Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുല്ലപ്പെരിയാൽ അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്തുന്നു; ആദ്യ മുന്നറിയിപ്പുമായി തമിഴ്‌നാട്; രണ്ട് അടി കൂടി വെള്ളം ഉയർന്നാൽ ഷട്ടറുകൾ തുറക്കും; പരിഭ്രാന്തിയോടെ താഴ്‌വാരത്തെ മലയാളികൾ; ഒരിക്കലും മാറാത്ത ചങ്കിലെ തീയായി മുല്ലപ്പെരിയാർ മാറുമ്പോൾ

മുല്ലപ്പെരിയാൽ അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്തുന്നു; ആദ്യ മുന്നറിയിപ്പുമായി തമിഴ്‌നാട്; രണ്ട് അടി കൂടി വെള്ളം ഉയർന്നാൽ ഷട്ടറുകൾ തുറക്കും; പരിഭ്രാന്തിയോടെ താഴ്‌വാരത്തെ മലയാളികൾ; ഒരിക്കലും മാറാത്ത ചങ്കിലെ തീയായി മുല്ലപ്പെരിയാർ മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കേരളത്തിൽ മഴ കനത്തതോടെ മുല്ലപ്പെരിയാൽ അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്തുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് തുറക്കുന്നതിനു മുമ്പുള്ള ആദ്യത്തെ മുന്നറിയിപ്പ് തമിഴ്‌നാട് നൽകി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് 132.6 അടിയായി. രണ്ട് അടി കൂടി ഉയർന്നാൽ രണ്ടാമത്തെ മുന്നറിയിപ്പും പിന്നീട് അണക്കെട്ട് തുറക്കുകയും ചെയ്യും. നാലടിയാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് ജലനിരപ്പ് ഉയർന്നത്. വൃഷ്ടി പ്രദേശത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും കാരണം ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇടുക്കി അണക്കെട്ടിൽ 2,349.15 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 2,316.64 അടിയായിരുന്നു ജലനിരപ്പ്. ഈ മാസം ഒന്നുമുതൽ വ്യാഴാഴ്ച രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 12.81 അടിവെള്ളമാണ് ഇടുക്കി അണക്കെട്ടിൽ ഉയർന്നിരിക്കുന്നത്. ജില്ലയിൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളൊഴികെയുള്ള മറ്റു ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്. ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതൽ രാവിലെ ആറുവരെ നിരോധിച്ചു.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. അതുപോലെ തമിഴ്‌നാട് പരമാവധി വെള്ളം കൊണ്ടുപോകുന്നതും ആശ്വാസം നൽകുന്ന കാര്യമാണ്. തമിഴ്‌നാട്ടിൽ ഇക്കുറി മഴ കുറവായതിനാൽ കാര്യമായ രീതിയിൽ അവിടേയ്ക്ക് വെള്ളം കൊണ്ടു പോകുന്നുണ്ട്. നാല് പെൻസ്റ്റോക്ക് പൈപ്പ് വഴി 1600 ഘനയടിയും ഇറച്ചൽപ്പാലം കാനലിലൂടെ സെക്കൻഡിൽ 800 ഘനയടിയും വെള്ളം തമിഴ്‌നാടിന് കൊണ്ടു പോകാനാവും.

അതേസമയം അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്തുന്നതോടെ പ്രദേശവാസികളുടെ ചങ്കിടിപ്പ് കൂടുകയാണ്. അണക്കെട്ടു തുറന്നാലുണ്ടാകുന്ന ദുരിതത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. 2018ലെ പ്രളയത്തിൽ മുല്ലപ്പെരിയാറിന്റെ തീരത്തെ ജനങ്ങൾക്കും അണക്കെട്ടിന്റെ പ്രദേശവാസികൾക്കും ഉണ്ടായ നാശനഷ്ടം പറഞ്ഞറിയിക്കാവുന്നതിലും വലുതായിരുന്നു. ആ നഷ്ടത്തിൽ നിന്നും കരകയറിവരുന്നതിനിടെയാണ് ഇടുക്കിയെ വിഴുങ്ങാൻ വീണ്ടും അണക്കെട്ട് തുറക്കാൻ ഒരുങ്ങുന്നത്. ഇതിന് പുറമേ ജല നിരപ്പ് ഉയർന്നാൽ ഡാം തന്നെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുമോ എന്ന ആശങ്കയും ശക്തമാണ്. ജനങ്ങളുടെ നെഞ്ചിലെ ഒരിക്കലും മാറാത്ത തീയായി മുല്ലപ്പെരിയാർ മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP