Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; അപകടത്തിൽ കാണാതായ കുഞ്ഞുങ്ങൾ വിവിധയിടങ്ങളിൽ സുരക്ഷിതരെന്നും റിപ്പോർട്ട്: വിവരം ലഭിച്ചത് വിമാനത്തിലുണ്ടായിരുന്ന പത്ത് കുഞ്ഞുങ്ങളിൽ അഞ്ച് കുഞ്ഞുങ്ങളെ പറ്റിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; അപകടത്തിൽ കാണാതായ കുഞ്ഞുങ്ങൾ വിവിധയിടങ്ങളിൽ സുരക്ഷിതരെന്നും റിപ്പോർട്ട്:  വിവരം ലഭിച്ചത് വിമാനത്തിലുണ്ടായിരുന്ന പത്ത് കുഞ്ഞുങ്ങളിൽ അഞ്ച് കുഞ്ഞുങ്ങളെ പറ്റിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

സ്വന്തം ലേഖകൻ

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ മരണം 17 ആയി. പരിക്കേറ്റതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചതോടെയാണ് മരണം 17ൽ എത്തിയത്.. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാർ എന്നിവരും മരിച്ചു.

അതേസമയം അപകടത്തിൽ കാണാതായ കുഞ്ഞുങ്ങൾ വിവിധയിടങ്ങളിൽ സുരക്ഷിതരാണെന്നും വിവരം ലഭിച്ചത് അഞ്ച് കുഞ്ഞുങ്ങളെ പറ്റിയാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ദുബായിൽനിന്നു വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത് രാത്രി എട്ടുമണിയോടെയാണ്. മഴ കാഴ്ചമറച്ചതിനെ തുടർന്ന് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ദുബായിൽ നിന്നെത്തിയ വിമാനത്തിൽ 191 യാത്രക്കാരുണ്ടായിരുന്നു. 174 മുതിർന്ന യാത്രക്കാർ, 10 കുഞ്ഞുങ്ങൾ, നാല് ജീവനക്കാർ, രണ്ട് പൈലറ്റുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

ബീച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളവർ
ഷർബാൻ, മലാപറമ്പ് സ്വദേശി ജമീമ, നഫീല, കാബിൻ ക്രൂ ശിൽപ ഖട്ടാർ, നിഖിൽ, കോട്ടയ്ക്കൽ പരവൂർ സ്വദേശി സുലേഖ, ഓമശേരി വെളിമന സ്വദേശി റിയാസ്, വയനാട് ചൂണ്ടൽ സ്വദേശി മുഹമ്മദ് സിയാസ്, റയാന, തിരൂർ സ്വദേശി സിദ്ദിഖ് മുഹമ്മദ്, മുക്കം സ്വദേശി ലത്തീഫ്, റിയാസ് അബ്ദുല്ല, ഓമശേരി സ്വദേശി ലതീഷ്, രാമനാട്ടുകര സ്വദേശി ഫാത്തിമ, ഷഹീന, ഫാത്തിമ, കാടാമ്പുഴ സ്വദേശി ഉമ്മുഖുൽസു.

ബീച്ച് ആശുപത്രിയിൽ മരിച്ചവർ
പിലാച്ചേരി മേലാരുത്തക്കാട്ടിൽ ഷറഫുദ്ദീൻ, ചെരിക്കര പറമ്പ് സ്വദേശി രാജീവൻ.

മിംമ്‌സ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ
റിനീഷ്(32), അമീന ഷെറിൻ (21), ഇൻഷ (11), ഷഹല (21), അഹമ്മദ് (5), മുഫീദ (30) ലെയ്ബ(4), ഐമ, ആബിദ, അഖിലേഷ് കുമാർ, റിഹാബ്, സിയാൻ (14), ഇസായ (12), ഷഹന (39), മുഹമ്മദ് ഇഷാൻ (10), ഇർഫാൻ, നസ്രിൻ, താഹിറ (46), നൗഫൽ (26), ഇഷാൽ (16).

മിംസ് ആശുപത്രിയിൽ മരിച്ചവർ
1-ദീപക്
2-അഖിലേഷ്
3-വിവരം ലഭ്യമായിട്ടില്ല

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചവർ
1-സഹീർ സയീദ് (38) തിരൂർ
2-മുഹമ്മദ് റിയാസ് (23) പാലക്കാട്
3-45 വയസുള്ള സ്ത്രീ
4-55 വയസുള്ള സ്ത്രീ
5-ഒന്നര വയസുള്ള കുട്ടി

ബേബി മെമോറിയൽ ആശുപത്രിയിൽ മരിച്ചവർ
1-ഷറഫൂദ്ദീൻ
2-രാജീവൻ

കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ (ഇതിൽ ഗുരതരമായി പരിക്കേറ്റവരെ പിന്നീട് മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്)
റബീഹ എടപ്പാൾ
സൈഫുദ്ദീൻ കൊടുവള്ളി
ശ്രീമണികണ്ഠൻ പാലക്കാട്
ഹരീന്ദ്രൻ തലശ്ശേരി
ബഷീർ വടക്കാഞ്ചേരി
അജ്മൽ റോഷൻ നിലമ്പൂർ
നിസാമുദ്ദീൻ മഞ്ചേരി
ശരീഫ തോട്ടുമുക്കം
അഷ്റഫ് കുറ്റ്യാടി
മുഹമ്മദ് ഷാഹിം മലപ്പുറം
അർജുൻ വടകര
ജിബിൻ വടകര
ഷാമിൽ
രേഷ്മ
ഷംസുദ്ദീൻ വാഴക്കാട്
മുഹമ്മദ് അബി
സുധീർ
റോഷൻ നിലമ്പൂർ
നിസാം ചെമ്പ്രശ്ശേരി
ഫൈസൽ
ഫിദാൻ
രേഷ്മ
മുഹമ്മദ് ഷഹീം
അബ്ദുൾ റഫീഖ് ആൻഡ് ഫാമിലി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP