Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാടകത്തിന്റെ അവകാശം നാടകകൃത്തിനോ അവതരിപ്പിച്ച സമിതിക്കോ? പകർപ്പാവകാശത്തെ ചൊല്ലി മലയാളം നാടകലോകത്ത് വിവാദം; വിവാദത്തിന്റെ തുടക്കം ഫ്രാൻസിസ് ടി മാവേലിക്കരയുടെ 'മാടമ്പിയും മക്കളും' എന്ന നാടകം അനുമതിയില്ലാതെ അമ്പലപ്പുഴ 'അക്ഷരജ്വാല' യുട്യൂബിൽ ഇട്ടതോടെ

നാടകത്തിന്റെ അവകാശം നാടകകൃത്തിനോ അവതരിപ്പിച്ച സമിതിക്കോ? പകർപ്പാവകാശത്തെ ചൊല്ലി മലയാളം നാടകലോകത്ത് വിവാദം; വിവാദത്തിന്റെ തുടക്കം ഫ്രാൻസിസ് ടി മാവേലിക്കരയുടെ 'മാടമ്പിയും മക്കളും' എന്ന നാടകം അനുമതിയില്ലാതെ അമ്പലപ്പുഴ 'അക്ഷരജ്വാല' യുട്യൂബിൽ ഇട്ടതോടെ

സ്വന്തം ലേഖകൻ

ആലപ്പുഴ: നാടകത്തിന്റെ അവകാശം നാടകകൃത്തിനോ അവതരിപ്പിച്ച സമിതിക്കോ? നാടക രചയിതാവും സമിതിയും അവകാശവാദം ഉന്നയിച്ചതോടെ പകർപ്പവകാശത്തെ ചൊല്ലിയുള്ള തർക്കം നാടക ലോകത്തും കൊഴുക്കുകകയാണ്. പ്രൊഫഷണർ നാടക രചയിതാവ് ഫ്രാൻസ്സി ടി മാവേലിക്കര ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം. ഫ്രാൻസിസിന്റെ 'മാടമ്പിയും മക്കളും' എന്ന നാടകം അനുമതിയില്ലാതെ അമ്പലപ്പുഴ 'അക്ഷരജ്വാല' യുറ്റിയൂബിലിട്ടു. തന്റെ അനുമതിയില്ലാതെ അതുചെയ്തത് പകർപ്പവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഫ്രാൻസിസ് പോസ്റ്റിട്ടത്.

നാടകം രചയിതാവിന്റേതാണ്. സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽപ്പോലും പകർപ്പവകാശം ചോദിക്കുന്നത് നാടകകൃത്തിനോടുമാത്രമാണ്. നാടകം ഷേക്‌സ്പിയറുടേത്, തോപ്പിൽഭാസിയുടേത്, കെ.ടി.യുടേത് എന്നിങ്ങനെയാണ് വിശേഷിപ്പിക്കപ്പെടുന്നത്. മറ്റാർക്കും അതിലവകാശമില്ല- ഫ്രാൻസിസ് പറഞ്ഞു. എന്നാൽ, അവതരിപ്പിച്ചുകഴിഞ്ഞാൽ നാടകം സമിതിയുടേതാണെന്ന് സമിതി പ്രവർത്തകർ പറയുന്നു. റോയൽറ്റി നല്കിയാണ് രചയിതാവിൽനിന്ന് നാടകം സ്വീകരിക്കുന്നത്. അഭിനേതാക്കളെവെച്ച് അതിന്റെ ആവിഷ്‌കാരം നിർവഹിക്കുന്നത് സമിതിയാണ്. നാടകകൃത്ത് കണ്ടതിലും വലിയ അർഥത്തിലേക്ക് അതുപോയെന്നുമിരിക്കും -നാടകസമിതി പ്രതികരിച്ചു.

പ്രൊഫഷണൽ നാടകമത്സരത്തിൽ രചയിതാവിൽനിന്ന് പകർപ്പവകാശം തേടുന്നത് നാടകത്തിൽ അനുകരണമുണ്ടാകാതിരിക്കാൻവേണ്ടിമാത്രമാണ്. സിനിമയുടെ പകർപ്പവകാശം നിർമ്മാതാവിനാണ്. അതിന്റെ സാറ്റലൈറ്റ് അവകാശം വില്ക്കുമ്പോൾ ആരെങ്കിലും ഇടപെടാറുണ്ടോ? 'അക്ഷരജ്വാല' സമിതിയുടമ സി.രാധാകൃഷ്ണൻ ചോദിച്ചു.

അതേസമയം നാടകത്തിന്റെ ഒരവകാശം മാത്രമാണ് നാടകകൃത്തിന് അവകാശപ്പെടാവുന്നത്. സംവിധായകനും സമിതിക്കും ഗാനരചയിതാവിനും അവകാശം ഒരുപോലെ ആണെന്നാണ് കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാൻ പറയുന്നത്. നാടകസമിതിയും രചയിതാവും തമ്മിലുള്ള ഉടമ്പടിയാണ് വ്യവഹാരമുണ്ടായാൽ അടിത്തറയാവുന്നത്. ഒരുവർഷത്തേക്ക് കരാറെഴുതുമ്പോൾ ഉണ്ടാക്കിയ വ്യവസ്ഥയിൽ എഴുതിച്ചേർത്തിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ പകർപ്പവകാശത്തിൽ വിധിയുണ്ടാവുകയെന്ന് നിയമജ്ഞാൻ അഡ്വ. കാശീശ്വരം രാജും പ്രതികരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP