Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമ്മ മരിച്ചു എന്നു കള്ളം പറഞ്ഞു തലസ്ഥാനത്തേക്ക് ഓട്ടം വിളിച്ചു പണം നൽകാതെ മുങ്ങിയ വിരുതൽ കസ്റ്റഡിയിൽ; നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്തിനെ കസ്റ്റഡിയിലെടുത്തത് തമ്പാനൂർ പൊലീസ്; ഓട്ടോ ഡ്രൈവർ രേവതിനെ കബളിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞു രക്ഷപെടാൻ തന്ത്രമൊരുക്കി പ്ലംബറായ യുവാവ്; കൈവശമുണ്ടായിരുന്ന ഫോൺ വിറ്റെന്ന് പറഞ്ഞ് മൊബൈൽ ഷോപ്പ് കണ്ടെത്താൻ പൊലീസ്; സാധു യുവാവിന്റെ നന്മയെ മുതലെടുത്ത വിരുതൽ ഒടുവിൽ വലയിലാകുമ്പോൾ

അമ്മ മരിച്ചു എന്നു കള്ളം പറഞ്ഞു തലസ്ഥാനത്തേക്ക് ഓട്ടം വിളിച്ചു പണം നൽകാതെ മുങ്ങിയ വിരുതൽ കസ്റ്റഡിയിൽ; നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്തിനെ കസ്റ്റഡിയിലെടുത്തത് തമ്പാനൂർ പൊലീസ്; ഓട്ടോ ഡ്രൈവർ രേവതിനെ കബളിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞു രക്ഷപെടാൻ തന്ത്രമൊരുക്കി പ്ലംബറായ യുവാവ്; കൈവശമുണ്ടായിരുന്ന ഫോൺ വിറ്റെന്ന് പറഞ്ഞ് മൊബൈൽ ഷോപ്പ് കണ്ടെത്താൻ പൊലീസ്; സാധു യുവാവിന്റെ നന്മയെ മുതലെടുത്ത വിരുതൽ ഒടുവിൽ വലയിലാകുമ്പോൾ

ആർ പീയൂഷ്

തിരുവനന്തപുരം: അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് തൃശൂരിൽ നിന്നും തലസ്ഥാനത്തേക്ക് ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് കടന്ന വിരുതനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര മരിയാപുരം കരിക്കിൻ വിള ബഥേൽ ഭവനിൽ ബാബുവിന്റെ മകൻ നിശാന്തി(26)നെയാണ് തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിയാപുരത്തെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

ഓട്ടോ ഡ്രൈവറെ കബളിപ്പിച്ചിട്ടില്ല എന്ന വാദത്തിലുറച്ചാണ് നിശാന്ത് പൊലീസിനോട് സംസാരിച്ചത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇയാൾ സ്ഥലത്ത് നിന്നും കന്നു കളഞ്ഞതായാണ് കണ്ടെത്തിയത്. ഇയാൾ പറയുന്ന കാര്യങ്ങളെല്ലാം കളവായതിനാലാണ് കൂടുതൽ ചോദ്യം ചെയ്യുന്നത്. നിശാന്ത് കൈവശമുണ്ടായിരുന്ന ഫോൺ വിറ്റു എന്ന് പറഞ്ഞിക്കുന്ന മൊബൈൽ ഷോപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുമായി ഷോപ്പിലേക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം. എന്തായാലും ഇന്ന് രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കഴിഞ്ഞ 28 ന് രാത്രിയിലാണ് നിശാന്ത് അമ്മ മരിച്ചു പോയി വീട്ടിലെത്താൻ പണമില്ലാ എന്ന് പറഞ്ഞ് രേവത് ബാബുവിനെ ഓട്ടം വിളിച്ചത്. വീട്ടിലെത്തിയാൽ സഹോദരിയുടെ ഭർത്താവ് പണം തരുമെന്നും മറ്റുമാർഗ്ഗമില്ലാത്തതിനാലാണ് എന്നും പറഞ്ഞു. യാത്രയ്ക്ക് 6,500 രൂപ കൂലിയും ഉറപ്പുനൽകി. സമയം രാത്രി 10.30 ആയി, സ്റ്റാന്റിൽ മറ്റ് ഓട്ടോ റിക്ഷക്കാരുമില്ല. യുവാവിന്റെ ദയനീയാവസ്ഥ കണ്ട് ഒന്നും ആലോചിച്ചില്ല നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. കയ്യിൽ അന്ന് ഓട്ടം പോയ പൈസ കുറച്ച് ഇരിപ്പുണ്ടായിരുന്നു. നെല്ലായി എത്തിയപ്പോൾ 200 രൂപയ്ക്ക് പെട്രോൾ അടിച്ചു. പിന്നെ അമ്പലപ്പുഴ എത്തിയപ്പോൾ 250 രൂപയ്ക്കും പെട്രോൾ അടിച്ചു.

അങ്ങനെ കരുനാഗപ്പള്ളിയിലെത്തിയപ്പോൾ ദേശീയപാതയിൽ തുറന്നിരുന്ന ഒരു തട്ടുകടയിൽ കയറി ദോശയും മൊട്ട പൊരിച്ചതും ഇരുവരും വാങ്ങി കഴിച്ചു. കരുനാഗപ്പള്ളിയിലുള്ള ഒരു സുഹൃത്തിനെ വിളിച്ച് രേവത് 300 രൂപയും കൂടി വാങ്ങിയിട്ടാണ് അവിടെ നിന്നും വീണ്ടും യാത്ര തുടർന്നത്. കാരണം എന്തെങ്കിലും ഒരു അത്യാവശ്യം വന്നാലോ എന്ന് കരുതി. ആറ്റിങ്ങലെത്തിയപ്പോൾ വീണ്ടും 300 രൂപയ്ക്ക് പെട്രോൾ അടിച്ചു. യാത്രയിൽ അധികം ഒന്നും സംസാരിച്ചില്ല. അങ്ങനെ തിരുവനന്തപുരവും പിന്നിട്ട് നെയ്യാറ്റിൻകരയിലേക്ക് എത്താറായപ്പോൾ തിരികെ തമ്പാനൂരിലേക്ക് എത്താൻ സഹോദരിയുടെ ഭർത്താവ് മെസ്സേജ് അയച്ചു എന്നു യുവാവ് രേവതിനോട് പറഞ്ഞു.

അങ്ങനെ വീണ്ടും 25 കിലോ മീറ്റർ പിന്നിട്ട് തമ്പാനൂരിലെത്തി. തൈക്കാട് ഗവൺമെന്റ് ആശുപത്രിയുടെ അടുത്ത് നിർത്തി. കുറച്ചു നേരം ഓട്ടോയിൽ തന്നെ യുവാവ് ഇരുന്നു. അളിയൻ ഇപ്പോൾ വരും എന്നും പറഞ്ഞു. അൽപ്പനേരം കഴിഞ്ഞപ്പോൾ പണമുണ്ടെങ്കിൽ 1000 രൂപ തരാമോ അമ്മയുടെ ശവമക്കിന് വേണ്ട ചില സാധനങ്ങൾ വാങ്ങാനാണ് എന്നും അളിയൻ വരുമ്പോൾ വാടകയുടെ കൂടെ തിരികെ തരാമെന്നും രേവതിനോട് പറഞ്ഞു. യുവാവിന്റെ വാക്ക് വിശ്വസിച്ച് രേവത് കയ്യിലുണ്ടായിരുന്ന പണം നുള്ളിപെറുക്കി 1000 രൂപ തികച്ച് കൊടുത്തു.

ഏറെ സമയം കഴിഞ്ഞിട്ടും സാധനങ്ങൾ വാങ്ങാൻ പോയ ആളെ കാണാതിരുന്നതോടെയാണ് അയാൾ കടന്നു കളഞ്ഞതാണെന്ന് മനസ്സിലായത്. തൊട്ടടുത്തുള്ള കാടക്കാരോടും മറ്റും കാര്യങ്ങൾ പറഞ്ഞപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുക്കാൻ നിർദ്ദേശിച്ചു. അങ്ങനെ സ്റ്റേഷനിലെത്തി വിവരങ്ങൾ പറഞ്ഞു. ഉടൻ തന്നെ പൊലീസ് ആശുപത്രിയുടെ പരിസരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നീട് പൊലീസുദ്യോഗസ്ഥർ എല്ലാവരും കൂടി പിരിവിട്ട് 500 രൂപ കൊടുത്താണ് രേവതിനെ തൃശൂരിലേക്ക് പറഞ്ഞു വിട്ടത്. കഴിഞ്ഞദിവസം നിശാന്തിന്റെ വിവരങ്ങൾ മറുനാടൻ മലയാളി കണ്ടെത്തുകയും കേസ് അന്വേഷിക്കുന്ന തമ്പാനൂർ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP