് ഈ നീക്കമെന്ന് മുതിർന്ന അഭിഭാഷകർ പറയുന്നു.

കസ്റ്റംസിന്റെ നടപടികൾ പ്രകാരം എളുപ്പം കേസിൽ നിന്നും ഊരാൻ പ്രതികൾക്ക് സാധിക്കുന്നുണ്ട. കസ്റ്റംസ് കേസെടുക്കുന്നത് 108 മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഒരു കോടിയിലധികം രൂപയുടെ സ്വർണക്കടത്ത് കേസിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വഭാവികമായി ജാമ്യം ലഭിക്കുന്ന അവസ്ഥ ഉണ്ടാകും. സ്വർണം കണ്ടുകെട്ടുമെങ്കിലും ജയിൽശിക്ഷ ലഭിക്കുന്നത് കുറവാണ്. കസ്റ്റംസ് ആക്ട് സെക്ഷൻ 136 പ്രകാരം പരമാവധി ശിക്ഷ ഏഴുവർഷം തടവ് മാത്രമാണ് ഉണ്ടാകുക. കുറ്റപത്രം കൊടുക്കുന്നതിന് മുൻപേ നികുതിയും പിഴയും അടച്ചാൽ ഇളവ് ലഭിക്കാം. കോഫേ പോസ ചുമത്തിയാലും ലഭിക്കുക ഒരു വർഷം തടവു വരും.

അതേസമയം എൻഐഎ കേസ് ഏറ്റെടുത്തതോടെ ഈ ചിത്രം മാറി. കേസെടുക്കുന്നത് രാജ്യവിരുദ്ധപ്രവർത്തനത്തിനാണ്. അതുകൊണ്ട് തന്നെ ചുമത്തുന്നത് യു.എ.പി.എ. സെക്ഷൻ 16, 17, 18 വകുപ്പുകളാണ്. സെക്ഷൻ 15 പ്രകാരം സാമ്പത്തിക കുറ്റകൃത്യവും ഭീകരപ്രവർത്തനം കൂടി ചുമത്തുന്നതോടെ ജാമ്യം കിട്ടാനുള്ള സാധ്യതകളും വിരളമാകും. കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത അറസ്റ്റിലാകുന്നവർക്ക് മാത്രമാകുന്നതും അറസ്റ്റിലാകുന്നു.

സ്വർണ്ണക്കടത്തു കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് എൻഐഎ അന്വേഷണം പുരോഗമിക്കുന്നത്. സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ ആൾ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ വെറുതേവിട്ട ആളാണെന്ന കാര്യമാണ് എൻഐഎ ചൂണ്ടിക്കാട്ടുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് അലിയാണ് അറസ്റ്റിലായത്. കൈവെട്ട് കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് അലിയെ കോടതി വെറുതെ വിട്ടതായിരുന്നു. മുഹമ്മദ് അലിയും കെ.ടി.റമീസും ചേർന്നു കഴിഞ്ഞ വർഷം നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതിലൂടെ ലഭിച്ച പണം ഭീകരസംഘടനകൾക്കു കൈമാറുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തതായും എൻഐഎ പറയുന്നു.

തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണു മുഹമ്മദ് അലി. ഇയാളുടെ അറസ്റ്റ് നിർണായക വഴിത്തിരിവാണെന്ന് അന്വേഷണ സംഘം കരുതുന്നു. തീവ്രവാദ ബന്ധം സംശയിച്ചിരുന്നതാണു കൈവെട്ട് കേസും. ആ കേസിലെ പ്രതി സ്വർണക്കടത്ത് കേസിലും അറസ്റ്റിലായതോടെ സ്വർണക്കടത്തിലെ തീവ്രവാദ ബന്ധവും ഉറപ്പിക്കാമെന്നാണ് എൻഐഎയുടെ വിശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP