Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച കോൺഗ്രസ് നേതൃത്വത്തിനൊപ്പം നിന്നാൽ മുസ്ലിം ലീഗ് ഒറ്റപ്പെടും; ഹിന്ദുത്വ നയത്തിലുള്ള വിയോജിപ്പ് പത്ര പ്രസ്താവനയിൽ ഒതുക്കിയ ലീഗ് കോൺഗ്രസിന്റെ ഒക്കത്തെ കുഞ്ഞായി; 'യു.ഡി.എഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽനിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും; അയോധ്യ വിഷയത്തിലെ ലീഗിനെതിരെ ഒളിയമ്പുമായി കോടിയേരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച കോൺഗ്രസ് നേതൃത്വത്തോടൊപ്പം ഇനിയും ചേർന്ന് നിന്നാൽ മുസ് ലിം ലീഗ് നേതൃത്വം ഒറ്റപ്പെടുമെന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.പ്രിയങ്കാ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ഹിന്ദുത്വ നയത്തിലുള്ള വിയോജിപ്പ് പത്ര പ്രസ്താവനയിൽ ഒതുക്കിയ മുസ്ലിം ലീഗ് വീണ്ടും കോൺഗ്രസിന്റ ഒക്കത്തിരിക്കുന്ന കുഞ്ഞായെന്നും കോടിയേരി വിമർശിച്ചു. ദേശാഭിമാനി പത്രത്തിൽ'ഹിന്ദുരാഷ്ട്ര' പിന്താങ്ങികൾ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലായിരുന്നു വിമർശനം.

'യു.ഡി.എഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽനിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. ലീഗിന്റെ നേതൃയോഗം ചേർന്ന് കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണ്. പ്രിയങ്കയുടെയും കോൺഗ്രസിന്റെയും ഹിന്ദുത്വനയത്തിൽ നാമമാത്ര വിയോജിപ്പ് പത്രപ്രസ്താവനയിൽ ഒതുക്കുകവഴി കോൺഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചിരിക്കുകയാണ്,' ലേഖനത്തിൽ പറയുന്നു.

ചന്ദ്രികയുടെ മുഖ പ്രസംഗത്തിലെ വികാരത്തോട് പോലും നീതി പുലർത്താത്ത തീരുമാനമാണ് ലീഗ് നേതൃത്വത്തിന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പത്രം കോൺഗ്രസിന്റെ നിലപാടിൽ ശക്തമായി വിയോജിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പള്ളി പൊളിച്ചപ്പോൾ നരസിംഹറാവുഭരണം കൈയുംകെട്ടി നിന്നതിനെത്തുടർന്ന് മന്ത്രിസഭയിൽനിന്ന് വിട്ടുനിൽക്കാൻ അന്ന് മുസ്ലിംലീഗ് തീരുമാനിച്ചിരുന്നു. ആ തീരുമാനം അട്ടിമറിച്ചതിനെത്തുടർന്ന് ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠ് ആ പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതുവരെ കാര്യങ്ങൾ എത്തിയിരുന്നെന്നും ലേഖനത്തിൽ പരാമർശിക്കുന്നു.

മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതുപോലെ, പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാനുള്ള ആർ.എസ്.എസിന്റെയും മോദി സർക്കാരിന്റെയും അധാർമികതയ്ക്ക് കൂട്ടുനിൽക്കുന്നതിലൂടെ കോൺഗ്രസ് വീണ്ടും മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വത്തിനുംമേൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചിരിക്കുകയാണെന്നും കോടിയേരി വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP