Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നൊരു മാധ്യമം ഉപ്പും വെള്ളവും പേറി പോകുന്നത് കണ്ടു; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലപ്പത്തിരിക്കുന്ന ഞാൻ വെള്ളം കുടിക്കും എന്നാണെങ്കിൽ മനസിൽ വച്ചാൽ മതി..എനിക്ക് ആശങ്കയില്ല; ഗൗരവമായ കേസാണ്..ഗൗരവമായി അന്വേഷിക്കണം; ഉപജാപക സംഘത്തിന്റെ വക്താക്കളായി മാധ്യമങ്ങൾ മാറുകയാണ്; എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പറയുന്നത്; എന്തും വിളിച്ചുപറയാമെന്നും ഏത് നിന്ദ്യമായ നിലയും സ്വീകരിക്കാമെന്നും കരുതരുതെന്നും മുഖ്യമന്ത്രി

ഇന്നൊരു മാധ്യമം ഉപ്പും വെള്ളവും പേറി പോകുന്നത് കണ്ടു; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലപ്പത്തിരിക്കുന്ന ഞാൻ വെള്ളം കുടിക്കും എന്നാണെങ്കിൽ മനസിൽ വച്ചാൽ മതി..എനിക്ക് ആശങ്കയില്ല; ഗൗരവമായ കേസാണ്..ഗൗരവമായി അന്വേഷിക്കണം; ഉപജാപക സംഘത്തിന്റെ വക്താക്കളായി മാധ്യമങ്ങൾ മാറുകയാണ്; എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പറയുന്നത്; എന്തും വിളിച്ചുപറയാമെന്നും ഏത് നിന്ദ്യമായ നിലയും സ്വീകരിക്കാമെന്നും കരുതരുതെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാൻ എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. താൻ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. അതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക രീതിയിൽ വ്യാഖ്യാനിച്ച് നാടിന്റെ ബോധം മാറ്റി ഉപജാപക സംഘത്തിന്റെ വക്താക്കളായി മാധ്യമങ്ങൾ മാറുകയാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പറയുന്നത്. എന്തും വിളിച്ചുപറയാമെന്നും ഏത് നിന്ദ്യമായ നിലയും സ്വീകരിക്കാമെന്നും കരുതരുത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി കാര്യങ്ങൾ വരട്ടെ.

കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ സ്വഭാവികമായി പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുന്നുവെന്ന് അപ്പോൾ കാണാം. താൻ വെള്ളം കുടിക്കേണ്ടിവരുമെന്നാണ് കരുതുന്നതെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.എൻഐഎ അന്വേഷിക്കുന്നു, അത് കൃത്യമായി നടക്കട്ടെ. എവിടെയൊക്കെയാണോ അവർക്ക് പോകേണ്ടത്. അവർ അവരുടെ ഭാഗമായിട്ട് കാര്യം പറയുന്നുണ്ട്. അതിൽ ഏതാണ് ശരിയാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുണ്ട്. എൻഐഎ പറഞ്ഞതാണോ മാധ്യമം പറഞ്ഞതാണോ എന്ന് പരിശോധിക്കണം. എൻഐഎ പറഞ്ഞതിനപ്പുറം മാനം ചാർത്താൻ ചിലർ ശ്രമിച്ചു. എൻഐഎ പറഞ്ഞത് എൻഐഎ പറഞ്ഞത് തന്നെ.

ഏത് നിന്ദ്യമായ നിലപാടും സ്വീകിക്കുന്നു. എനിക്കിതിലൊന്നും ആശങ്കയില്ല. നാട്ടുകാർക്കും അറിയാം. കൃത്യമായ അന്വേഷണം നടക്കട്ടെ. സ്വാഭാവികമായ ചോദ്യമാണോ ഉണ്ടായത്. സ്വാഭാവിക ചോദ്യമാണെങ്കിൽ ഉദ്യോഗസ്ഥനിൽ ഒതുങ്ങിനിൽക്കും. ചില മാധ്യമങ്ങളുടെ തലക്കെട്ടും റിപ്പോർട്ടും വ്യത്യസ്തം. എന്താണ് ഉദ്ദേശം. വേറെ പലർക്കും മറ്റ് പല ഉദ്ദേശവും കാണും. രാഷ്ട്രീയമായി എന്നെ തകർക്കാനുള്ള ശക്തികളുണ്ടാവും. അവരുടെ കൂടെ നിന്നുകൊടുക്കണോ. സാധാരണ നിലയ്ക്കുള്ള മാധ്യമ ധർമ്മം പാലിക്കണം

ഇന്നൊരു മാധ്യമം ഉപ്പും വെള്ളവും പേറി പോകുന്നത് കണ്ടും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലപ്പത്തിരിക്കുന്ന ഞാൻ വെള്ളം കുടിക്കുമെന്നാണെങ്കിൽ മനസിൽ വച്ചാൽ മതി. എനിക്ക് ആശങ്കയില്ല. ഗൗരവമായ കേസാണ്. ഗൗരവമായി അന്വേഷിക്കണം. എൻഐഎ കോടതിയിൽ ഞാൻ പ്രധാനമന്ത്രിക്ക് അയച്ച കത്ത്. അധിക ദിവസം കഴിയേണ്ടി വരില്ല. എല്ലാവരുടെയും വിവരം പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് അപ്പോഴറിയാം

ഞാൻ പറയുന്നത് നിങ്ങൾ കൊടുത്ത രീതി എന്നെയും ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്നത്. അതാണോ ചെയ്യേണ്ടത്. മുഖ്യമന്ത്രിയും ഓഫീസും സ്വർണ്ണക്കടത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വരുത്തിത്തീർക്കലാണോ നിങ്ങളുടെ ലക്ഷ്യം. എന്നെപ്പോലൊരാൾ മുഖ്യമന്ത്രിയായാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞവരുണ്ട്. ഞങ്ങൾ ഭരണത്തിൽ വന്നിട്ട് ദോഷമുണ്ടായോ. വിവിധ കാലങ്ങളിൽ ഞങ്ങൾ വന്നില്ലേ.

സാധാരണ കോവിഡ് വിഷയത്തിൽ ഒതുങ്ങിനിൽക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം വിഷയം വരുമ്പോൾ കോവിഡ് പ്രതിരോധത്തിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അണികളുമുണ്ട്. അതാണ് മാധ്യമങ്ങൾക്ക് വേണ്ടതെങ്കിൽ അങ്ങിനെയും പോകാം. എനിക്കതിലും മടിയൊന്നുമില്ല

ശുദ്ധാത്മാവ് കൊണ്ട് ചോദിക്കുന്നതാണെന്ന് എല്ലാവരും വിലയിരുത്തുന്നുണ്ട്. പ്രശ്‌നങ്ങളെ സംബന്ധിച്ച് വ്യക്തമായ നിലപാടും ഞാനും സർക്കാറും എടുത്തു. അതുകൊണ്ട് നിങ്ങൾ തൃപ്തരല്ല. നിങ്ങൾ തൃപ്തരാകാത്തത് നിങ്ങളെ ഈ വഴിക്ക് പറഞ്ഞുവിടുന്നവർക്ക് തൃപ്തി വരാത്തതുകൊണ്ടാണ്. ഞാനിവിടെ നിന്ന് മാറണമെന്നാണ് ആഗ്രഹമെങ്കിൽ, അത് നിങ്ങളുടെ ആഗ്രഹം കൊണ്ട് നടപ്പില്ല, അത് ജനങ്ങളുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP