Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം ഇരകൾക്ക് നഷ്ടപരിഹാരം നൽകൂ; കേസ് അതിന് ശേഷം അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി; കടൽക്കൊലക്കേസിൽ ഇന്ത്യയിലെ നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുള്ള ഇറ്റാലിയൻ നാവികരുടെ നീക്കത്തിന് തിരിച്ചടി; നാവികരുടെ വിചാരണ നടപടികൾ ഇറ്റലിയിൽ തുടരുമെന്ന കേന്ദ്രസർക്കാർ നിലപാടിനെ എതിർത്ത് സംസ്ഥാന സർക്കാറും

ആദ്യം ഇരകൾക്ക് നഷ്ടപരിഹാരം നൽകൂ; കേസ് അതിന് ശേഷം അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി; കടൽക്കൊലക്കേസിൽ ഇന്ത്യയിലെ നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുള്ള ഇറ്റാലിയൻ നാവികരുടെ നീക്കത്തിന് തിരിച്ചടി; നാവികരുടെ വിചാരണ നടപടികൾ ഇറ്റലിയിൽ തുടരുമെന്ന കേന്ദ്രസർക്കാർ നിലപാടിനെ എതിർത്ത് സംസ്ഥാന സർക്കാറും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കടൽക്കൊലക്കേസിൽ ഇന്ത്യയിലെ നിയമ നപടികളിൽ നിന്നും ഒഴിവാകാനുള്ള ഇറ്റാലിയൻ നാവികരുടെ നീക്കത്തിന് കനത്ത തിരിച്ചടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമേ ഇന്ത്യയിലെ കേസ് അവസാനിപ്പിക്കാൻ അനുവദിക്കൂകയുള്ളൂവെന്ന് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

യു.എൻ ട്രിബ്യൂണലിന്റെ തീരുമാനം അനുസരിച്ച് കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു. പ്രതികളായ നാവികരുടെ വിചാരണ നടപടികൾ ഇറ്റലിയിൽ തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇതിനെ എതിർത്തിരുന്നു. കേന്ദ്രത്തിന്റെ അപേക്ഷ പരിഗണിച്ച കോടതി, ആദ്യം നഷ്ടപരിഹാരതുകയുടെ ചെക്കുമായി ഇറ്റലിയും അത് സ്വീകരിക്കുന്നതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും എത്തട്ടെയെന്നാണ് പ്രതികരിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കൂടി കക്ഷിചേർത്ത് പുതിയ അപേക്ഷ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു.

ഇറ്റാലിയൻ നാവികർക്ക് പരിരക്ഷയുണ്ടെന്നും അതിനാൽ അവരെ ഇന്ത്യയിലെ കോടതിയിൽ വിചാരണ ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു ഹേഗിലെ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ (പിസിഎ) അടുത്ത കാലത്ത് വിധിച്ചത്. കേസിൽ കക്ഷിചേരാൻ എട്ട് മത്സ്യത്തൊഴിലാളികൾ അടക്കം പത്തുപേർ സുപ്രീം കോടതി രജിസ്ട്രിക്ക് അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. 2012ലാണ് കേരള തീരത്ത് ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിൽ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഇറ്റാലിയൻ നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലാത്തൊറെ എന്നിവരെ കേരള പൊലീസ് അറസ്റ്റു ചെയ്തു. കേസെടുക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ സുപ്രീം കോടതിയെയും പിന്നീട് രാജ്യാന്തര കോടതിയെയും സമീപിക്കുകയായിരുന്നു.

സമുദ്ര നിയമങ്ങൾക്ക് വിരുദ്ധമായാണ് നാവികർ പ്രവർത്തിച്ചതെന്നും ഇവർക്കെതിരെ ക്രിമിനൽ നടപടി എടുത്ത ഇന്ത്യയുടെ നടപടിയും ശരിവച്ച രാജ്യാന്തര തർക്ക പരിഹാര കോടതി, ഇന്ത്യയിലെ കോടതിയിൽ ഇവരെ വിചാരണ ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാവികർ നഷ്ടപരിഹാരം നൽകണമെന്നും വിചാരണ ഇറ്റലിയിൽ നടത്താമെന്നും ട്രൈബ്യുണൽ വിധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP