Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിവേഴ്സൽ സോംപോയിൽ ഉപഭോക്തൃ സേവനത്തിന് ഇനി വെർച്വൽ ഏജന്റ്

സ്വന്തം ലേഖകൻ

കൊച്ചി: പൊതു-സ്വകാര്യമേഖലാ സംയുക്ത സംരംഭമായ പ്രമുഖ ഇൻഷുറൻസ് കമ്പനി യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷൂറൻസ് ഉപഭോക്താക്തൃ സേവനത്തിനായി നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വെർച്വൽ ഏജന്റുമാരെ അവതരിപ്പിച്ചു. മോട്ടോർ ക്ലെയിം സേവനത്തിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. നേരത്തെ കോൾ സെന്ററിലെ ഏജന്റുമാർ നേരിട്ട് കൈകാര്യം ചെയ്തിരുന്ന കോളുകൾ ഇനി വെർച്വൽ ഏജന്റുമാരായിരിക്കും കൈകാര്യം ചെയ്യുക. ക്ലെയിം നടപടികളുടെ ആദ്യപടിയായുള്ള വിശദമായ പതിവ് അന്വേഷണങ്ങളും വിവര ശേഖരണവും വെർചൽ ഏജന്റുമാർ നടത്തും. സാധാരണ ഉപഭോക്താവിന് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണിത്. വെർച്വൽ ഏജന്റുമാരെ അവതരിപ്പിച്ചതോടെ ഈ സമയം ഗണ്യമായി കുറയും. കാത്തിരിക്കേണ്ടതുമില്ല. പതിവ് കോളുകൾ ഉപഭോക്തൃ സേവന ജീവനക്കാരിൽ നിന്നു മാറ്റി വെർച്വൽ ഏജന്റുമാർ ഏറ്റെടുക്കുന്നതോടെ ഉപഭോക്താവിന് ഇത് ഏറ്റവും മികച്ച അനുഭവമായി മാറും. ക്ലെയിം ഫയലിങ്, ക്ലെയിം സ്റ്റാറ്റസ് പരിശോധന, പോളിസി പരിശോധന അടക്കമുള്ള ക്ലെയിം രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഈ സാങ്കേതിക വിദ്യയിലൂടെ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ഇന്ത്യയിൽ ഇൻഷൂറൻസ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സേവനം.

കോവിഡ്19 പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനാനുഭവം നൽകാനും മറ്റു നടപടിക്രമങ്ങൾ ലളിതമാക്കാനും ഈ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ സാധ്യമാകുമെന്ന് യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസ് എംഡിയും സിഇഒയുമായ ശരദ് മാത്തൂർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP