Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജമലയിലെ മണ്ണിടിച്ചിലിൽ പെട്ട 15 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; രക്ഷപ്പെട്ട 12 പേരിൽ 4 പേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രക്ഷപ്പെട്ട ഒരു സത്രീ ഐ.സി.യുവിൽ; നാല് ലയങ്ങൾ പൂർണമായി മണ്ണിനടിയിൽ; 78 പേർ ഇവിടെ ഉണ്ടായിരുന്നതായി ഔദ്യോഗിക കണക്ക്; ഉരുൾ പൊട്ടലുണ്ടായത് പുലർച്ചെ; രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: രാജമലയിലെ മണ്ണിടിച്ചിലിൽ പെട്ട 15 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷപ്പെട്ട 12 പേരിൽ 4 പേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണ്.ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. 4 ലൈൻ ലയങ്ങൾ പൂർണമായി മണ്ണിനടിയിലാണ്. 78 പേരാണ് ഇവയിലുണ്ടായിരുന്നത്. 

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ അകലെയുള്ള മലയിലെ ഉരുൾപൊട്ടലാണ് ദുരന്തം വിതച്ചത്. 3 കിലോമീറ്റർ പരിധിയിൽ കല്ലുചെളിയും നിറഞ്ഞു. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു.അഞ്ചു ലയങ്ങൾ അപകടത്തിൽപെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണൻദേവൻ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്. ഉരുൾപൊട്ടലിൽ തകർന്ന പെരിയവര പാലം ശരിയാക്കിയിട്ടുണ്ട്. താൽക്കാലികമായുള്ള ഗതാഗതസാധ്യതയാണ് തയാറാക്കിയത്. രക്ഷാപ്രവർത്തനത്തെ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

സമീപത്തെ ആശുപത്രികൾക്കു തയാറായിരിക്കാൻ നിർദ്ദേശം നൽകി. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽനിന്നും എൻഡിആർഎഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേർ മണ്ണിനടിയിലായതായി കോളനിനിവാസികൾ പറയുന്നു. പ്രദേശത്ത് വാർത്താവിനിമയ സംവിധാനങ്ങളില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP