Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരന്ത വെള്ളി; കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറി അപകടം; പൈലറ്റ് ദീപക് വസന്തും രണ്ടു സ്ത്രീ യാത്രക്കാരും മരിച്ചു; സഹപൈലറ്റ് അഖിലേഷിന്റെ നില ഗുരുതരം; നിരവധി യാത്രക്കാർക്ക് പരിക്ക്; അപകടം സംഭവിച്ചത് ലാൻഡിങ്ങിന് ഇടയിൽ; അപകടത്തിൽ പെട്ടത് 191 യാത്രക്കാരുമായി ദുബായിൽ നിന്ന് പറന്നിറങ്ങിയ എയർ ഇന്ത്യാ വിമാനം; കനത്ത മഴമൂലം അപകടം സംഭവിച്ചതെന്ന് സൂചന; അപകടം സംഭവിച്ചത് രാത്രി 8: 15ന് ; വിമാനം രണ്ടായി പിളർന്നു; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റെൺവെയിൽ നിന്ന് തെന്നിമാറി അപകടം.പൈലറ്റുംരണ്ടുവനിതാ യാത്രക്കാരും മരിച്ചു. പൈലറ്റ് ദീപക് വസന്താണ് മരിച്ചത്. കോ പൈലറ്റ് അഖിലേിന്റെ നില അതീവഗുരുതരമാണ്.191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്യാബിൻ ക്രൂ അക്ഷയപാൽ സിങ്.

ലളിതാ കുമാരി , ബിസ് വാസ് എന്നിവരും ജീവനക്കാരിയി ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടത് എയർ ഇന്ത്യ എ. എക്‌സ് ബി. 1344 ബോയിങ് 737 വിമാനമാണ്.നിരവധി യാത്രക്കാർക്ക് പരിക്കെന്ന് സൂചന. ലാന്ഡിങ്ങിന് ഇടയിലാണ് വിമാനം അപകടത്തിൽപ്പെട്ട്. വിമാനത്തിന്റെ മുൻബാഗം രണ്ടായി പിളർന്നു. ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് എത്തിയ എയർ ഇന്ത്യ 1344 വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. കോക്ക് പിറ്റ് മുതൽ മുതൽ വാതിൽ വരെ രണ്ടായി പിളർന്നു. ആളുകൾ പ്രവേശിക്കുന്ന ഡോർ വരെയാണ് പിളർന്നത്. അപകടത്തിൽപ്പെട്ട യാത്രക്കാർ തെറിച്ചു വീഴുകയായിരുന്നു. വിമാനത്തിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തുകയാണ്.

കനത്ത മഴയെ തുടർന്ന് റെൺവെയിൽ വെള്ളം കിടന്നതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് സൂചന. യാത്രക്കാർക്ക് പരിക്കെന്ന് പ്രാഥമിക നിഗമനം. വിമാനത്തിൽ 177 യാത്രക്കാർ ഉണ്ടായാരുന്നതായി അധികൃതർ നൽകുന്ന വിവരം. വിമാനത്തിൽ നിന്ന് പുക ഉയരുകയാണ്. അഗ്നിശമന സേനയുടേയും നേതൃത്തതിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അൽപം മുൻപാണ് സംഭവം നടന്നത്. യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്ന വിവരമാണ് പുറത്തുവരുന്നത്. യാത്രക്കാർ കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. നിരവധി ആളുകൾക്ക് പരിക്ക്. ഗുരുതരാവസ്ഥയെന്ന് കൊണ്ടോട്ടി സർക്കിൾ ഇൻസ്‌പെക്ടർ പ്രതികരിച്ചു.

പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതായാണ് വിവരം. അൽപം മുൻപാണ് സംഭവം നടന്നത്. യാത്രക്കാർക്ക് പരിക്കേറ്റതായി കരുതുന്നു. രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. നിരവധി ആളുകൾക്ക് പരിക്ക്. ഗുരുതരാവസ്ഥയെന്ന് കൊണ്ടോട്ടി സർക്കിൾ ഇൻസ്‌പെക്ടർ പ്രതികരിച്ചു.റൺവേയിൽ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ വിമാനം തകർന്നുപോയി. 167 യാത്രക്കാരും ഒപ്പം ജീവനക്കാരുമടക്കം 170 ലേറെ പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. റൺവേയിൽ ഇറങ്ങിയ ശേഷം വിമാനം മുന്നോട്ടു പോയെന്ന് കരുതുന്നതായി എയർ ഇന്ത്യാ എക്‌സ് പ്രസ് വ്യത്തങ്ങൾ അറിയിച്ചു.

നല്ല മഴ ഉണ്ടായിരുന്നു. വിമാനം ലാൻഡു ചെയ്തത് റൺവേയിൽ മുന്നോട്ടു കയറിയെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. മൂന്നാട്ടു നീങ്ങിയ വിമാനം റൺവേ കടന്ന് മുന്നോട്ടു പോയി. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ലെന്നാണ് വിവരം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP