Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കനത്ത മഴയിൽ മതിൽ തകർന്നത് നോക്കാനായി ഉമ്മയ്‌ക്കൊപ്പം ആറ് വയസുകാരനും; കാൽ വഴുതി പതിച്ചത് മൂറ്റത്തെ താഴ്ചയുള്ള കിണറിലും; മകരച്ചിൽ കേട്ട് ഓടിയെത്തിയ ഭർത്യ സഹോദരൻ രക്ഷകനായി; കുട്ടിയെ പോറൽ പോലും ഏൽക്കാതെ രക്ഷിച്ച യുവാവിന് അഭിനന്ദന പ്രവാഹവും

മറുനാടൻ ഡെസ്‌ക്‌

കാസർകോട് : കനത്ത മഴയിൽ വീടിന്റെ മതിൽ തകർന്നത് നോക്കാനിറങ്ങിയ ആറ് വയസുകാരൻ കിണറ്റിൽ വീണ് അപകടം. രക്ഷകനായി എത്തിയത് സഹോദരൻ. ചിത്താരി ബാരിക്കാട്ടിൽ കാറ്റും മഴയിലും തകർന്ന മതിൽ നോക്കാൻ ഉമ്മയോടപ്പം പുറത്തിറങ്ങിയ ആറുവയസുകാരനാണ് കാൽ വഴുതി കിണറ്റിൽ പതിച്ചത്.

കുട്ടിയുടെ ഉമ്മയുടെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന സഹോദരൻ ടി വി ഇസ്മായിൽ ഓടി വന്ന് നോക്കുമ്പോൾ കണ്ടത് കിണറിലുണ്ടായിരുന്ന പൈപ്പിൽ പിടിച്ചു നിൽക്കുന്ന കുട്ടിയെയായിരുന്നു.

ആ സമയത്തു വന്ന ശക്തമായ കാറ്റും മഴയും വക വെക്കാതെ അതിസാഹസികമായി കിണറിലേക്ക് എടുത്തു ചാടിയ ഇസ്മായിൽ കുരുന്നു ജീവനു രക്ഷകനായി മാറുകയായിരുന്നു.ബുധനാഴ്‌ച്ച വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം.

കാഞ്ഞങ്ങാട്ടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന എ കെ ടി ഫാമിലിയിലെ ഇസ്മയിലിന്റെ ധീരതയെ പ്രശംസിച്ചു കൊണ്ട് നാട്ടുകാർ ഉപഹാരം നൽകി.ഉമ്മുൽഖുവൈനിലെ സാമൂഹിക പ്രവർത്തകരായ തൈവളപ്പിൽ അഷറഫിന്റെയും സൈനുദ്ധീന്റെയും സഹോദരനും പൊതു പ്രവർത്തകനും കുട്ടിയുടെ പിതാവുമായ എ കെ ടി മൂസയുടെ ഭാര്യസഹോദരനുമാണ് ഇസ്മായിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP