Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

10 കോടി കോവിഡ് വാക്‌സിൻ ഉൽപ്പാദനവുമായി ഇന്ത്യ; സെറം ഇൻസ്റ്റിറ്റ്യൂട്ട് ബിൽ ഗേറ്റ്‌സുമായി കൈകോർക്കുന്നു; ലക്ഷ്യമിടുന്നത് വാക്‌സിൻ ഇന്ത്യയിലും മറ്റ് പിന്നോക്ക രാജ്യങ്ങളിലും വിതരണത്തിനായി ലക്ഷ്യമിട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ ഉൽപ്പാദനവും വിതരണവും എളുപ്പം സാധ്യമാക്കാൻ രാജ്യത്തെ പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലോകത്തെ സമ്പന്നരിൽ ഒരാളായ ബിൽ ഗേറ്റ്സുമായി കൈകോർക്കുന്നു.

10 കോടി കോവിഡ് വാക്സിന്റെ ഉൽപ്പാദനവും ലഭ്യതയും വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് സെറം ബിൽ ഗേറ്റ്സിന്റെ ബിൽ ആൻഡ് മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷനുമായി സഹകരിക്കുന്നത്. ഇതിന് പുറമേ ഗവി, ദി വാക്സിൻ അലയൻസ് എന്നിവരുമായി സഹകരിക്കാനും സെറം തീരുമാനിച്ചിട്ടുണ്ട്.

പ്രമുഖ കമ്പനിയായ ആസ്ട്രാ സെനെക്കേയുടെയും നോവാവാക്സിന്റെയും വാക്സിനുകൾ ഇന്ത്യയിലും മറ്റു പിന്നാക്ക രാജ്യങ്ങളിലും ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാസങ്ങൾക്കകം ഇന്ത്യയിൽ മാത്രം 10 കോടി ഡോസ് വാക്സിൻ ഉൽപ്പാദിപ്പിച്ച് വിതരണത്തിന് സജ്ജമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ആസ്ട്രാ സെനെക്കേയുടെയും നോവാവാക്സിന്റെയും വാക്സിനുകൾക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇവ ഇന്ത്യയിൽ നിർമ്മിച്ച് രാജ്യത്ത് ലഭ്യമാക്കാനാണ് സെറം ലക്ഷ്യമിടുന്നത്. ഉൽപ്പാദനവും വിതരണവും വേഗത്തിലാക്കാനാണ് സെറം ഈ മൂന്ന് സ്ഥാപനങ്ങളുമായി സഹകരിക്കാൻ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP