Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആത്മഹത്യ ചെയ്ത നടി അനുപമ ആരെന്ന് ആന്വേഷിച്ച് സോഷ്യൽ മീഡിയ; ഗൂഗിൾ ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയത് നടി അനുപമ പരമേശ്വരന്റെ പേരും; ഭോജ്പുരി നടി അനൂപമ പഥക്കിന്റെ ആത്മഹത്യക്ക് പിന്നാലെ ചർച്ചയായി നടി അനുപമ പരമേശ്വരൻ

മറുനാടൻ ഡെസ്‌ക്‌

ഭോജ്പുരി സിനിമാ നടി അനുപമ പഥക്ക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെ മലയാളി നടി അനുപമ പരമേശ്വരന്റെ പേര് ഗൂഗിൾ ട്രെൻഡിങ് പട്ടികയിൽ. കഴിഞ്ഞ ദിവസം മുതൽ അനുപമയുടെ പേര് ഈ പട്ടികയിലുണ്ട്. രണ്ട് നടിമാരുടേയും പേരിന്റെ തുടക്കം ഒന്നായതാണ് പ്രശ്നത്തിന് കാരണമായത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഭോജ്പുരി നടി അനുപമ പഥക്കിനെ മുംബൈയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അനുപമ പരമേശ്വരന്റെ പേര് ഗൂഗിൾ ട്രെൻഡിംഗിൽ വന്നത്. കഴിഞ്ഞ ദിവസത്തെ ഗൂഗിൾ ട്രെൻഡിങ് പട്ടികയിൽ നോക്കിയാൽ അനുപമയുടെ പേര് കാണാം. സെർച്ച് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെൻഡിങ് പട്ടികയിൽ വിഷയങ്ങൾ ഇടം നേടുക.

മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന അനുപമ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP