Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആളുകളെ കാണുമ്പോൾ ലജ്ജ തോന്നുന്നു; ബാലതാരം അനിഘ സുരേഷിന്റെ ചിത്രത്തിന് മോശം കമന്റ്; പൊട്ടിത്തെറിച്ച് നടി അഭിരാമി

മറുനാടൻ ഡെസ്‌ക്‌

സെലബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ മോശം കമന്റുമായെത്തിന്നവർക്കെതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം. ബാലതാരമായെത്തി മലയാളികളുടെ മനസിൽ ഇടം നേടിയ അനിഘയുടെ ചിത്രത്തിന് താഴെ വന്ന കമന്റുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അഭിരാമിയുടെ വിമർശനം.

കുട്ടികളെ പോലും വെറുതെവിടാതെ മോശം കമന്റുകളുമായെത്തുന്നവർക്കെതിരെ അഭിരാമി രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആളുകളെ കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്ന് അഭിരാമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കമന്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

'ഇത് എല്ലാ സൈബർ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ വിവരങ്ങളോ ഐപി അഡ്രസോ ലഭിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആളുകളെ കാണുമ്പോൾ ലജ്ജ തോന്നുന്നു. എന്നിട്ട് ഇപ്പോൾ അവർ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു', ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അഭിരാമി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP