Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകീട്ട് 5 മണി മുതൽ തുറക്കും

സ്വന്തം ലേഖകൻ

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ വരെ വെള്ളം തുറന്നുവിടുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കക്കയം ഡാമിന്റെ പൂർണ്ണ സംഭരണ ജലനിരപ്പ് 758.04 മീറ്റർ ആണ്. ജലാശയത്തിന്റെ ബ്ലൂ അലേർട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലേർട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്റർ ആണ്. ഇപ്പോൾ ബ്ലൂ അലേർട്ട് ജലനിരപ്പിലാണ് ജലാശയം. ജില്ലയിൽ ഓഗസ്റ്റ് ഒൻപത് വരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ജലാശയത്തിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് വെള്ളം തുറന്നുവിടാൻ തീരുമാനിച്ചിട്ടുള്ളത്.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP