Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെപ്റ്റംബർ ഒന്നു മുതൽ സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറന്നേക്കും; ആദ്യം 10,11,12 ക്ലാസുകളും അടുത്ത ഘട്ടത്തിൽ 6,7,8,9 ക്ലാസുകളും പുനരാരംഭിക്കും

സെപ്റ്റംബർ ഒന്നു മുതൽ സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറന്നേക്കും; ആദ്യം 10,11,12 ക്ലാസുകളും അടുത്ത ഘട്ടത്തിൽ 6,7,8,9 ക്ലാസുകളും പുനരാരംഭിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സെപ്റ്റംബർ ഒന്നു മുതൽ സ്‌കൂളുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുറന്നേക്കും. നവംബർ 14 വരെ ഘട്ടം ഘട്ടമായി തുറക്കുന്നതു കേന്ദ്രം പരിഗണനയിൽ എടുത്തിരിക്കുകയാണ്. ആദ്യം 10,11,12 ക്ലാസുകളിലും അടുത്ത ഘട്ടത്തിൽ 6,7,8,9 ക്ലാസുകളിലും സ്‌കൂൾ പഠനം പുനരാരംഭിക്കുക എന്നതാണു നിർദ്ദേശം. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകളിലെ പഠനം തൽക്കാലം ഓൺലൈനായി തുടരും. അതേസമയം, സാഹചര്യം നോക്കി സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാം.

അൺലോക്ക് നാല് മാർഗരേഖയിൽ വിശദാംശങ്ങൾ ഉൾപ്പെടുത്തും. കോവിഡ് നിയന്ത്രണത്തിനുള്ള മന്ത്രിതല ഉപസമിതി യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ച നടന്നു. പ്രധാന നിർദേശങ്ങളിങ്ങനെ: ക്ലാസുകൾ 2 ഷിഫ്റ്റുകളായിട്ടാകണം രാവിലെ 8 മുതൽ 11 വരെ; ഉച്ചയ്ക്ക് 12 മുതൽ 3 വരെ. ഇടയ്ക്കുള്ള ഒരു മണിക്കൂറിൽ ക്ലാസ്മുറികൾ അണുവിമുക്തമാക്കണം.
ഒരുസമയം, 33% അദ്ധ്യാപകരും കുട്ടികളുമേ ഉണ്ടാകാവൂ. എല്ലാവർക്കും എല്ലാ ദിവസവും ക്ലാസ് ഉണ്ടാവില്ല. ഒരു ക്ലാസിലെ തന്നെ പകുതി കുട്ടികൾക്ക് ഒരു ദിവസവും മറ്റുള്ളവർക്കു മറ്റൊരു ദിവസവും എന്ന രീതിയിൽ ക്രമീകരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP