Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധാരണാപത്രം ഒപ്പിടുന്നതിനു മുന്നോടിയായി ദുബായ് സന്ദർശിച്ച് യുഎഇ. ഭരണാധികാരികളുമായി ചർച്ച നടത്തി മുഖ്യമന്ത്രി; പിണറായിയുടെ യാത്രക്ക് 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് പറന്നു; ലൈഫ് മിഷനിൽ സ്വകാര്യ ഏജൻസി എത്തിയപ്പോൾ സ്വപ്‌നയ്ക്ക് കിട്ടിയത് ഒരു കോടി കമ്മീഷൻ; യുഎപിഎ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സ്വർണ്ണ കടത്ത് ആസൂത്രകയുടെ വെളിപ്പെടുത്തൽ വെട്ടിലാക്കുന്നത് സർക്കാരിനെ; ശിവശങ്കര കരുക്കിൽ പിണറായിക്ക് നേരെ സ്വപ്‌നയുടെ അഴിമതി ശരവും

ധാരണാപത്രം ഒപ്പിടുന്നതിനു മുന്നോടിയായി ദുബായ് സന്ദർശിച്ച് യുഎഇ. ഭരണാധികാരികളുമായി ചർച്ച നടത്തി മുഖ്യമന്ത്രി; പിണറായിയുടെ യാത്രക്ക് 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് പറന്നു; ലൈഫ് മിഷനിൽ സ്വകാര്യ ഏജൻസി എത്തിയപ്പോൾ സ്വപ്‌നയ്ക്ക് കിട്ടിയത് ഒരു കോടി കമ്മീഷൻ; യുഎപിഎ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സ്വർണ്ണ കടത്ത് ആസൂത്രകയുടെ വെളിപ്പെടുത്തൽ വെട്ടിലാക്കുന്നത് സർക്കാരിനെ; ശിവശങ്കര കരുക്കിൽ പിണറായിക്ക് നേരെ സ്വപ്‌നയുടെ അഴിമതി ശരവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2018ൽ പ്രളയത്തിനു ശേഷം സഹായം തേടി ദുബായ് സന്ദർശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയത് അഴിമതി നടത്താൻ തന്നെ.

ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുടെ കമ്മിഷൻ ഏജന്റായി പ്രവർത്തിച്ചതിന് കിട്ടിയതാണെന്ന സ്വപ്ന സുരേഷിന്റെ നിലപാട് പിണറായി സർക്കാരിന് വലിയ തിരിച്ചടിയാണ്. സർക്കാരിന്റെ പദ്ധതികൾ അഴിമതി നടന്നുവെന്നതിന് തെളിവാണ് ഇത്. ലൈഫ് മിഷൻ പദ്ധതിയുടെ ചെയർമാൻ മുഖ്യമന്ത്രിയുമാണ്. ലോക്കറിൽ നിന്ന് കിട്ടിയ ഒരു കോടി സ്വർണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്താൻ ശ്രമിച്ച സ്വപ്നയുടെ നീക്കമാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്. രാജ്യദ്രോഹ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സ്വപ്‌നയുടെ തന്ത്രമാണ് സർക്കാരിന് വിനയാകുന്നത്. ഇതോടെ ശിവശങ്കറിനെതിരെ സിബിഐ അന്വേഷണത്തിനും സാധ്യത കൂടി.

ശിവശങ്കറും സ്വപ്‌നയും ഈ പറഞ്ഞ ദിവസം ദുബായിലേക്ക് വിമാനയാത്ര നടത്തിയിട്ടുണ്ട്. ഇത് കേന്ദ്ര ഏജൻസിയും കണ്ടെത്തിയിരുന്നു. ആ സന്ദർശനത്തിലാണ് യഎഇ റെഡ് ക്രെസന്റ് അഥോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടർന്ന് ഇതു സംബന്ധിച്ച് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്‌സും ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാറും ഒപ്പിട്ടു. തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നത്. ഇതിനു കരാർ നൽകിയതിനു സ്വകാര്യകമ്പനി നൽകിയ കമ്മിഷൻ ആണ് ഒരു കോടിയെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

ഈ തുകയാണ് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടെയും പേരിൽ എടുത്ത ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയത് എന്നാണ് വെളിപ്പെടുത്തൽ. സ്വപ്നയ്‌ക്കൊപ്പം ബാങ്ക് ലോക്കർ എടുക്കണമെന്നു നിർദ്ദേശിച്ചത് ശിവശങ്കർ ആണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായപദ്ധതിയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കും കൂടി കമ്മിഷൻ കിട്ടിയെന്ന സൂചനയാണ് ഈ വെളിപ്പെടുത്തലിലുള്ളത്.

ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിർമ്മിക്കാൻ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ''എമിറേറ്റ്സ് റെഡ് ക്രസന്റ്'' (ഇ.ആർ.സി) കേരളത്തിന് ഒരുകോടി ദിർഹം സഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയപുനർനിർമ്മാണത്തിനായുള്ള ഈ സഹായം ലഭ്യമാക്കാൻ സ്വപ്നയാണ് ഇടനിലക്കാരിയായത്. സംസ്ഥാനസർക്കാരുമായി ചേർന്ന് യു.എ.ഇ. കോൺസുലേറ്റിനായിരുന്നു ഏകോപനച്ചുമതല. യു.എ.ഇയിൽനിന്നുള്ള ധനസഹായമുപയോഗിച്ച് വീടുകൾ നിർമ്മിക്കാനുള്ള കരാറാണ് സ്വപ്ന ഇടപെട്ട് യൂണിടെക്കിനു നൽകിയത്.

അതിന്റെ പേരിൽ പാരിതോഷികമായി ലഭിച്ച ഒരുകോടി രൂപ യു.എ.ഇ. കോൺസൽ ജനറലിന്റെ അറിവോടെ കൈപ്പറ്റിയെന്നാണു സ്വപ്ന കോടതിയിൽ ബോധിപ്പിച്ചത്. സ്വന്തമായി വീടില്ലാത്ത തനിക്ക് കോൺസൽ ജനറൽ തുക നൽകുകയായിരുന്നെന്നും അത്തരം കമ്മീഷൻ ഇടപാടുകൾ അനുവദനീയമാണെന്നും സ്വപ്ന അവകാശപ്പെടുന്നു. ലൈഫ്മിഷന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. ഇതിനിടെയാണ് ഈ വെളിപ്പെടുത്തലും സർക്കാരിന് വിനയാകാൻ എത്തുന്നത്. ശിവശങ്കറിനെതിരെ ഈ സാഹചര്യത്തിൽ കേന്ദ്രം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടേക്കും.

പദ്ധതിക്കുള്ള സഹായം സംബന്ധിച്ച് കഴിഞ്ഞവർഷം തിരുവനന്തപുരത്ത് ധാരണാപത്രം ഒപ്പിട്ട ചടങ്ങിൽ യു.എ.ഇ. കോൺസൽ ജനറൽ ജമാൽ അൽസാബി, അന്നത്തെ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, പ്രവാസി വ്യവസായപ്രമുഖൻ എന്നിവർ പങ്കെടുത്തിരുന്നു. സ്വപ്നയാണു പരിപാടികൾക്കു മേൽനോട്ടം വഹിച്ചത്. ധാരണാപത്രം ഒപ്പിടുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് സന്ദർശിച്ച് യു.എ.ഇ. ഭരണാധികാരികളുമായി ചർച്ച നടത്തിയിരുന്നു. ലോക്കറിൽ കണ്ടെത്തിയ ഒരുകോടി രൂപയ്ക്കു പുറമേ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷൻ ഇനത്തിൽ ലഭിച്ചതാണെന്നു സ്വപ്ന കോടതിയിൽ ബോധിപ്പിച്ചു.

കോൺസൽ ജനറലിനെ സ്വാധീനിച്ച്, രണ്ട് ഏജൻസികൾക്ക് എംബസി അറ്റസ്റ്റേഷനുള്ള അംഗീകാരം അനുവദിച്ചതിനു ലഭിച്ച തുകയാണിത്. എൻ.ഐ.എ. പിടിച്ചെടുത്ത 120 പവൻ സ്വർണം വിവാഹസമ്മാനമായി ലഭിച്ചതാണ്. ഇതു സ്വർണക്കട്ടികളല്ല. 70 വളയും 12 നെക്ലേസും ഉൾപ്പെടെ എല്ലാം ആഭരണരൂപത്തിലാണെന്നും സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്റെ മാർഗദർശിയാണെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ അറിയാമെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള വാദത്തിൽ എൻ.ഐ.എ. കോടതിയെ ബോധിപ്പിച്ചു.

കേസ് അന്വേഷണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാൽ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നും എൻ.ഐ.എ വ്യക്തമാക്കി. എം. ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളത്. അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ട്. എന്നാൽ സ്വർണം വിട്ടുനൽകാൻ കസ്റ്റംസിനോട് നിർദ്ദേശിക്കണമെന്ന് എം. ശിവശങ്കറിനോട് സ്വപ്ന ഫ്ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നു കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP