Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗികൾക്കായുള്ള അഡ്ജങ്ക്ട് ചികിൽസയ്ക്ക് സിങ്കിവീർ-എച്ച്: പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കൽ ട്രയൽ പ്രഖ്യാപിച്ചു

കോവിഡ് രോഗികൾക്കായുള്ള അഡ്ജങ്ക്ട് ചികിൽസയ്ക്ക് സിങ്കിവീർ-എച്ച്: പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കൽ ട്രയൽ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസ് രോഗികൾക്ക് സിങ്കിവീർ-എച്ച് ആഡ് ഓൺ ചികിൽസയായി പ്രയോജനപ്പെടുത്തുന്നതിന്റെ ക്ലിനിക്കൽ ട്രയൽ പങ്കജ കസ്തൂരി ഹെർബൽ ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 116 കോവിഡ്-19 രോഗികൾക്കാണ് ഈ ടാബ്‌ലെറ്റിന്റെ ക്ലിനിക്കൽ ട്രയൽ നടത്തിയത്. ഇതിൽ 58 രോഗികൾക്ക് സിങ്കിവീർ-എച്ച് ഹെർബോ മിനറൽ മരുന്നാണു നൽകിയത്. ശേഷിക്കുന്നവർക്ക് പ്ലാസിബോ നൽകി. സിങ്കിവീർ-എച്ച് നൽകിയവർ ശരാശരി അഞ്ചു ദിവസത്തിനുള്ളിൽ ആർടിപിസിആറിൽ നെഗറ്റീവ് ആയപ്പോൾ മറ്റുള്ളവർക്ക് ശരാശരി എട്ടു ദിവസം കൊണ്ട് ഭേദമായത്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സിങ്കിവീർ-എച്ചിന്റെ ക്ലിനിക്കൽ ട്രയൽ നടത്തിയത്. അന്തിമ ഫലം ആയുഷ് മന്ത്രാലയത്തിന് അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. കോവിഡ് 10 രോഗികകൾക്ക് അവരുടെ രോഗം ഭേദമാകുന്നതിൽ വളരെ ആവശ്യമായ പിന്തുണ വിജയകരമായി നൽകാനായതിൽ അഭിമാനമുണ്ടെന്ന് പങ്കജകസ്തൂരി ഹെർബൽ റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രൻ നായർ പറഞ്ഞു. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ രാജ്യത്തിന്റെ ആവശ്യകത നിറവേറ്റാൻ തങ്ങൾ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP