Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടത്തിൽ മരിച്ച ഷറഫുദ്ദീൻ നാട്ടിൽ വന്ന് പോയത് ഒന്നരവർഷം മുൻപ്; വിമാനത്തിലുണ്ടായിരുന്നത് ഭാര്യയും കുട്ടിയും; ഭാര്യയെ പ്രവേശിപ്പിച്ചിരിക്കുന്നത് മെട്രോ ഹോസ്പിറ്റലിൽ; കുട്ടി എവിടെന്ന് അറിയാതെ അലമുറയിട്ട് ബന്ധുക്കൾ; അപകടത്തിന് മുൻപ് വരെ എയർപോർട്ടിൽ ഉറ്റവരെ കാത്ത് നിന്ന ബന്ധുക്കൾ വിവരം അറിഞ്ഞത് നടുക്കത്തോടെ; കരിപ്പൂർ വിമാനത്താവളം സാക്ഷ്യം വഹിച്ചത് മഴ ചതിച്ച അപകട കെണി  

ജാസീം മൊയ്ദീൻ

കോഴിക്കോട്: ഒന്നര വർഷം മുൻപാണ് വിമാന അപകടത്തിൽ മരിച്ച ഷറഫുദ്ദീൻ നാട്ടിൽ വന്ന് പോയത്. ഭാര്യയും കുട്ടിയും വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു. അപകടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ - മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഷറഫുവിന്റെ ഭൗതികശരീരം ബേബി മെമോറിയൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയെപ്പറ്റി വിവരം ലഭിച്ചിട്ടില്ലെന്നും ബന്ധു ഷൗക്കത്ത് മറുനാടനോട് പ്രതികരിക്കുന്നത്.കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് കുട്ടികളുണ്ട്. അതിൽ കുട്ടിയുണ്ടോയെന്നുള്ളത് അന്വേഷിക്കുന്നു.

കുറച്ച് നേരം മുൻപ് വരെ വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കൾ യാത്രക്കാരെ അന്വേഷിച്ച് ആശുപത്രികളുടെ മുന്നിൽ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാ ആശുപത്രികളിലും അവിടെയുള്ള ആളുകളുടെ വിവരങ്ങൾ ചാർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ നിന്നും മേഴ്സി ഹോസ്പിറ്റലിൽ നിന്നും പരമാവധി ആളുകളെ കോഴിക്കോടേയ്ക്ക് ഷിഫ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. ചെറിയ പരിക്കുകളുള്ള 8 പേരാണ് നിലവിൽ റിലീഫ് ഹോസ്പിറ്റലിൽ ഉള്ളത്. അതിൽ 3 പേരെ ഇപ്പോൾ കൊണ്ടുപോകുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. മേഴ്സി ഹോസ്പിറ്റലിൽ നിന്നും ഏകദേശം എല്ലാവരെയും കോഴിക്കോട് ആശുപത്രികളിലേയ്ക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. കൊണ്ടോട്ടിയിലെ ഈ രണ്ട് ആശുപത്രികളും വലിയ സൗകര്യങ്ങളില്ലാത്തവയാണ്.

എയർപോർട്ടിന് സമീപമുള്ള പുളിക്കൽ ബിഎം ഹോസ്പിറ്റൽ. ആദ്യഘട്ടത്തിൽ പരിക്ക് പറ്റിയ മുഴുവൻ ആളുകളെയും പരമാവധി ഈ മൂന്ന് ആശുപത്രികളിലാണ് എത്തിച്ചത്. ഇതാണ് എയർപോർട്ടിനോട് അടുത്ത് നിൽക്കുന്ന മൂന്ന് ആശുപത്രികൾ. ഇവിടെ നിന്നെല്ലാം കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് മേത്രാ ഹോസ്പിറ്റൽ, മഞ്ചേരി മെഡിക്കൽ കോളജ് ഇവിടങ്ങളിലേയ്ക്ക് മാറ്റുന്നു.

റിലീഫ് ആശുപത്രിയിൽ രണ്ട് പേരാണ് മരിച്ചത് അവരുടെ ബോഡി കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകാനുള്ള നടപടി തുടങ്ങി. പരമാവധി നാട്ടുകാരും ആംബുലൻസും എത്തിയിരുന്നു. നാട്ടുകാർ ആംബുലൻസിന് വഴിയൊരുക്കുന്ന പണികളിൽ ഏർപ്പെട്ടിരുന്നു. പരമാവധി ആളുകൾ എയർപോർട്ടിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽനിന്ന് 191 പേരുമായി എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ 174 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ അഞ്ച് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

കരിപ്പൂർ വിമാനാപകടത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും അടക്കം ഇതുവരെ സ്ഥിരീകരിച്ചത് 17 മരണം. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച അമ്മയും കുഞ്ഞുമാണ് മരിച്ചത്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാർ എന്നിവരും മരിച്ചു.

മരിച്ചവരുടെ വിശദാംശങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. വിമാനദുരന്തത്തിൽ പരുക്കേറ്റ 123 പേരിൽ 15 പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ കാണാതായ കുഞ്ഞുങ്ങൾ വിവിധയിടങ്ങളിൽ സുരക്ഷിതരാണെന്നും വിവരം ലഭിച്ചത് അഞ്ച് കുഞ്ഞുങ്ങളെ പറ്റിയാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ദുബായിൽനിന്നു വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത് രാത്രി എട്ടുമണിയോടെയാണ്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായിൽ നിന്നെത്തിയ വിമാനത്തിൽ 191 യാത്രക്കാരുണ്ടായിരുന്നു. 174 മുതിർന്ന യാത്രക്കാർ, 10 കുഞ്ഞുങ്ങൾ, നാല് ജീവനക്കാർ, രണ്ട് പൈലറ്റുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP