Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴുവർഷം മുമ്പ് നേമത്ത് ചെറിയകട നടത്തിയ ഇവരുടെ സാമ്പത്തികവളർച്ച പെട്ടെന്ന്; മലയിൻകീഴിൽ കോടികൾ മുടക്കി പുതിയ വീടിന്റെ നിർമ്മാണം; ബ്യൂട്ടീഷ്യനായി മുൻപരിചയമില്ലാത്ത യുവതി ലക്ഷങ്ങൾ മുടക്കി സ്ഥാപനമാരംഭിച്ചതു സ്വർണക്കടത്ത് ലോബിയുടെ സഹായത്തോടെ; സ്വപ്നയെ ശിവശങ്കർ പരിചയപ്പെട്ടത് ഈ ബ്യൂട്ടി പാർലറിലൂടെ; തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാർലർ ഉടമ ഒളിവിലെന്ന് മംഗളം; സ്വർണ്ണ കടത്തിൽ വീണ്ടും 'മാഡം' !

ഏഴുവർഷം മുമ്പ് നേമത്ത് ചെറിയകട നടത്തിയ ഇവരുടെ സാമ്പത്തികവളർച്ച പെട്ടെന്ന്; മലയിൻകീഴിൽ കോടികൾ മുടക്കി പുതിയ വീടിന്റെ നിർമ്മാണം; ബ്യൂട്ടീഷ്യനായി മുൻപരിചയമില്ലാത്ത യുവതി ലക്ഷങ്ങൾ മുടക്കി സ്ഥാപനമാരംഭിച്ചതു സ്വർണക്കടത്ത് ലോബിയുടെ സഹായത്തോടെ; സ്വപ്നയെ ശിവശങ്കർ പരിചയപ്പെട്ടത് ഈ ബ്യൂട്ടി പാർലറിലൂടെ; തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാർലർ ഉടമ ഒളിവിലെന്ന് മംഗളം; സ്വർണ്ണ കടത്തിൽ വീണ്ടും 'മാഡം' !

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനു പുറമേ ഒരു സ്ത്രീയെക്കൂടി എൻ.ഐ.എ. തെരയുന്നു. തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാർലർ ഉടമയായ ''മാഡം'' കേസിലെ സുപ്രധാനകണ്ണിയാണെന്നാണ് അന്വേഷണ ഏജൻസിയുടെ നിഗമനം. തെരച്ചിൽ ആരംഭിച്ചതറിഞ്ഞ് ഇവർ ഒളിവിൽപോയി. മംഗളം പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

നഗരഹൃദയത്തിലെ ഇന്റർനാഷണൽ യൂണിസെക്സ് ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീക്ക് സ്വർണക്കടത്തിലെ വമ്പന്മാരുമായി അടുത്തബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസിക്കു ലഭിച്ച വിവരം. നയതന്ത്ര സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സന്ദീപ് നായർ, വിമാനത്താവളത്തിൽ ജോലിചെയ്തിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുമായി ഇവർക്കു ബന്ധമുണ്ടെന്നു ഫോൺ രേഖകളിൽനിന്നു വ്യക്തമായെന്ന് മംഗളത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് എസ് നാരായണന്റെ റിപ്പോർട്ട് വിശദീകരിക്കുന്നു.

നയതന്ത്ര ബാഗേജ് വഴി എത്തിച്ചിരുന്ന സ്വർണം ജൂവലറികൾക്കു വിൽക്കുന്നതിൽ ഇവർക്കു പങ്കുണ്ട്. ഭരണരംഗത്തെ പ്രമുഖനുമായുള്ള സൗഹൃദം ഉന്നതബന്ധങ്ങൾക്കു സഹായകമായി. സ്വപ്നയെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ പരിചയപ്പെടാനിടയായത് ഈ ബ്യൂട്ടിപാർലർ മുഖേനയാണെന്നും സൂചനയുണ്ട്. ഏഴുവർഷം മുമ്പ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തികവളർച്ച പെട്ടെന്നായിരുന്നു.

തിരുവനന്തപുരം മലയിൻകീഴിൽ കോടികൾ മുടക്കി പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നു. ഒട്ടേറെയിടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബ്യൂട്ടിപാർലർ രംഗത്തു മുൻപരിചയമില്ലാത്ത യുവതി ലക്ഷങ്ങൾ മുടക്കി തിരുവനന്തപുരം നഗരത്തിൽ സ്ഥാപനമാരംഭിച്ചതു സ്വർണക്കടത്ത് ലോബിയുടെ സഹായത്തോടെയാണെന്നു സംശയിക്കുന്നു. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ ഏറെ പൊട്ടിത്തെറിയിലേക്ക് അന്വേഷണം നീളും. സ്വർണ്ണകടത്തിൽ മറ്റൊരു മാഡവും ഉണ്ടെന്ന അഭ്യൂഹം നേരത്തെ മുതൽ ശക്തമായിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോർട്ട്.

സ്വപ്നാ സുരേഷ് നിരവധി ഉന്നതരുടെ ബിനാമിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സ്വപ്നയ്ക്കും നിരവധി ബിനാമി നിക്ഷേപമുണ്ട്. സ്വപ്ന നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച് 23തവണ സ്വർണം കടത്തിയെന്നാണ് കണ്ടെത്തൽ. സ്വർണക്കടത്തിനുള്ള പ്രതിഫലം സ്വപ്ന പണമായിട്ടും സ്വർണമായിട്ടുമാണ് കൈപ്പറ്റിയിരുന്നതെന്ന കസ്റ്റംസിന്റെ സംശയം ബലപ്പെടുത്തുന്നതാണ് അവരുടെ ബാങ്ക് ലോക്കറുകളിലെ നിക്ഷേപങ്ങൾ. ഓരോ ഇടപാടിലും അഞ്ചുമുതൽ 15 വരെ ലക്ഷം വരെ സ്വപ്നയ്ക്ക് കിട്ടിയിരുന്നതായാണ് കണ്ടെത്തൽ.

സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തിന് സഹായിച്ചതിന് സ്വപ്നയ്ക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് എൻ.ഐ.എയുടെ നിഗമനം. സ്വപ്നയുടെയും ചാർട്ടേർഡ് അക്കൗണ്ടിന്റെയും ജോയിന്റ് അക്കൗണ്ടിൽ തുറന്ന ലോക്കറാണിത്. ലോക്കർ തുറന്നത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

സ്വപ്നയുടെ ഭർത്താവിന്റെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരം ഉദ്യോഗസ്ഥർ ശേഖരിച്ചു. തിരുവനന്തപുരത്തെ കണ്ണേറ്റുമുക്കിൽ വീട് നിർമ്മിക്കുന്ന സ്ഥലം കുടുംബവകയാണ്. അച്ഛൻ സുരേഷിന്റെ പേരിലുള്ള ഭൂമി അദ്ദേഹത്തിന്റെ മരണശേഷമാണ് സ്വപ്നയ്ക്കു ലഭിച്ചത്.സ്വപ്നയുടെ സൗഹൃദവലയത്തിലുണ്ടായിരുന്ന ചില സർക്കാർ ഉദ്യോഗസ്ഥരും ഐടി ഉന്നതരുമെല്ലാം വിദേശത്തെ ബിനാമി നിക്ഷേപ ഇടപാടുകൾ അവരുമായി നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP