Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്കെത്താൻ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി; ഒരാഴ്ച ഓസ്‌ട്രേലിയയിലേക്ക് വരാൻ സാധിക്കുന്നത് 4000 പേർക്കു മാത്രം

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്കെത്താൻ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി; ഒരാഴ്ച ഓസ്‌ട്രേലിയയിലേക്ക് വരാൻ സാധിക്കുന്നത് 4000 പേർക്കു മാത്രം

സ്വന്തം ലേഖകൻ

മെൽബൺ: ഓസ്‌ട്രേലിയയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദേശ യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി. ആകെ 4,000 പേരെ മാത്രമാണ് ഒരാഴ്ച ഓസ്‌ട്രേലിയയിലേക്ക് വരാൻ അനുവദിക്കുന്നത്. എത്തുന്നവർ ഹോട്ടൽ ക്വാറന്റൈന്റെ ചെലവ് സ്വയം വഹിക്കുകയും വേണം.

രോഗബാധ രൂക്ഷമായി പടരുന്ന വിക്ടോറിയയിൽ രാജ്യാന്തര യാത്രക്കാർ സംസ്ഥാനത്തേക്കെത്തുന്നത് പൂർണമായും വിലക്കിയിരിക്കുകയുമാണ്. ഈ നിയന്ത്രണങ്ങൾ തുടരാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന ദേശീയ ക്യാബിനറ്റ് യോഗത്തിൽ സംസ്ഥാനങ്ങളും ടെറിട്ടറികളും ഈ തീരുമാനത്തോട് യോജിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ചു മാസങ്ങളെങ്കിലും ഇത് തുടരേണ്ടി വരും എന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. സംസ്ഥാനങ്ങളുടെ ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തിൽ അമിത സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനാൽ ഈ നിയന്ത്രണങ്ങൾ തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത്തരത്തിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെയായിരുന്നു ബാധിച്ചിരുന്നത്. കേരളത്തിൽ കഴിയുന്ന നൂറുകണക്കിന് ഓസ്‌ട്രേലിയൻ മലയാളികളും തിരിച്ചെത്താനായി ശ്രമിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP