Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫ്ളാറ്റിൽ രാത്രി ഒരു മണിക്ക് സ്വപ്നയും പ്രതികളും ഒത്തുകൂടിയത് പ്രാർത്ഥിക്കാനല്ല; പൊലീസിലും സ്വപ്നയ്ക്ക് വലിയ പിടിപാടുണ്ട്; ഉന്നതബന്ധം ഉപയോഗപ്പെടുത്തിയാണ് ചെക്‌പോസ്റ്റ് കടന്നത്; കുറ്റവാളി അല്ലെങ്കിൽ പിന്നെ സ്വപ്ന എന്തിനാണ് സന്ദീപിനൊപ്പം നാടുവിട്ടത്? സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസിന്റെ വാദം ഇങ്ങനെ; നിറംപിടിപ്പിച്ച മാധ്യമ കഥയല്ലാതെ സ്വർണ്ണക്കടത്ത് കേസിൽ ഒന്നുമില്ലെന്ന് പ്രതിഭാഗം അഭിഭാഷകനും; തെളിവുണ്ടെങ്കിൽ എവിടെയെന്നും ചോദ്യം; ജാമ്യാപേക്ഷയിൽ ഈ മാസം 12 ന് വിധി പറയും

ഫ്ളാറ്റിൽ രാത്രി ഒരു മണിക്ക് സ്വപ്നയും പ്രതികളും ഒത്തുകൂടിയത് പ്രാർത്ഥിക്കാനല്ല; പൊലീസിലും സ്വപ്നയ്ക്ക് വലിയ പിടിപാടുണ്ട്; ഉന്നതബന്ധം ഉപയോഗപ്പെടുത്തിയാണ് ചെക്‌പോസ്റ്റ് കടന്നത്; കുറ്റവാളി അല്ലെങ്കിൽ പിന്നെ സ്വപ്ന എന്തിനാണ് സന്ദീപിനൊപ്പം നാടുവിട്ടത്? സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസിന്റെ വാദം ഇങ്ങനെ; നിറംപിടിപ്പിച്ച മാധ്യമ കഥയല്ലാതെ സ്വർണ്ണക്കടത്ത് കേസിൽ ഒന്നുമില്ലെന്ന് പ്രതിഭാഗം അഭിഭാഷകനും; തെളിവുണ്ടെങ്കിൽ എവിടെയെന്നും ചോദ്യം; ജാമ്യാപേക്ഷയിൽ ഈ മാസം 12 ന് വിധി പറയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതിയിൽ നടന്നത് ശക്തമായ വാദങ്ങളാണ്. കേസിൽ സരിത്ത് പിടിയിലായതിന് പിന്നാലെ സ്വപ്‌ന ഒളിവിൽ പോകാനും തന്റെ സ്വാധീനം ഉപയോഗിച്ചു എന്നാണ് കസ്റ്റംസ് വെളിപ്പെടുത്തിയത്. അതിർത്തി കടക്കാൻ സ്വപ്ന ഉന്നതങ്ങളിലെ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്താണ് കസ്റ്റംസിന്റെ വാദം.

കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ ഭരണത്തിൽ സ്വാധീനം ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ കാാര്യമാണെന്നും സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തെന്ന് കുറ്റത്തിന് ഒരുമാസമായിട്ടും കസ്റ്റംസിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചത്. അതേസമയം സ്വപ്നയ്ക്കെതിരേ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.

പൊലീസിലും സ്വപ്നയ്ക്ക് വലിയ പിടിപാടുണ്ട്. ഉന്നത ബന്ധം ഉപയോഗപ്പെടുത്തിയാണ് കേരളം കടന്നത്. കോവിഡ് കാലത്തെ കർശന പരിശോധനകൾ നില നിൽക്കുമ്പോൾ പോലും ചെക്ക് പോസ്റ്റ് കടന്നുപോകാൻ കഴിയുമെന്ന് സ്വപ്നയ്ക്ക് ഉറപ്പുണ്ടായിരുന്നു. കുറ്റവാളി അല്ലെങ്കിൽ പിന്നെ സ്വപ്ന എന്തിനാണ് സന്ദീപിനൊപ്പം നാടുവിട്ടത് എന്നും കസ്റ്റംസ് ചോദിച്ചു. സന്ദീപിന്റെ ഭാര്യ സ്വപ്നയ്ക്കെതിരേ മൊഴി നൽകിയിട്ടുണ്ട്. ബാഗിൽ സ്വർണം ഉണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തിരിച്ചയയ്ക്കാൻ സ്വപ്ന ശ്രമിച്ചത്.

രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്ളാറ്റിൽ ഒത്തു ചേർന്നത് പ്രാർത്ഥിക്കാനോ കോവിഡ് പ്രതിരോധത്തെക്കുറിച്ച ആലോചിക്കാനോ അല്ലെന്ന് പരിഹസിച്ച കസ്റ്റംസ് സ്വർണ്ണക്കടത്തിന്റെ ഗൂഢാലോചനയ്ക്ക് വേണ്ടിയായിരുന്നു ഇതെന്നും പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥനും ഈ ഫ്ളാറ്റിൽ വന്നിട്ടുണ്ട്. ഇത്തരത്തിൽ സ്വാധീനമുള്ളവർ ഉള്ളപ്പോൾ ജാമ്യം നൽകിയാൽ കേസിന്റെ അവസ്ഥ പിന്നെന്താകുമെന്നും കസ്റ്റംസ് ചോദിച്ചു. അതേസമയം കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ പൊലീസിന്റെ സ്വാധീനം കൊണ്ട് എന്ത് ഗുണമാണ് ഉള്ളതെന്നായിരുന്നു ഇതിന് സ്വപ്നയുടെ അഭിഭാഷകൻ ചോദിച്ചത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ ശിവശങ്കരനുമായും സ്വപ്ന പല പ്രാവശ്യം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ കൂടിക്കാഴ്ചയിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രണ്ടു പേർ കൂടിക്കാണുന്നത് എങ്ങനെ ഗൂഢാലോചനയാണെന്ന് പറയുമെന്നും സ്വപ്നയുടെ അഭിഭാഷകൻ ചോദിച്ചു. എന്നാൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായ തനിക്ക് സർക്കാറിൽ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമെന്ന് സ്വപ്ന അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. പൊലീസിലും സ്വാധീനം ഉണ്ടാകാം. എന്നാൽ കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ തനിക്കെങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്നും സ്വപ്ന കോടതിയിൽ ചോദിച്ചു. ജാമ്യാപേക്ഷയിൽ ഈ മാസം 12 ന് വിധി പറയും.

അതിനിടെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹത്തിന് ധരിച്ചിരുന്നത് 625 പവൻ സ്വർണമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു ഇതിന് തെളിവായി ശരീരം മുഴുവൻ സ്വർണാഭരണങ്ങൾ ധരിച്ചുകൊണ്ടുള്ള സ്വപ്ന സുരേഷിന്റെ വിവാഹചിത്രവും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഏകദേശം അഞ്ചു കിലോഗ്രാം സ്വർണമാണ് വിവാഹത്തിന് സ്വപ്ന അണിഞ്ഞതെന്നാണ് അഭിഭാഷകന്റെ വാദം. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികത ഒന്നും തന്നെ ഇല്ലെന്ന് വാദിക്കാനാണു വിവാഹ ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP