Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരാഴ്‌ച്ചയിൽ രോഗികളായത് പ്രതിദിനം 3700 പേർ മാത്രം; മരണവും ഗണ്യമായി കുറഞ്ഞു; പ്രതീക്ഷയോടെ ബ്രിട്ടൻ മുൻപോട്ടു പോകുമ്പോൾ സൂര്യോദയം; വെയിൽ കണ്ട ബ്രിട്ടീഷുകാർ തുണി പറിച്ച് തെരുവിലേക്ക് എല്ലാം കുളമായേക്കുമെന്ന ആശങ്കയോടെ ബ്രിട്ടൻ

ഒരാഴ്‌ച്ചയിൽ രോഗികളായത് പ്രതിദിനം 3700 പേർ മാത്രം; മരണവും ഗണ്യമായി കുറഞ്ഞു; പ്രതീക്ഷയോടെ ബ്രിട്ടൻ മുൻപോട്ടു പോകുമ്പോൾ സൂര്യോദയം; വെയിൽ കണ്ട ബ്രിട്ടീഷുകാർ തുണി പറിച്ച് തെരുവിലേക്ക് എല്ലാം കുളമായേക്കുമെന്ന ആശങ്കയോടെ ബ്രിട്ടൻ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ ഇന്ന് രേഖപ്പെടുത്തിയത് 871 പുതിയ കോവിഡ് 19 കേസുകൾ. രോഗവ്യാപന തോത് കഴിഞ്ഞമാസം ക്രമതീതമായി വർദ്ധിച്ചതുകൊറോണയുടെ രണ്ടാം വരവിനെ കുറിച്ചുള്ള ആശങ്കയുയർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്‌ച്ചയിൽ ഈ തോത് 12 ശതമാനത്തോളം കുറഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിന മരണസംഖ്യയിലും കുറവ് കാണുന്നുണ്ട്. ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയ കോവിഡ് മരണങ്ങൾ 98 എണ്ണം മാത്രമായിരുന്നു. അതേ സമയം, ആയിരങ്ങളുടെ സ്വാബ് ടെസ്റ്റിലൂടെ രോഗവ്യാപനത്തിന്റെ തോത് നിരീക്ഷിക്കുന്ന ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് ഇപ്പോഴും ബ്രിട്ടനിൽ പ്രതിദിനം 3,700 പേർക്ക് കോവിഡ് ബാധ ഉണ്ടാകുന്നു എന്നാണ്. കഴിഞ്ഞയാഴ്‌ച്ച ഇത് 4,200 ആയിരുന്നു.

ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയ 98 മരണങ്ങളിൽ പത്തെണ്ണം എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ ആശുപത്രികളിലാണ് സംഭവിച്ചത്. വെയിൽസിൽ ഇന്നലെ ഏഴ് മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ സ്‌കോട്ട്ലാൻഡിലും നോർത്തേൺ അയർലൻഡിലും മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. മരണസംഖ്യ കുറയുന്നുണ്ടെങ്കിലും, പ്രതീക്ഷിച്ച വേഗത്തിൽ കുറയുന്നില്ല എന്നത് ആശങ്കയുളവാക്കുന്ന കാര്യം തന്നെയാണ്. മാത്രമല്ല 0.8 നും 0.9 നും ഇടയിലുണ്ടായിരുന്ന ആർ നിരക്ക് 08. നും 1 നും ഇടയിലായി വർദ്ധിച്ചതും ആശങ്ക ഉയർത്തുന്നുണ്ട്.

ഈ ആശങ്കകൾക്കിടയിലായിരുന്നു ഇന്നലെ സൂര്യൻ ഉദിച്ചുയർന്നത്. കഴിഞ്ഞ 17 വർഷങ്ങളിലെ, ഏറ്റവും താപമേറിയ ഓഗസ്റ്റ് ദിനമായിരുന്നു ഇന്നലെ ദർശിച്ചത്. വെയിൽ മൂത്തതോടെ ബാറുകളിലും പബ്ബുകളിലും കൂട്ടംകൂട്ടമായി ആളുകളെത്താൻ തുടങ്ങി. ഫേസ്മാസ്‌ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ ധാരാളം പേർ തെരുവുകളിൽ കൂട്ടംകൂടാനും തുടങ്ങി. ഡോർസെറ്റിലേയും ബ്രൈറ്റണിലേയും ബീച്ചുകളിൽ വെയിൽ കായാൻ ആയിരങ്ങളാണ് എത്തിയത്.

ബേൺമൗത്തിൽ തദ്ദേശവാസികളും സന്ദർശകരും തമ്മിൽ ചെറിയതോതിൽ സംഘർഷമുണ്ടായി. മാലിന്യങ്ങൾ ബീച്ചിൽ കൂട്ടിയിടുന്നതിനെ കുറിച്ചുള്ള തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്. സാമൂഹിക അകലം പാലിക്കാതേയും മാസ്‌ക് ധരിക്കാതെയും എത്തിയ സന്ദർശകർ ലോക്കൽ കൗൺസിൽ അധികൃതർക്കും പൊലീസിനും പലയിടങ്ങളിലും തലവേദന സൃഷ്ടിച്ചു. ലോക്ക്ഡൗണിന്റെ കഠിനപ്രയത്നത്തെ വിഫലമാക്കാനുള്ള ഒരുക്കത്തിലാണ് ബീച്ചുകളിൽ തടിച്ചുകൂടുന്നവർ എന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ഉയർന്നു.

രണ്ടാഴ്‌ച്ചക്കുള്ളിൽ രോഗികളുടെ എണ്ണം മൂന്നിരട്ടി ആയതോടെ പ്രെസ്റ്റൺ ലോക്ക്ഡൗണിലേക്ക്

കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കേവലം രണ്ടാഴ്‌ച്ചകൊണ്ട് മൂന്നിരട്ടിയായി ഉയർന്നതോടെ ഇന്നുമുതൽ പ്രെസ്റ്റണിൽ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അതേ സമയം ലങ്കാഷയറിലെ നിയന്ത്രണങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു.ആർക്കും തന്നെ, മറ്റൊരു കുടുംബത്തിലെ വ്യക്തിയേയോ വ്യക്തികളേയോ വീടുകൾക്കകത്തോ പുറത്തോ കണ്ടുമുട്ടുവാനുള്ള അനുമതിയില്ല. മാത്രമല്ല, പബ്ബ് തുടങ്ങിയ പൊതുയിടങ്ങളിലും മറ്റുള്ളവരുമായി ഒരുമിച്ച് ഇരിക്കരുതെന്നും നിയന്ത്രണമുണ്ട്.

ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലും കൊറോണ നിയന്ത്രണത്തിനുള്ള കർശന നിർദ്ദേശങ്ങൾ പ്രാബല്യത്തിലുണ്ട്. അതുപോലെത്തന്നെ ലങ്കാഷയറിന്റെ മറ്റു ഭാഗങ്ങളിലും വെസ്റ്റ് യോർക്കഷയറിലും നിയന്ത്രണങ്ങൾ ഉണ്ട്. ഇവിടങ്ങളിൽ രോഗവ്യാപന തോത് ഇനിയും കുറഞ്ഞിട്ടില്ലാത്തതിനാലാണ് നിയന്ത്രണങ്ങൾ എടുത്തുമാറ്റാത്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബെഡ്ഫോർഡും സ്വിൻഡനും, ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ രോഗവ്യാപനം അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP