Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകടത്തിന്റെ ഷോക്കിൽ വാവിട്ട് നിലവിളിച്ച് കുട്ടികൾ; രക്ഷിതാക്കളെ കാണാതെ പെട്ടെന്ന് ഒറ്റപ്പെട്ട് പോയപ്പോഴുള്ള അമ്പരപ്പിൽ പലരും; വിമാനയാത്രക്കാരായ കുട്ടികളിൽ ചിലരെ കൊണ്ടോട്ടി ആശുപത്രിയിലും മറ്റുചിലരെ കോഴിക്കോട്-മഞ്ചേരി മെഡിക്കൽ കോളേജുകളിലും; സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാരും നാട്ടുകാരും; സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിപ്പിച്ച് ചില കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തിയതിൽ ആശ്വാസം

അപകടത്തിന്റെ ഷോക്കിൽ വാവിട്ട് നിലവിളിച്ച് കുട്ടികൾ; രക്ഷിതാക്കളെ കാണാതെ പെട്ടെന്ന് ഒറ്റപ്പെട്ട് പോയപ്പോഴുള്ള അമ്പരപ്പിൽ പലരും; വിമാനയാത്രക്കാരായ കുട്ടികളിൽ ചിലരെ കൊണ്ടോട്ടി ആശുപത്രിയിലും മറ്റുചിലരെ കോഴിക്കോട്-മഞ്ചേരി മെഡിക്കൽ കോളേജുകളിലും; സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാരും നാട്ടുകാരും; സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിപ്പിച്ച് ചില കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തിയതിൽ ആശ്വാസം

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂരിൽ വിമാനദുരന്തമുണ്ടായതോടെ രക്ഷിതാക്കളെ കാണാതെ അനാഥമായി കുഞ്ഞുങ്ങൾ ആശുപത്രിയിൽ. സംരക്ഷണം ഏറ്റെടുത്ത് പൊലീസും നാട്ടുകാരും. സോഷ്യൽമീഡിയയിൽ ഫോട്ടോ പ്രചരിപ്പിച്ച് ചിലരുടെ രക്ഷിതാക്കളെ കണ്ടെത്തി.  തുടർന്ന് കുഞ്ഞുങ്ങളെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിതാക്കൾ എവിടെയാണെന്ന് കണ്ടെത്താനായില്ല. ഓരോരുത്തരുടേയും സുരക്ഷ ഉറപ്പാക്കുക മാത്രമായിരുന്നു ഓരോരുത്തരുടേയും ലക്ഷ്യം.

ചിലരെ കൊണ്ടോട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരുക്ക് ഗുരുതരമുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് ചില കുഞ്ഞുങ്ങൾ അബോധാവസ്ഥയിലുമായിരുന്നു. തുടർന്ന് ആശുപത്രി വരാന്തകളിൽ അനാഥമായി കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാണ് ബന്ധുക്കൾ ആശുപത്രിയിലെത്തിയത്. മതാപിതാക്കൾ കൂടെയുണ്ടായിരുന്നുവെന്നും കാണാനില്ലെന്നും പറഞ്ഞാണ് കുഞ്ഞുങ്ങൾ ആശുപത്രി വരാന്തയിൽ കിടന്ന് കരഞ്ഞത്.

തുടർന്ന് ആരോഗ്യപ്രവർത്തകരും നാട്ടുകാരും എത്തി സമാധാനിപ്പിക്കുകയും ബന്ധുക്കളെ ആശുപത്രിയിൽ വിളിച്ചു വരുത്തുകയുമായിരുന്നു. അപകടത്തിന്റെ ഷോക്കിൽനിന്നും പലരും രാത്രി വൈകിയും മാറിയിരുന്നില്ല. വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാരിലുണ്ടായ 10 കുട്ടികളുമുണ്ട്.അപകടത്തിൽ പരിക്കേറ്റ നിരവധിപേരെ കൊണ്ടോട്ടിയിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു പൊലീസിനെയും ഫയർഫോഴ്സിനെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടന്നതോടെയാണ് ആളുകളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്.അതേ സമയം അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP