Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തത്ത് ഇന്ന് 1251 പേർക്ക് കോവിഡ്; രോഗമുക്തി നേടിയത് 814 പേർ; 1061 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 73 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; അഞ്ച് ജില്ലകളിൽ നൂറ് കടന്ന് രോഗികൾ; ഇ്ന്ന് സംസ്ഥാനത്ത് അഞ്ച് മരണവും; 18 ആരോഗ്യപ്രവർത്തകർക്കും രോഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തത്ത് ഇന്ന് 1251 പേർക്ക് കോവിഡ്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.814 പേർ രോഗമുക്തി നേടി. 1,061 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 73 പോരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് എത്തിയത് 77 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 94 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ 18 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു.

കോവിഡ് സ്ഥിരീകരിച്ച അഞ്ചു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂർ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരൻ(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കൽ സുധീർ(63) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

അഞ്ച് ജില്ലകളിൽ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറിൽ അധികമാണ്. തിരുവനന്തപുരം-289, കാസർകോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123. ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്; 150 പേർ. കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP